For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇത്ര മോശം ക്യാപ്റ്റനെ കണ്ടിട്ടില്ല! ക്രുനാല്‍ ടീമില്‍പ്പോലും സ്ഥാനം അര്‍ഹിക്കുന്നില്ല

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഐപിഎല്‍ മല്‍സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ ക്രുനാല്‍ പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്കെതിരേ രൂക്ഷ വിമര്‍ശനം. ടോസിനു ശേഷം ഹോംഗ്രൗണ്ടില്‍ ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് വന്‍ സ്‌കോറിലേക്കു കുതിക്കുകയാണ്. 10 ഓവറുകള്‍ കഴിയുമ്പോള്‍ അവര്‍ മൂന്നു വിക്കറ്റിനു 95 റണ്‍സെന്ന ശക്തമായ നിലയിലാണ്. ഇതേ സ്‌കോറിങ് റേറ്റില്‍ മുന്നേറിയാല്‍ 200 പ്ലസ് സ്‌കോര്‍ തന്നെ നേടാന്‍ ഹൈദരാബാദിനു സാധിക്കും.

സ്ഥിരം ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ പരിക്കേറ്റ് ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയതോടെയാണ് ക്രുനാലിനെ താല്‍ക്കാലിക ക്യാപ്റ്റനാക്കിയത്. എന്നാല്‍ നായകനെന്ന നിലയില്‍ ദയനീയ പരാജയമായി അദ്ദേഹം മാറിക്കൊണ്ടിരിക്കുകയാണ്. ബൗളിങ് ചേഞ്ചുകളിലും ഫീല്‍ഡ് ക്രമീകരണത്തിലുമൊന്നും യാതൊരു മിടുക്കും പുറത്തെടുക്കാന്‍ ക്രുനാലിനു സാധിക്കുന്നില്ല. ഹൈദരാബാദുമായുള്ള ഈ മാച്ചിലും ഇതില്‍ യാതൊരു മാറ്റവും കാണാനായില്ല. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ക്രുനാലിനെതിരേ വാളെടുത്തത്.

KRUNAL PANDYA

ക്രുനാല്‍ പാണ്ഡ്യയുടെ അത്രയും മോശം ക്യാപ്റ്റനെ ജീവിതത്തില്‍ കണ്ടിട്ടില്ല. ബൗളര്‍മാര്‍ക്കു പിച്ചില്‍ നിന്നും യാതൊരു പ്രയോജനവും ലഭിക്കാതിരുന്നിട്ടും എന്തുകൊണ്ടാണ് രണ്ടാമത്തെ ഓവര്‍ പാര്‍ട്ട് ടൈം ബൗളറായ കൈല്‍ മയേഴ്‌സിനു നല്‍കിയതെന്നു മനസ്സിലായിട്ടില്ല. ദയനീയ ക്യാപ്റ്റന്‍സി തന്നെ. ക്രുനാല്‍ പാണ്ഡ്യക്കു ക്യാപ്റ്റന്‍സി വഴങ്ങില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അദ്ദേഹത്തെ മാറ്റി ക്വിന്റണ്‍ ഡികോക്കിനെയോ, മാര്‍ക്കസ് സ്‌റ്റോയ്‌നിസിനെയോ നായകനാക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

വലിയ കളിക്കാരുണ്ടായിട്ടും ക്രുനാല്‍ പാണ്ഡ്യക്കു എന്തിനാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍സി നല്‍കിയത്? ചെയ്തതു വളരെ വലിയ പിഴവ് തന്നെയാണ്. തനിക്കു ഐപിഎല്ലില്‍ ക്യാപ്റ്റന്‍സി ലഭിക്കുമെന്നു ക്രുനാല്‍ ഒരിക്കല്‍പ്പോലും പ്രതീക്ഷിച്ചു കാണില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനെതിരേ ക്രുനാല്‍ പാണ്ഡ്യയുടെ ഫീല്‍ഡ് ക്രമീകരണം ദുരന്തം തന്നെയായിരുന്നു. റണ്‍സ് നേടാന്‍ അവര്‍ക്കു അവസരം ഒരുക്കിക്കൊടുക്കുന്നതു പോലെയായിരുന്നു അദ്ദേഹം ഫീല്‍ഡര്‍മാരെ നിര്‍ത്തിയതെന്നും ആരാധകര്‍ വിമര്‍ശിച്ചു.

KRUNAL PANDYA

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പ്ലെയിങ് ഇലവനില്‍പ്പോലും ക്രുനാല്‍ പാണ്ഡ്യ സ്ഥാനം അര്‍ഹിക്കാത്തയാളാണ്. ലോര്‍ഡ് ഗൗതം ഗംഭീറാണ് അദ്ദേഹത്തിനു ക്യാപ്റ്റന്‍സി നല്‍കിയിരിക്കുന്നത്. ലഖ്‌നൗ ക്യാപ്റ്റനെന്ന നിലയില്‍ താന്‍ എന്താണ് ചെയ്യുന്നതെന്നു പോലും ക്രുനാല്‍ പാണ്ഡ്യക്കു അറിയില്ലെന്നാണ് എനിക്കു തോന്നിയത്. ഈ മല്‍സരത്തില്‍ ക്രുനാല്‍ പാണ്ഡ്യയുടേത് വളരെ മോശം ക്യാപ്റ്റന്‍സിയായിരുന്നു. കളിക്കളത്തില്‍ ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിനായില്ല. കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പരാജയപ്പെടും.

ഗൗതം ഗംഭീര്‍ തന്ത്രങ്ങള്‍ ആദ്യമേയൊരുക്കി ക്രുനാലിനെ പഠിപ്പിച്ച് ഗ്രൗണ്ടിലേക്കു അയക്കുന്നത്. അനുസരണയുള്ള കുട്ടിയെപ്പോലെ അദ്ദേഹം അതു തന്നെ തെറ്റാതെ ചെയ്തും കൊണ്ടിരിക്കുന്നു. സാഹചര്യത്തിന് അനുസരിച്ച് നായകനെന്ന നിലയില്‍ സ്വന്തമായി തീരുമാനം എടുക്കാനുള്ള കഴിവ് ക്രുനാലിനു ഇല്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Saturday, May 13, 2023, 16:50 [IST]
Other articles published on May 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+