For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഗംഭീറിനോട് കലിപ്പ്, ലഖ്‌നൗ ഡഗൗട്ടിലേക്ക് കുപ്പിയേറ്! കോലിയോട് മുട്ടാന്‍ നില്‍ക്കരുത്

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മത്സരമാണ് ആര്‍സിബിയും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും തമ്മില്‍ നടന്നത്. മത്സരശേഷം വിരാട് കോലിയും ലഖ്‌നൗ ഉപദേഷ്ടാവ് ഗൗതം ഗംഭീറുമായി വലിയ വാക്കുതര്‍ക്കവും കൈയാങ്കളിയുടെ വക്കോളവുമെത്തിയിരുന്നു. ലഖ്‌നൗ പേസര്‍ നവീന്‍ ഉല്‍ ഹഖുമായും കോലി ഉടക്കിയിരുന്നു.

LUCKNOW SUPER GIANTS

ഇതിന്റെ പേരില്‍ കോലിക്കും ഗംഭീറിനും മാച്ച് ഫീയുടെ 100 ശതമാനം പിഴ ശിക്ഷയും വിധിച്ചിരുന്നു. ഇപ്പോഴിതാ ലഖ്‌നൗ-ഹൈദരാബാദ് മത്സരത്തിനിടെ കോലി ആരാധകര്‍ ഗൗതം ഗംഭീറിനെതിരേ രംഗത്തെത്തിയിരിക്കുകയാണ്. ഹൈദരാബാദിന്റെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹൈദരാബാദിന്റെ ജഴ്‌സിയും പതാകയുമേന്തിയ ആരാധകര്‍ കോലി കോലി മുദ്രാവാക്യം മുഴക്കിക്കൊണ്ടേയിരുന്നു. ഗൗതം ഗംഭീറിനെ ലക്ഷ്യം വെച്ചായിരുന്നു ഈ മുദ്രാവാക്യം വിളി.

ടൈമൗട്ടിന്റെ ഇടയില്‍ ഗംഭീര്‍ മൈതാനത്തെത്തിയപ്പോഴും കോലി കോലി മുദ്രാവാക്യമാണ് ആരാധകര്‍ ഉയര്‍ത്തിയത്. എന്നാല്‍ ഗൗതം ഗംഭീര്‍ ഇതിനോട് പ്രതികരിക്കാതെയാണ് മടങ്ങിയത്. ആരാധകര്‍ തന്നെയാണ് ലക്ഷ്യംവെക്കുന്നതെന്ന് വ്യക്തമായിട്ടും തലകുനിച്ച് ശ്രദ്ധിക്കാതെയാണ് ഗംഭീര്‍ ഗഡൗട്ടിലേക്ക് തിരിച്ചുപോയത്. ഗംഭീറിനെ പ്രകോപിപ്പിക്കുന്നത് തുടര്‍ന്ന ആരാധകര്‍ ലഖ്‌നൗവിന്റെ ഡഗൗട്ടിലേക്ക് പാഴ് വസ്തുക്കളും കുപ്പിയും വലിച്ചെറിയുന്ന സാഹചര്യവും ഉണ്ടായി.

ഡഗൗട്ടിലേക്ക് കുപ്പികളടക്കം എത്തിയതോടെ താരങ്ങളും പരിശീകരും ഡഗൗട്ട് വിട്ട് പുറത്തിറങ്ങി നിന്നു. സുരക്ഷാ ജീവക്കാരെത്തി ആരാധകരുടെ എറിയല്‍ തടുത്തെങ്കിലും ക്രിക്കറ്റില്‍ സംഭവിക്കാന്‍ പാടില്ലാത്ത പ്രതികരണമാണ് ആരാധകരില്‍ നിന്നുണ്ടായിരിക്കുന്നത്. മനപ്പൂര്‍വ്വം പ്രശ്‌നമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരാധകര്‍ ഗംഭീറിനെതിരേ കോലി മുദ്രാവാക്യമുയര്‍ത്തിയത്. അവസാനിച്ച പ്രശ്‌നങ്ങളെ ചിലര്‍ മനപ്പൂര്‍വ്വം ഊതി വലുതാക്കാന്‍ ശ്രമിക്കുകയാണ്.

തുടര്‍ന്നും കോലി കോലി മുദ്രാവാക്യം ആരാധകര്‍ മുഴക്കി. സംഭവം ഇതിനോടകം ചര്‍ച്ചയായതോടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ച് ആരാധകരും രംഗത്തെത്തുന്നുണ്ട്. കോലിയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് ചില ആരാധകര്‍ പ്രതികരിക്കുമ്പോള്‍ ആരാധകരുടെ ഭാഗത്ത് നിന്ന് സംഭവിക്കാന്‍ പാടില്ലാത്തതെന്നാണ് ചിലര്‍ പ്രതികരിച്ചത്. എന്നാല്‍ കൂടുതലാളുകളും കോലിയോട് അനുകൂലമായ നിലപാടോടെയാണ് പ്രതികരിക്കുന്നത്.

kohli-gambhir

ഗംഭീര്‍ പ്രശ്‌നക്കാരനാണെന്നും കോലിയോട് ഉടക്കാന്‍ നിന്നാല്‍ ചോദ്യം ചെയ്യാന്‍ വലിയൊരു വിഭാഗം ആരാധകരുണ്ടെന്നും ചിലര്‍ പ്രതികരിക്കുന്നു. ഗംഭീറുള്ള പാഠമാണിതെന്നും ഇനിയെങ്കിലും കോലിയ്‌ക്കെതിരേ നില്‍ക്കാന്‍ തയ്യാറാവാതിരിക്കൂവെന്നും ആരാധകര്‍ പറയുന്നു. രണ്ട് പേരും ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളാണ്. മഹത്തായ സംഭാവനകള്‍ ചെയ്തിട്ടുള്ള രണ്ട് പേരും ഇന്ത്യക്ക് വേണ്ടപ്പെട്ടവരാണ്. കഴിഞ്ഞ പ്രശ്‌നങ്ങള്‍ വീണ്ടും വലുതാക്കേണ്ടെന്നും ചില ആരാധകര്‍ പ്രതികരിക്കുന്നു.

എന്തായാലും സംഭവം വലിയ നാണക്കേടായി മാറിയിട്ടുണ്ടെന്ന് പറയാം. ലഖ്‌നൗ ടീമിനെയാകെ അപമാനിക്കുന്ന നടപടിയാണ് ഹൈദരാബാദ് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായത്. ഗംഭീര്‍ മുന്‍ കെകെആര്‍ നായകനും രണ്ട് തവണ ഐപിഎല്‍ കിരീടം നേടുകയും ചെയ്ത നായകനാണ്. 2007ലെ ടി20 ലോകകപ്പ് കിരീടവും 2019ലെ ഏകദിന ലോകകപ്പ് കിരീടവും ഇന്ത്യ നേടുമ്പോള്‍ അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ഗംഭീറിനായി.

ആര്‍സിബി-ലഖ്‌നൗ മത്സരത്തിനിടെ ഉണ്ടായ സംഭവങ്ങള്‍ അവിടെ അവസാനിക്കുന്നതാണ്. ഹൈദരാബാദ്-ലഖ്‌നൗ മത്സരത്തിലേക്ക് അത് നീട്ടേണ്ട കാര്യമില്ലെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. കോലിയും ഗംഭീറും തമ്മിലുള്ള അഭിപ്രായ ഭിന്നത ഏറെ നാളുകളായി ഉള്ളതാണ്. അതിന്റെ പേരില്‍ ഒരു പക്ഷം ആരാധകര്‍ ഇപ്പോള്‍ ഗംഭീറിനെ വ്യക്തിഹത്യ ചെയ്യാനും ലഖ്‌നൗ ടീമിനെയാകെ അപമാനിക്കുന്ന തരത്തിലേക്കുമെത്തുന്നത് അംഗീകരിക്കപ്പെടാനാവില്ല.

എന്തായാലും ഇന്നത്തെ സംഭവം കോലി-ഗംഭീര്‍ വാക് പോരാട്ടത്തിന്റെ ചൂട് വീണ്ടും ഉയര്‍ത്തുന്നതാണ്. ആര്‍സിബി-ലഖ്‌നൗ നേര്‍ക്കുനേര്‍ പോരാട്ടം പ്ലേ ഓഫില്‍ സംഭവിക്കാന്‍ സാധ്യത കുറവാണ്. അങ്ങനെ സംഭവിച്ചാല്‍ വീണ്ടും കോലി-ഗംഭീര്‍ പോരാട്ടം പരോക്ഷമായി കാണാന്‍ സാധ്യത കൂടുതലാണ്.

Story first published: Saturday, May 13, 2023, 18:15 [IST]
Other articles published on May 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+