For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: വാട്‌സനെ ഡിസി ബാറ്റിങിന് ഇറക്കണമെന്ന് ഭാജി! ദാദ ഓപ്പണ്‍ ചെയ്യട്ടെ, മൂന്നാമത് പോണ്ടിങ്

ഐപിഎല്ലില്‍ ഒരിക്കല്‍ക്കൂടി മുന്‍നിര ബാറ്റിങ് വന്‍ ഫ്‌ളോപ്പായതിനു പിന്നാലെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ട്രോളിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. സണ്‍റൈസേഴ്‌സ് ഹൈരാബാദുമായുള്ള എവേ മാച്ചില്‍ ഡിസിയുട മുന്‍നിര ബാറ്റിങ് അഞ്ചിനു 62 റണ്‍സിലേക്കു കൂപ്പുകുത്തിയതിനു പിന്നാലെയായിരുന്നു ഭാജിയുടെ പരിഹാസം.

ട്വിറ്ററിലൂടെയായിരുന്നു ഡിസിയെ അദ്ദേഹം ട്രോളിയത്. ഷെയ്ന്‍ വാട്‌സനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ബാറ്റിങിന് അയക്കണം? നിങ്ങള്‍ എന്തു പറയുന്നുവെന്നായിരുന്നു ഭാജി ട്വീറ്റ് ചെയ്ത്. നിലവില്‍ ഡല്‍ഹി ടീമിന്റെ അസിസ്റ്റന്റ് കോച്ച് കൂടിയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍.

SHANE WATSON

ഹര്‍ഭജന്‍ സിങിന്റെ ഈ അഭിപ്രായത്തോടു ആരാധകരും യോജിച്ചിരിക്കുകയാണ്. ഷെയ്ന്‍ വാട്‌സനെ മാത്രമല്ല നിലവില്‍ ഡിസി ടീമിന്റെ മുഖ്യ ഉപദേഷ്ടാവായ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, ഡിസിയുടെ കോച്ചും ഓസ്‌ട്രേലിയയുടെ മുന്‍ തിഹാസവുമായ റിക്കി പോണ്ടിങ് എന്നിവരും ബാറ്റിങിന് ഇറങ്ങുകയാണെങ്കില്‍ നന്നായിരിക്കുമെന്നു ചിലര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഡിസി ബാറ്റിങില്‍ വിവിധ കോമ്പിനേഷനുകള്‍ ഈ സീസണില്‍ ഇതിനകം പരീക്ഷിച്ചു നോക്കിയെങ്കിലും ഒന്നുപോലും ക്ലിക്കായിട്ടില്ല. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറൊഴികെ ആരും തന്നെ ഡിസി ബാറ്റിങ് നിരയില്‍ കാര്യമായ സംഭാവന നല്‍കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം.

ഡേവിഡ് വാര്‍ണറൊഴികെ നിലവിലെ ഡല്‍ഹി ക്യാപ്പിറ്റല്‍സിലെ മറ്റെല്ലാം താരങ്ങളെയു ഒരുമിച്ചെടുത്താലും അവരേക്കാള്‍ കേമനാണ് ഷെയ്ന്‍ വാട്‌സന്‍. ഷെയ്ന്‍ വാട്‌സനെ മാത്രമല്ല സൗരവ് ഗാംഗുലിയെയും ഡല്‍ഹി ക്യാപ്പിറ്റസ് ബാറ്റിങിന് അയക്കണം. ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി അടുത്ത മാച്ചില്‍ സൗരവ് ഗാംഗുലിയും റിക്കി പോണ്ടിങും ഓപ്പണ്‍ ചെയ്യണമെന്നാണ് ഞാന്‍ കരുതുന്നത്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിരയിലെ കുറഞ്ഞത് നാല്- അഞ്ച് താരങ്ങളേക്കാള്‍ കൂടുതല്‍ റണ്‍സ് ഷെയ്ന്‍ വാട്‌സന്‍ നേടും. സൗരവ് ഗാംഗുലിയും ഷെയ്ന്‍ വാട്‌സനും ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി ഓപ്പണ്‍ ചെയ്യണം. റിക്കി പോണ്ടിങ് മൂന്നാ നമ്പറിലും കളിക്കണം. എന്നിങ്ങനെയയിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.

RICKY PONTING

എല്ലാവിധ ബഹുമാനത്തോടു കൂടിയും പറയട്ടെ, ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഇതിഹാസങ്ങളും രാജി വയ്ക്കണം. കളിക്കാര്‍ക്കു ഒരു തരത്തിലുള്ള പ്രചോദനവും നല്‍കാന്‍ ഇവര്‍ക്കു സാധിക്കുന്നില്ല. ഇത്തരമൊരു ലെവലില്‍ ദയനീയ പ്രകടനം തന്നെയാണ് ഡിസി നടത്തിക്കൊണ്ടിരിക്കുന്നത്.

റിക്കി പോണ്ടിങ്, ഷെയ്ന്‍ വാട്‌സന്‍, അജിത് അഗാര്‍ക്കര്‍ തുടങ്ങി കോച്ചിങ് സംഘത്തിലുള്ള മുഴുവന്‍ പേരെയും ഡല്‍ഹി ക്യാപ്പിറ്റല്‍സ് കളിപ്പിക്കണം. ഹര്‍ഭജന്‍ സിങ് പറഞ്ഞത് വളരെയധികം ശരിയാണ്. ഷെയ്ന്‍ വാട്‌സന്‍ മാത്രമല്ല, റിക്കി പോണ്ടിങ്, ദാദ, അജിത് അഗാര്‍ക്കര്‍ എന്നിവരും കളിക്കാന്‍ ടീമിനൊപ്പം ചേരണമെന്നു ആരാധകര്‍ ആവശ്യപ്പെട്ടു.

ഹൈദരാബാദിന് 145 റണ്‍സ് വിജയലക്ഷ്യം

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 145 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങിന് ഇറങ്ങിയ ഡിസിക്കു ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനേ കഴിഞ്ഞുളളൂ. 34 റണ്‍സ് വീതമെടുത്ത മനീഷ് പാണ്ഡെയും അക്ഷര്‍ പട്ടേലുമാണ് പ്രധാന സ്‌കോറര്‍മാര്‍. മിച്ചെല്‍ മാര്‍ഷ് 25ഉംനായകന്‍ ഡേവിഡ് വാര്‍ണര്‍ 21ഉം റണ്‍സെടുത്തു.

Story first published: Monday, April 24, 2023, 21:37 [IST]
Other articles published on Apr 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+