For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇന്ത്യക്കാരുടെ വായടപ്പിച്ചെന്നു ബ്രൂക്ക്, പിന്നെ സ്‌കോര്‍ 9, 18, 7! വീണ്ടും പെട്ടു

ഐപിഎല്ലിന്റെ ഈ സീസണിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകൡലൊന്നായി മാറിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. ഒരേയൊരു സെഞ്ച്വറി മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു മികച്ച ഇന്നിങ്‌സ് പോലും താരത്തിനു ഈ സീസണില്‍ എടുത്തു കാണിക്കാനില്ല. 20 പ്ലസ് സ്‌കോര്‍ പോലും ശേഷിച്ച ആറ് ഇന്നിങ്‌സുകളില്‍ ബ്രൂക്ക് നേടിയിട്ടില്ലെന്നു കാണാം.

ഇതോടെ ഇംഗ്ലീഷ് ബാറ്റര്‍ക്കെതിരേ വീണ്ടും വാളോങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. ബ്രൂക്കിന്റെ പഴയൊരു പരാമര്‍ശവും അവരുടെ അരിശം ഇരട്ടിയാക്കുന്നുണ്ട്. കഴിഞ്ഞ ലേലത്തില്‍ 13.25 കോടി രൂപ മുടക്കിയാണ് അദ്ദേഹത്തെ ഹൈദരാബാദ് സ്വന്തമാക്കിയത്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളായിരുന്നു ബ്രൂക്കിന്റെ താരമൂല്യം ഇത്രയും ഉയര്‍ത്തിയത്. ലേലത്തില്‍ ഇതു ബ്രൂക്കിന് വലിയ ഡിമാന്റുണ്ടാക്കുകയും ചെയ്തു.

HARRY BROOK

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കഴിഞ്ഞ ദിവസം ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ബ്രൂക്ക് ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. 145 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം ഹൈദരാബാദ് പിന്തുടരവെ താരം തുടക്കത്തില്‍ തന്നെ പുറത്താവുകയായിരുന്നു. 14 ബോളില്‍ ഏഴു റണ്‍സ് മാത്രമേ ബ്രൂക്കിനു നേടാനായുള്ളൂ. ഡിസിയുടെ സൗത്താഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ ആന്‍ഡ്രിച്ച് നോര്‍ക്കിയക്കെതിരേ റിസ്‌ക്കി ഷോട്ടിനു മുതിര്‍ന്ന് താരം ബൗള്‍ഡാവുകയായിരുന്നു. മല്‍സരത്തില്‍ ഹൈദരാബാദ് ഏഴു റണ്‍സിനു തോറ്റതിനു പിന്നാലെയാണ് ബ്രൂക്കിനെതിരേ ആരാധകര്‍ വീണ്ടും രംഗത്തുവന്നത്.

ആദ്യ മാച്ചില്‍ രാജസ്ഥാന്‍ റോയല്‍ലിനെതിരേ 21 ബോളില്‍ 13ഉം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ നാലു ബോളില്‍ മൂന്നും പഞ്ചാബ് കിങ്‌സിനെതിരേ 14 ബോളില്‍ 13ഉം റണ്‍സാണ് ഹാരി ബ്രൂക്ക് നേടിയത്. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം താരം നേരിടുകയും ചെയ്തു. എന്നാല്‍ നാലാമത്തെ മാച്ചില്‍ കെല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 55 ബോളില്‍ പുറത്താവാതെ 100 റണ്‍സുമായി ബ്രൂക്ക് വിമര്‍ശകര്‍ക്കു ശക്തമായ മറുപടി നല്‍കി.

മല്‍സരശേഷം സംസാരിക്കവെ ഇന്ത്യന്‍ ഫാന്‍സിനെ അദ്ദേഹം കളിയാക്കുകയും ചെയ്തിരുന്നു. ഇന്നു രാത്രി വളരെ നന്നായി കളിച്ചെന്നു ഒരുപാട് ഇന്ത്യന്‍ ഫാന്‍സ് പറയും. പക്ഷെ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് എന്നെ അവര്‍ എന്നെ ഒന്നിനും കൊള്ളാത്തയാളെന്നു പരിഹസിച്ചിരുന്നു. അവരുടെ വായടപ്പിക്കാന്‍ കഴിഞ്ഞതല്‍ സന്തോഷമുണ്ടെന്നായിരുന്നു ബ്രൂക്കിന്റെ വാക്കുകള്‍. താരത്തിന്റെ ഈ പ്രതികരണം പല ആരാധകരെയും ചൊടിപ്പിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും ഫ്‌ളോപ്പ് ഷോ തുടര്‍ന്നതോടെ ബ്രൂക്കിനെതിരേ അവര്‍ വീണ്ടും ആഞ്ഞടിച്ചിരിക്കുകയാണ്.

HARRY BROOK

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മാച്ചില്‍ ഹാരി ബ്രൂക്കിനെ ആന്‍ഡ്രി നോര്‍ക്കിയ പുറത്താക്കുമന്നു ഞാന്‍ നേരത്തേ തന്നെ പറഞ്ഞതാണ്. അതു തന്നെ സംഭവിക്കുകയും ചെയ്തു. അതിവേഗതയുള്ള ബോളുകള്‍ നേരിടാനുള്ള കഴിവ് ബ്രൂക്കിന് ഇല്ല. ബൗണ്‍സിനെതിരേയും താരം പതറും. സ്പിന്‍ ബൗളിങിനെതിരേ പ്രകടനം ദയനീയവുമാണ്.

ഹാരി ബ്രൂക്കിനെ ഹൈദരാബാദിന്റെ ഓപ്പണറാക്കാമെന്ന ഐഡിയ നിര്‍ദേശിച്ച കോമാളിയെയാണ് ആദ്യം തന്നെ കുറ്റപ്പെടുത്തേണ്ടത്. പിഎസ്എല്ലില്‍ നിന്നുള്ള ഫ്രോഡ് താരം ഹാരി ബ്രൂക്കിനെ തിരഞ്ഞെടുത്തതില്‍ കാവ്യ മാരനും എസ്ആര്‍എച്ച് ടീമും ഈ നാണക്കേട് അര്‍ഹിക്കുന്നു. എന്നിങ്ങനെയായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.

Story first published: Tuesday, April 25, 2023, 12:52 [IST]
Other articles published on Apr 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+