Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: 9, 18, 7, 0, ബ്രൂക്ക് ചതിച്ചാശാനേ...! കോടികള്‍ വേസ്റ്റ്- രൂക്ഷ വിമര്‍ശനം

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ സണ്‍റൈസേഴ്‌സ് വളരെ പ്രതീക്ഷയോടെ കൊണ്ടുവന്ന താരമാണ് ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്. ടെസ്റ്റില്‍ ബാറ്റിങ് വെടിക്കെട്ട് നടത്തുന്ന താരത്തെ 13.25 കോടിക്കാണ് ഹൈദരാബാദ് ടീമിലേക്കെത്തിച്ചത്. എന്നാല്‍ അരങ്ങേറ്റ സീസണില്‍ത്തന്നെ വാങ്ങിയ പ്രതിഫലത്തോട് നീതികാട്ടാനാവാതെ നിരാശപ്പെടുത്തുകയാണ് ബ്രൂക്ക്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ രണ്ട് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ബ്രൂക്കിനെതിരേ വിമര്‍ശനം ശക്തമാവുകയാണ്. ബ്രൂക്കിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും വാങ്ങിയ പ്രതിഫലത്തിനോട് കൂറുകാട്ടുന്നില്ലെന്നുമാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ഓപ്പണിങ്ങില്‍ നിറം മങ്ങിയതോടെ ഡല്‍ഹിക്കെതിരേ അഞ്ചാമനായാണ് ബ്രൂക്ക് കളത്തിലിറങ്ങിയത്. എന്നാല്‍ മിച്ചല്‍ മാര്‍ഷിനെ വലിയ ഷോട്ടിന് ശ്രമിച്ച് അക്ഷര്‍ പട്ടേലിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

harry brook

കൊല്‍ക്കത്തയ്‌ക്കെതിരായ സെഞ്ച്വറി പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ബ്രൂക്ക് വെറും വേസ്റ്റാണെന്ന് തന്നെ പറയാം. രാജസ്ഥാന്‍ റോയല്‍സിനെതിരേ 21 പന്ത് നേരിട്ട് 13 റണ്‍സാണ് താരം നേടിയത്. ഈ മെല്ലപ്പോക്ക് ബാറ്റിങ് വലിയ വിമര്‍ശനം നേരിട്ടിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ 4 പന്ത് നേരിട്ട് മൂന്ന് റണ്‍സുമായി ലഖ്‌നൗ മടങ്ങി. പഞ്ചാബ് കിങ്‌സിനെതിരേ 14 പന്തില്‍ 13 റണ്‍സാണ് സൂപ്പര്‍ താരം നേടിയത്.

ആദ്യ മൂന്ന് മത്സരത്തില്‍ തീര്‍ത്തും നിറം മങ്ങിയതോടെ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും ആരാധകരുയര്‍ത്തി. എന്നാല്‍ താരത്തിനും ടീമിനും ആശ്വാസം നല്‍കി കെകെആറിനെതിരേ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ചു. 55 പന്തില്‍ 100 റണ്‍സാണ് നേടിയത്. ഈ പ്രകടനത്തോടെ താരത്തിന് അമിത ആത്മവിശ്വാസമായെന്ന് പറയാം. സെഞ്ച്വറി പ്രകടനത്തിന് ശേഷം ഇന്ത്യന്‍ ആരാധകരെ പരിഹസിക്കുന്ന രീതിയില്‍ ബ്രൂക്ക് സംസാരിച്ചിരുന്നു.

തന്നെ പരിഹസിച്ച ഇന്ത്യന്‍ ആരാധകര്‍ക്കുള്ള മറുപടിയാണ് സെഞ്ച്വറി പ്രകടനമെന്ന നിലയിലാണ് ബ്രൂക്ക് സംസാരിച്ചത്. എന്നാല്‍ ഇതിന് ശേഷം മികച്ചൊരു പ്രകടനം കാഴ്ചവെക്കാന്‍ താരത്തിനായില്ല. സെഞ്ച്വറിക്ക് ശേഷം കളിച്ച ഇന്നിങ്‌സുകളിലെല്ലാം ഫ്‌ളോപ്പായി. ഇന്ത്യന്‍ ആരാധകരെ പരിഹസിച്ചതിന്റെ ശാപമാണെന്നും ഇത് ഐപിഎല്ലാണെന്നും ഇംഗ്ലണ്ടിലെ കളി ഇന്ത്യയില്‍ നടക്കില്ലെന്നുമെല്ലാമാണ് ആരാധകര്‍ ബ്രൂക്കിന് പരിഹസിക്കുന്നത്.

സെഞ്ച്വറിക്ക് ശേഷമുള്ള ബ്രൂക്കിന്റെ പ്രകടനത്തിലേക്ക് വരുമ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 7 പന്തില്‍ 9 റണ്‍സുമായി പുറത്തായി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 13 പന്തില്‍ 18 റണ്‍സാണ് നേടിയത്. ഡല്‍ഹിക്കെതിരേ 14 പന്തില്‍ 7 റണ്‍സെടുത്ത ബ്രൂക്ക് വീണ്ടും ഡല്‍ഹിക്കെതിരേയിറങ്ങിയപ്പോള്‍ പൂജ്യത്തിനും പുറത്തായിരിക്കുകയാണ്. അഹങ്കാരിയായ താരമാണെന്നും സ്പിന്നര്‍മാരോട് മുട്ടിടിക്കുമെന്നും ആരാധകര്‍ പരിഹസിക്കുന്നു.

കോടികളുടെ മുതലാണെങ്കിലും ടീം പ്രതിസന്ധി നേരിടുമ്പോള്‍ ബ്രൂക്കിനെ ഇനിയും പരിഗണിക്കുന്നത് മണ്ടത്തരമാണെന്നാണാണ് ആരാധകര്‍ പറയുന്നത്. ഗ്ലെന്‍ ഫിലിപ്‌സ് ബെഞ്ചിലിരിക്കുകയാണ്. ബ്രൂക്കിനെ പുറത്തിരുത്തി ഫിലിപ്‌സിനെ കളിപ്പിക്കാന്‍ ഹൈദരാബാദ് ധൈര്യം കാട്ടണമെന്നാണ് ആരാധകര്‍ പറയുന്നത്. ബ്രൂക്കിന്റെ ടെസ്റ്റ് ബാറ്റിങ് കണ്ട് കോടികള്‍ മുടക്കിയത് മണ്ടത്തരമായിപ്പോയെന്നും വിമര്‍ശനം ഉയരുന്നു.

harry brook

ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങളെല്ലാം ജയിക്കേണ്ടതായുണ്ട്. ഈ സാഹചര്യത്തില്‍ ഫോമിന് പ്രാധാന്യം നല്‍കി ഹൈദരാബാദ് താരങ്ങളെ കളിപ്പിക്കണം. ബ്രൂക്കിനെ പുറത്തിരുത്താന്‍ ഇനിയും മടികാട്ടേണ്ടതില്ലെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഹൈദരാബാദ് പരിശീലകന്‍ ബ്രയാന്‍ ലാറ ഇപ്പോഴും ബ്രൂക്കിനെ പിന്തുണക്കുന്നു. ഫോമിലേക്കെത്താനും ഇന്ത്യന്‍ പിച്ചില്‍ സ്ഥിരത കണ്ടെത്താനും സമയം ആവിശ്യമാണെന്നാണ് ലാറ പറഞ്ഞത്.

വ്യക്തിഗത പ്രകടനം നോക്കിയാണ് ബ്രൂക്ക് കളിക്കുന്നത്. ടീമിനായി ഭയമില്ലാതെ ബാറ്റ് ചെയ്യാന്‍ താരത്തിനാവുന്നില്ല. ഇതാണ് പ്രശ്‌നമെന്നും തുടക്കം മുതല്‍ ആക്രമിക്കാന്‍ ബ്രൂക്ക് തയ്യാറാവാത്ത പക്ഷം പ്ലേയിങ് 11 പരിഗണിക്കുന്നത് മണ്ടത്തരമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും വരുന്ന മത്സരങ്ങളിലും ബ്രൂക്കിനെ ലാറ പിന്തുണക്കുമെന്ന് തന്നെ വിലയിരുത്താം.

Story first published: Saturday, April 29, 2023, 21:21 [IST]
Other articles published on Apr 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+