For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ബാറ്റിങ് വീണ്ടും സ്വാഹ, ബൗളിങ് മികവില്‍ ഡിസി നേടി- തുടരെ രണ്ടാം വിജയം

ഹൈദരാബാദ്: ഐപിഎല്ലില്‍ അവസാന രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വീഴ്ത്തി. ചെറിയ സ്‌കോറുകള്‍ പിറന്ന മാച്ചില്‍ ഏഴു റണ്‍സിന്റെ ആവേശകരമായ വിജയമാണ് ഡിസി സ്വന്തമാക്കിയത്. സീസണില്‍ അവരുടെ തുടര്‍ച്ചയായ രണ്ടാം വിജയം കൂടിയാണിത്. ആദ്യത്തെ അഞ്ചു മല്‍സരങ്ങളിലും തോറ്റ ശേഷം ഡിസി ലീഗിലേക്കു ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

ടോസിനു ശേഷം ബാറ്റിങിന് ഇറങ്ങിയ ഡേവിഡ് വാര്‍ണര്‍ക്കും സംഘത്തിനും 145 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം മാത്രമേ ഹൈദരാബാദിനു നല്‍കാനായുളളൂ. മറുപടിയില്‍ മികച്ച ബൗളിങിലൂടെ ആതിഥേയരെ ഡിസി വരിഞ്ഞുകെട്ടി. ആറു വിക്കറ്റിനു 137 റണ്‍സ് നേടാനേ അവര്‍ക്കായുള്ളൂ. അവസാന ഓവറില്‍ 13 റണ്‍സായിരുന്നു ഹൈദരാബാദിനു ജയിക്കാന്‍ ആവശ്യം. പക്ഷെ മുകേഷ് കുമാര്‍ എറിഞ്ഞ ഓവറില്‍ വെറും അഞ്ചു റണ്‍സാണ് ഹൈദരാബാദിനു നേടാനായത്. സ്‌കോര്‍- ഡല്‍ഹി ഒമ്പതിന് 144, ഹൈദരാബാദ് ആറിന് 137.

DC WICKET

39 ബോളില്‍ 49 റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് ഹൈദരാബാദിന്റെ ടോപ്‌സ്‌കോറര്‍. ഏഴു ഫോറുകള്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഹെന്‍ഡ്രിച്ച് ക്ലാസെന്‍ 31 (19 ബോള്‍, 3 സിക്‌സ്, 1 ഫോര്‍), വാഷിങ്ടണ്‍ സുന്ദര്‍ 24* (15 ബോള്‍, 3 ഫോര്‍) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല. ഡിസിക്കായി ആന്‍ഡ്രിച്ച് നോര്‍ക്കിയയും അക്ഷര്‍ പട്ടേലും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ഡിസി നായകന്‍ വാര്‍ണറുടെ തീരുമാനം തന്നെ മണ്ടത്തരമായിരുന്നു. കാരണം രണ്ടാമത് ബാറ്റിങ് കുറേക്കൂടി എളുപ്പമായ പിച്ചായിരുന്നു ഇത്. പതിവു തെറ്റിക്കാതെ ഡിസിയുടെ മുന്‍നിര ബാറ്റിങ് ഈ കളിയിലും ദുരന്തമായി മാറി. ഇതോടെ ഒമ്പതിനു 144 റണ്‍സെന്ന ചെറിയ സ്‌കോറിലേക്കു അവര്‍ ഒതുക്കപ്പെടുകയും ചെയ്തു. പൃഥ്വി ഷായെ ഉള്‍പ്പെടെ ഒഴിവാക്കി ബാറ്റിങ് ലൈനപ്പില്‍ ഡിസി വലിയ അഴിച്ചുപണി നടത്തിയെങ്കിലും യാതൊരു ഗുണവുമുണ്ടായില്ല.

34 റണ്‍സ് വീതമെടുത്ത മനീഷ് പാണ്ഡെയും അക്ഷര്‍ പട്ടേലുമാണ് ഡിസിയുടെ ടോട്ടല്‍ 144 എങ്കിലും എത്തിച്ചത്. പാണ്ഡെ 27 ബോളില്‍ രണ്ടു ഫോറടിച്ചപ്പോള്‍ അക്ഷര്‍ 34 ബോളില്‍ നാലു ഫോറുകളും നേടി. മിച്ചെല്‍ മാര്‍ഷ് (25), വാര്‍ണര്‍ (21) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയവര്‍. ഫില്‍ സാള്‍ട്ട് (ഗോള്‍ഡന്‍ ഡെക്ക്), സര്‍ഫറാസ് ഖാന്‍ (10), അമാന്‍ ഖാന്‍ (4), റിപാല്‍ പട്ടേല്‍ (5), ആന്‍ഡ്രിച്ച് നോര്‍ക്കിയ (2) എന്നിവരെല്ലാം ഫ്‌ളോപ്പായി മാറി.

SRH CELEBRATES

23 റണ്‍സിനിടെയാണ് ഡിസി നാലു മുന്‍നിര വിക്കറ്റുകള്‍ കളഞ്ഞു കുളിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ നാലോവറില്‍ 38 റണ്‍സെന്ന നിലയിലായിരുന്നു ഡിസി. എന്നാല്‍ എട്ടോവര്‍ ആവുമ്പോഴേക്കും അവര്‍ അഞ്ചിനു റണ്‍സിലേക്കു തകര്‍ന്നു. വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ എട്ടാം ഓവറില്‍ മൂന്നു പേരാണ് പുറത്തായത്. ആറാം വിക്കറ്റില്‍ പാണ്ഡെ- അക്ഷര്‍ സഖ്യം ചേര്‍ന്നെടുത്ത 69 റണ്‍സാണ് ഡിസിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്.

എന്നാല്‍ ടീം സ്‌കോര്‍ 131ല്‍ അക്ഷര്‍ പുറത്തായതോടെ ഡിസി വീണ്ടും തകരുകയായിരുന്നു. ഹൈദരാബാദിനായി വാഷിങ്ടണ്‍ മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും വിക്കറ്റുമെടുത്തു. ടോസിനു ശേഷം ഡിസി നായകന്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സര്‍ഫറാസ് ഖാനും റിപാല്‍ പട്ടേലും ഈ മല്‍സരത്തില്‍ ഡിസിയുടെ പ്ലെയിങ് ഇലവനില്‍ ഇടം നേടിയിട്ടുണ്ട്.

പ്ലെയിങ് ഇലവന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, ഹാരി ബ്രൂക്ക്, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ഹെന്‍ഡ്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, വാഷിങ്ടണ്‍ സുന്ദര്‍, മായങ്ക് മാര്‍ക്കണ്ഡെ, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക്ക്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), മിച്ചെല്‍ മാര്‍ഷ്, മനീഷ് പാണ്ഡെ, സര്‍ഫറാസ് ഖാന്‍, അക്ഷര്‍ പട്ടേല്‍, അമാന്‍ ഹക്കീന്‍ ഖാന്‍, റിപാല്‍ പട്ടേല്‍, ആന്‍ഡ്രിച്ച് നോര്‍ക്കിയ, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ.

Story first published: Monday, April 24, 2023, 16:05 [IST]
Other articles published on Apr 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+