For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ധോണിയുടെ വിജയ രഹസ്യമെന്ത്? നാല് കാര്യങ്ങള്‍- നടപ്പിലാക്കുക കടുപ്പം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ പുരോഗമിക്കുമ്പോള്‍ എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെ മികവ് തുടരുകയാണ്. ധോണിയുടെ അവസാന സീസണെന്ന നിലയില്‍ എല്ലാവരും സിഎസ്‌കെയുടെ പ്രകടനത്തിലേക്കാണ് ഉറ്റുനോക്കുന്നത്. 41ാം വയസിലും സ്റ്റംപിന് പിന്നിലും ക്യാപ്റ്റനെന്ന നിലയിലും ഫിനിഷറെന്ന നിലയിലും ധോണി കൈയടി നേടുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ വിക്കറ്റിന് പിന്നില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് ധോണി കാഴ്ചവെച്ചത്. ഒരു ക്യാച്ചും സ്റ്റംപിങ്ങും റണ്ണൗട്ടുമടക്കം ധോണി അത്ഭുതപ്പെടുത്തുന്നതാണ് കണ്ടത്. മറ്റുള്ള നായകന്മാര്‍ക്കൊന്നും സ്വപ്‌നം പോലും കാണാന്‍ പറ്റാത്ത നീക്കങ്ങളിലൂടെ മത്സരം പിടിച്ചെടുക്കാന്‍ ധോണി മിടുക്കനാണ്. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ വമ്പന്‍ നേട്ടങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ കാരണമുണ്ട്.

ms dhoni

കൃത്യമായ പദ്ധതികളോടെ മുന്നോട്ട് പോകുന്ന ധോണി നാല് കാര്യങ്ങള്‍ക്കൊണ്ടാണ് എതിരാളികളെ പൂട്ടിക്കെട്ടുന്നത്. അതില്‍ ഒന്നാമത്തേത് എതിരാളികളുടെ ദൗര്‍ബല്യത്തെ തിരിച്ചറിയാനുള്ള കഴിവാണ്. പ്രത്യേകിച്ചും റണ്‍സ് പിന്തുടരുമ്പോഴാണ് ധോണി ഈ തന്ത്രം കൂടുതലായും ഉപയോഗിക്കുന്നത്. റണ്‍സ് പിന്തുടര്‍ന്ന് ബാറ്റ് ചെയ്യുമ്പോള്‍ എതിര്‍ ടീമിലെ ഏറ്റവും ദുര്‍ബലനായ താരത്തെയാണ് ധോണി നോട്ടമിടുന്നത്.

ഇവരുടെ ഓവറുകളില്‍ കൃത്യമായി കടന്നാക്രമിച്ച് റണ്‍സുയര്‍ത്തുകയാണ് ധോണിയുടെയും ടീമിന്റെയും പദ്ധതി. ഓരോ ബാറ്റ്‌സ്മാന്റെയും കരുത്തിനെക്കുറിച്ച് കൃത്യമായ ധാരണയുള്ള ധോണി എതിര്‍ ബൗളര്‍മാരില്‍ ആരെയൊക്കെ കടന്നാക്രമിക്കണമെന്നതിനെക്കുറിച്ച് നേരത്തെ തന്നെ നിര്‍ദേശം നല്‍കും. ബാറ്റിങ്ങിനിറങ്ങുന്ന എതിര്‍ ടീമിന്റെ താരത്തെക്കുറിച്ച് നന്നായി പഠിക്കുന്ന താരമാണ് ധോണി. എതിരാളികളുടെ ദൗര്‍ബല്യത്തിനനുസരിച്ച് ബൗളറെ ഉപയോഗിക്കും.

കൃത്യമായി ഫീല്‍ഡിങ് നിര്‍ത്തുന്നതിലും ധോണിക്കുള്ള മിടുക്ക് സിഎസ്‌കെയുടെ വിജയങ്ങളില്‍ നിര്‍ണ്ണായകമാവുന്നു. രണ്ടാമത്തെ ധോണിയുടെ വിജയ രഹസ്യം മികച്ച താരങ്ങളെ ബഹുമാനിക്കുകയെന്നതാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ ഈ സീസണിലെ മത്സരത്തില്‍ സിഎസ്‌കെ അവസാന ഓവറില്‍ പൊരുതിത്തോറ്റിരുന്നു. ഈ മത്സരത്തില്‍ ആര്‍ അശ്വിനെയും യുസ് വേന്ദ്ര ചഹാലിനെയും കരുതലോടെയാണ് ധോണി കളിച്ചത്.

ടീമിലെ മറ്റ് താരങ്ങളോടും ഇതേ നിര്‍ദേശം നല്‍കിയിരുന്നു. എതിര്‍ ടീമിലെ ശക്തരായ താരങ്ങളെ കൃത്യമായി തിരിച്ചറിയുകയും അവരെ വ്യക്തമായ പദ്ധതികളോടെ കരുതലോടെ നേരിടുകയുമാണ് ധോണിയും സിഎസ്‌കെയും ചെയ്യുന്നത്. എതിര്‍ ടീമിലെ മികച്ച താരങ്ങളെ ഈഗോയോടെ സമീപിക്കാന്‍ ധോണി താരങ്ങളെ അനുവദിക്കില്ല. എതിരാളുടെ ശക്തിയെ അവന്റെ മികവായിക്കണ്ട് അംഗീകരിച്ച് മുന്നോട്ട് പോകാനാണ് ധോണി ടീമിനെ പഠിപ്പിക്കുന്നത്.

അതുകൊണ്ട് തന്നെ വൈകാരികതയ്ക്ക് കീഴടക്കാനാവാത്ത ടീമായി സിഎസ്‌കെ മാറുന്നു. പ്രകോപനങ്ങളില്‍ ശാന്തതയോടെ സിഎസ്‌കെ താരങ്ങള്‍ പെരുമാറുന്നത് എതിരാളിയുടെ കരുത്തിനെ തിരിച്ചറിഞ്ഞ് അതിനെ ബഹുമാനിച്ച് മുന്നോട്ട് പോകുന്നതിനാലാണ്. മൂന്നാമത്തെ വിജയ രഹസ്യം ആത്മവിശ്വാസമാണ്. സ്വന്തം പദ്ധതികളില്‍ വിശ്വസിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ ധോണി പഠിപ്പിക്കുന്നു.

ms dhoni, csk

മാനസികമായി തളരാതിരിക്കുകയെന്നത് ധോണിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു ഘട്ടത്തിലും ഭയപ്പെടാതിരിക്കുകയെന്നത് ധോണിയുടെ വിജയ രഹസ്യങ്ങളിലെ നിര്‍ണ്ണായകമായ കാര്യമാണ്. അവസാന ഓവറുകളിലേക്ക് കളിയെത്തിച്ച് ഫിനിഷ് ചെയ്യാന്‍ നിരവധി തവണ ധോണിക്കായിട്ടുണ്ട്. സിഎസ്‌കെയിലെ മറ്റ് താരങ്ങളും അവസാന ഓവറില്‍ ടീമിന് ജയം നേടിക്കൊടുത്തിട്ടുണ്ട്.

അതിന്റെ കാരണം ധോണി ടീമിനുള്ളില്‍ സൃഷ്ടിച്ചിരിക്കുന്ന സംസ്‌കാരണാണ്. ഒരു ഘട്ടത്തിലും സമ്മര്‍ദ്ദത്തിന് അടിമപ്പെടാതിരിക്കുകയെന്നത് ധോണിയുടെ വിജയത്തിലേക്കുള്ള വഴി എളുപ്പമാക്കുന്നു. നാലാമത്തെ രഹസ്യം മോശം പന്തുകളെ കടന്നാക്രമിക്കുകയെന്നതാണ്. അതിനായി ക്ഷമയോടെ കാത്തിരിക്കാന്‍ ധോണിക്ക് മടിയില്ല.

രാജസ്ഥാനെതിരായ മത്സരത്തില്‍ സന്ദീപ് ശര്‍മയുടെ അവസാന ഓവറില്‍ രണ്ട് മോശം പന്തുകള്‍ ലഭിച്ചപ്പോള്‍ രണ്ടും സിക്‌സറാക്കാന്‍ ധോണിക്കായി. എന്നാല്‍ മൂന്ന് നല്ല പന്തുകള്‍ സന്ദീപ് എറിഞ്ഞതോടെ ധോണിയുടെ പ്രതീക്ഷ തെറ്റി. മോശം പന്തുകളില്‍ വലിയ ഷോട്ട് കളിക്കുന്നതോടൊപ്പം എതിര്‍ ബൗളര്‍മാര്‍ക്കെതിരേ മാനസിക ആധിപത്യം നേടിയെടുക്കുകയെന്നതും ധോണിയുടെ വിജയരഹസ്യമാണ്.

എന്നാല്‍ ഈ നാല് കാര്യങ്ങളും കേള്‍ക്കുമ്പോള്‍ അനായാസമെന്ന് തോന്നുമ്പോഴും നടപ്പിലാക്കുക വളരെ പ്രയാസമാണ്. ധോണിക്ക് മാത്രം സാധിക്കുന്ന കാര്യമാണിതെന്ന് പറയാം. ഏത് ഘട്ടത്തില്‍ നിന്നും മത്സരത്തിലേക്ക് തിരിച്ചുവരാമെന്ന് പലവട്ടം കാട്ടിക്കൊടുത്ത ധോണി ഈ സീസണോടെ വിടപറയുന്നത് ആരാധകര്‍ക്ക് മാത്രമല്ല ക്രിക്കറ്റ് ലോകത്തിന് തന്നെ നികത്താനാവാത്ത വിടവായിരിക്കും.

Story first published: Saturday, April 22, 2023, 11:33 [IST]
Other articles published on Apr 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+