For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: പ്ലേഓഫ് മറന്നേക്കൂ മാര്‍ക്രം! എസ്ആര്‍എച്ചിന് അതേ വിധി, കാരണങ്ങള്‍

ഐപിഎല്ലില്‍ പുതിയ നായകനും കോച്ചിനും കീഴില്‍ പുതിയൊരു തുടക്കം ലക്ഷ്യമിടുകയാണ് മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദാബാദ്. കഴിഞ്ഞ സീസണില്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണായിരുന്നു ഓറഞ്ച് ആര്‍മിയെ നയിച്ചത്. സീസണില്‍ അവര്‍ നന്നായി തുടങ്ങിയെങ്കിലും പിന്നീട് തുടര്‍ പരാജയങ്ങള്‍ നേരിടുകയും പ്ലേഓഫ് ബെര്‍ത്ത് നഷ്ടമാവുകയുമായിരുന്നു. എട്ടാംസ്ഥാനത്തായിരുന്നു അവര്‍ ഫിനിഷ് ചെയ്തത്. സീസണിനു ശേഷം വില്ല്യംസണിലെ നായകസ്ഥാനത്തു മാത്രമല്ല ടീമില്‍പ്പോലും എസ്ആര്‍എച്ച് നിലനിര്‍ത്തിയില്ല. കഴിഞ്ഞ തവണത്തെ ടീമില്‍ ചില മാറ്റങ്ങളോടെയാണ് എസ്ആര്‍എച്ച് അങ്കത്തിനിറങ്ങുന്നത്.

AIDEN MARKRAM SRH

കെയ്ന്‍ വില്ല്യംസണിനു പകരം ക്യാപ്റ്റന്‍ സ്ഥാനത്തേക്കു സൗത്താഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റര്‍ എയ്ഡന്‍ മാര്‍ക്രം വന്നിരിക്കുകയാണ്. ടീമിനെ പരിശീലിപ്പിക്കുന്നതാവട്ടെ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറയുമാണ്. മാര്‍ക്രാം- ലാറ കോംബോ തങ്ങള്‍ക്കു ഭാഗ്യം കൊണ്ടു വരുമെന്ന പ്രതീക്ഷയിലണ് ഹൈദരാബാദ്. അടുത്തിടെ നടന്ന പ്രഥമ സൗത്താഫ്രിക്ക20 ടൂര്‍ണമെന്റില്‍ മാര്‍ക്രാം നയിച്ച സണ്‍റൈസേഴ്‌സ് ഈണ്‍േ കേപിനായിരുന്ന കിരീടം. എസ്ആര്‍എച്ചിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി കൂടിയാണിത്. ഐപിഎല്ലില്‍ എസ്ആര്‍എച്ചിന്റെയും നായകസ്ഥാനത്തേക്കു മാര്‍ക്രാമിനു നറുക്കുവീഴാന്‍ കാരണം സൗത്താഫ്രിക്ക20 ലീഗിലെ പ്രകടനമായിരുന്നു.

എന്നാല്‍ ഈ സീസണിലും ഹൈദരാബാദ് ചില ഏരിയകളില്‍ പോരായ്മകളുണ്ട്. അതുകൊണ്ടു തന്നെ പ്ലേഓഫ് ബെര്‍ത്തും നഷ്ടമായേക്കും. ഇതിന്റെ പ്രധാനപ്പെട്ട നാലു കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. ആദ്യത്തേത് എസ്ആര്‍എച്ച് ബാറ്റിങ് നിരയില്‍ വലിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഇല്ലെന്നതാണ്. മായങ്ക് അഗര്‍വാളും രാഹുല്‍ ത്രിപാഠിയും മാത്രമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍. മറ്റുള്ളവര്‍ക്കൊന്നും അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ച അനുഭവസമ്പത്തില്ല. ഇതു തീര്‍ച്ചയായും ഹൈദരാബാദിനെ വലച്ചേക്കും. ഇന്ത്യന്‍ യുവതാരങ്ങള്‍ നിര്‍ണായക മല്‍സരങ്ങളില്‍ ഫ്‌ളോപ്പായാല്‍ മാര്‍ക്രമടക്കമുള്ള മറ്റുള്ളവര്‍ പ്രതിരോധത്തിലാവുകയും ചെയ്യും.

WASHINGTON SUNDAR SRH

മികച്ച സ്പിന്നര്‍മാരുടെ അഭാവാണ് ഹൈദരാബാദിന്റെ മറ്റൊരു തലവേദന. വാഷിങ്ടണ്‍ സുന്ദര്‍, ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ്, വെസ്റ്റ് ഇന്‍ഡീസ് താരം അക്കീല്‍ ഹൊസെയ്ന്‍ എന്നിവരാണ് ഹൈദൈരാബാദ് ടീമിലെ സ്പിന്നര്‍മാര്‍. വിദേശ താരമായ മാര്‍ക്രം ക്യാപ്റ്റനായതിനാല്‍ മൂന്നു വിദേശികളെക്കൂടി മാത്രമേ അവര്‍ക്കു ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ബാറ്റിങിന് ആഴം കുറവായതിനാല്‍ രണ്ടു വിദേശ ബാറ്റര്‍മാരെക്കൂടി ഇലവനില്‍ കളിപ്പിക്കേണ്ടി വരും. ഇതോടെ റഷീദ്, അക്കീല്‍ എന്നിവരിലൊരാളെ മാത്രമേ കളിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.

ക്യാപ്റ്റനെന്ന നിലയില്‍ മാര്‍ക്രമിന് അനുഭവസമ്പത്ത് കുറവണെന്നതാണ് ഹൈദരാബാദിന്റെ മറ്റൊരു ദൗര്‍ബല്യം. അടുത്തിടെ മാത്രമാണ് അദ്ദേഹം സൗത്താഫ്രിക്കയെ അന്താരഷ്ട്ര ക്രിക്കറ്റില്‍ നയിക്കാന്‍ തുടങ്ങിയത്. സൗത്താഫ്രിക്ക 20 ലീഗില്‍ കപ്പുയര്‍ത്താന്‍ മാര്‍ക്രമിനു കഴിഞ്ഞെങ്കിലും ആ ടൂര്‍ണമെന്റിനെ ഐപിഎല്ലുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. അതു കൊണ്ടു നായകനെന്ന നിവയില്‍ അദ്ദേഹത്തിന്റെ പരിചയക്കുറവ് ഐപിഎല്ലിലെ വലിയ മല്‍സരങ്ങളില്‍ തിരിച്ചടിയായി മാറിയേക്കും.

ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണ് ഹൈദരാബാദിന്റെ മറ്റൊരു പ്രശ്‌നം. വാഷിങ്ടണ്‍ സുന്ദറിനെ മാറ്റിനിര്‍ത്തിയാല്‍ ബാറ്റിങിലും ബൗളിങിലും ആശ്രയിക്കാവുന്ന ഒരു ഓള്‍റൗണ്ടര്‍ പോലും അവരുടെ ടീമിലില്ല. അഭിഷേക് ശര്‍മ ബാറ്റിങ് ഓള്‍റൗണ്ടറിലേക്കു മാറിക്കൊണ്ടിരിക്കുകയാണെങ്കിലും വല്ലപ്പോഴെങ്കിലും മാത്രമേ ബൗള്‍ ചെയ്യാറുള്ളൂ. അബ്ദുള്‍ സമദ്, മായങ്ക് ഡഗര്‍ എന്നിവരെയും ഓള്‍റൗണ്ടറുടെ ഗണത്തില്‍ പെടുത്താമെങ്കിലും ഇവരൊന്നും ഈ റോളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തി കഴിവ് തെളിയിച്ചവരല്ല.

Story first published: Tuesday, March 28, 2023, 11:51 [IST]
Other articles published on Mar 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+