For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഹര്‍ഭജന്‍ ഉറ്റ സുഹൃത്തെന്ന് ശ്രീശാന്ത്, അടികിട്ടിയത് ഓര്‍മിപ്പിച്ച് സെവാഗ്- വൈറല്‍

മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളാണ് ഹര്‍ഭജന്‍ സിങ്. കളത്തിലെ മിന്നല്‍ ബൗളിങ്ങുകൊണ്ട് കൈയടി നേടിയ ഭാജി എക്കാലത്തും വിവാദ താരമായിരുന്നു. ദേഷ്യം നിയന്ത്രിക്കുന്നതില്‍ അല്‍പ്പം പിന്നിലായിരുന്ന ഹര്‍ഭജന്‍ സൃഷ്ടിച്ച വിവാദങ്ങള്‍ മങ്കിഗേറ്റ് മുതല്‍ ശ്രീശാന്തിനെ തല്ലിയത് വരെ നീളുന്നു. ഐപിഎല്‍ മത്സരത്തിനിടെ ശ്രീശാന്തിന്റെ മുഖത്തടിച്ച നടപടി വലിയ വിവാദമായിരുന്നു.

ഇതിന്റെ പേരില്‍ ഹര്‍ഭജന് വിലക്കുവരേ നേരിട്ടു. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ഒന്നിച്ചു കളിച്ച താരങ്ങളാണ് ശ്രീശാന്തും ഹര്‍ഭജന്‍ സിങ്ങും. ശ്രീശാന്ത് പഞ്ചാബ് കിങ്‌സിലും ഹര്‍ഭജന്‍ മുംബൈ ഇന്ത്യന്‍സിലും കളിച്ചിരുന്നപ്പോഴാണ് ശ്രീശാന്തിനെ ഹര്‍ഭജന്‍ തല്ലിയത്. അന്ന് കരഞ്ഞുകൊണ്ടാണ് ശ്രീശാന്ത് കളം വിട്ടത്. പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ഇരുവരും 2011ലെ ഏകദിന ലോകകപ്പില്‍ ഒന്നിച്ച് കളിക്കുകയും ചെയ്തിരുന്നു.

sreesanth, harbhajan singh

ശ്രീശാന്തിനെ തല്ലിയത് തനിക്ക് പറ്റിയ തെറ്റാണെന്ന് പിന്നീട് ഹര്‍ഭജന്‍ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ശ്രീശാന്തും ഹര്‍ഭജനും അടുത്ത സുഹൃത്തുക്കളാണ്. ഇന്ത്യയുടെ 2011ലെ ഏകദിന ലോകകപ്പ് കിരീട നേട്ടത്തിന്റെ 12ാം വാര്‍ഷികത്തിന്റെ ഭാഗമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് അവതരിപ്പിച്ച പരിപാടിയില്‍ ഓര്‍മകള്‍ പുതുക്കി ഹര്‍ഭജനും ശ്രീശാന്തും യൂസഫ് പഠാനും വീരേന്ദര്‍ സെവാഗും പങ്കെടുത്തിരുന്നു. ഈ പരിപാടിക്കിടെ ഉണ്ടായ രസകരമായൊരു സംഭവം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

പരിപാടിക്കിടെ ശ്രീശാന്ത് ഹര്‍ഭജനുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ് തുറക്കുകയുണ്ടായി. മത്സരം കളിക്കുന്നതിന് മുമ്പ് ഹര്‍ഭജനെ അന്ന് കെട്ടിപ്പിടിച്ചിരുന്നുവെന്നും തനിക്ക് വലിയ പ്രാത്സാഹനം തന്നിട്ടുള്ള താരമാണ് ഹര്‍ഭജനെന്നുമെല്ലാമാണ് ശ്രീശാന്ത് പറഞ്ഞത്. ഇതിനിടെ ഇടപെട്ട സെവാഗ് ശ്രീശാന്തിനെ ഹര്‍ഭജന്‍ തല്ലിയ സംഭവം ഓര്‍മ്മിപ്പിക്കുകയായിരുന്നു. മൊഹാലിയില്‍ തല്ലുകിട്ടിയതിന് ശേഷമാണോ കെട്ടിപ്പിടിക്കാന്‍ തുടങ്ങിയതെന്നാണ് സെവാഗിന്റെ പരിഹാസം.

sreesanth

സെവാഗിന്റെ കമന്റ് ഹര്‍ഭജനെയും ശ്രീശാന്തിനെയും ഒരുപോലെ സ്തംഭിപ്പിക്കുന്നതായിരുന്നു. അത് മറന്നുകളായാനാണ് ഹര്‍ഭജന്‍ പ്രതികരിച്ചത്. ഇപ്പോള്‍ ശ്രീശാന്തുമായി യാതൊരു പ്രശ്‌നങ്ങളും ഹര്‍ഭജനുമില്ല. കഴിഞ്ഞ ദിവസം പരിക്കേറ്റ റിഷഭ് പന്തിനെ കാണാന്‍ ഹര്‍ഭജനൊപ്പം ശ്രീശാന്തും പോയിരുന്നു. റിഷഭിന്റെ വീട്ടില്‍ നിന്ന് പങ്കുവെച്ച ചിത്രങ്ങളും വൈറലായിരുന്നു. അന്ന് തനിക്ക് സംഭവിച്ച തെറ്റ് പലവട്ടം ഹര്‍ഭജന്‍ ഏറ്റുപറഞ്ഞതാണ്.

സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. എന്തായാലും ശ്രീശാന്തിനെയും ഹര്‍ഭജന്റെയും കരിയറിലെ മറക്കാനാവാത്ത സംഭവമായിരുന്നു ഇതെന്ന് പറയാം. ഇക്കഴിഞ്ഞ ലെജന്റ്‌സ് ലീഗില്‍ ഹര്‍ഭജനും ശ്രീശാന്തും ഒന്നിച്ചാണ് കളിച്ചത്. ഇന്ത്യ മഹാരാജാസിനായാണ് ഇരുവരും ഒന്നിച്ച് കളിച്ചത്. ഇന്ത്യന്‍ ടീമിനൊപ്പവും നിരവധി തവണ ഒരുമിച്ച് കളിക്കാന്‍ ശ്രീശാന്തിനും ഹര്‍ഭജനും സാധിച്ചിരുന്നു.

ഐപിഎല്ലില്‍ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടതാണ് ശ്രീശാന്തിന്റെ കരിയര്‍ തകര്‍ത്തത്. രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെ ഒത്തുകളി കേസില്‍ ഉള്‍പ്പെടുകയും ശ്രീശാന്തിന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്തു. ബിസിസി ഐയുടെ ആജീവനാന്ത വിലക്ക് നേരിട്ട താരമാണ് ശ്രീശാന്ത്. എന്നാല്‍ ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ശ്രീശാന്തിന്റെ വിലക്ക് നീക്കിയത്.

sreesanth

ഇതിന് ശേഷം രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിക്കാന്‍ ശ്രീശാന്തിനായി. ഐപിഎല്ലിലേക്ക് മടങ്ങിവരവ് ആഗ്രഹിച്ചെങ്കിലും അവസരം ലഭിക്കാതെ വന്നതോടെ ശ്രീശാന്ത് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ ഐപിഎല്ലിലെ കമന്റേറ്റര്‍മാരിലൊരാളായി ശ്രീശാന്തുമുണ്ട്. ഇന്ത്യക്കൊപ്പം വലിയ നേട്ടങ്ങള്‍ സ്വന്തമാക്കേണ്ടിയിരുന്ന താരമായിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ കരിയര്‍ പ്രതീക്ഷക്കൊത്തുയരാതെ പോയി.

ഹര്‍ഭജന്‍ സിങ്ങും തന്റെ കരിയറിന്റെ അവസാന സമയത്ത് വലിയ തഴയല്‍ നേരിട്ടിരുന്നു. തനിക്ക് വേണ്ടത്ര പിന്തുണ അവസാന സമയത്ത് ലഭിച്ചില്ലെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. എന്നാല്‍ 2007ലും 2011ലും ഇന്ത്യയുടെ ലോകകപ്പ് നേട്ടങ്ങള്‍ നിര്‍ണ്ണായക പങ്കാളിയാവാന്‍ ഹര്‍ഭജന് സാധിച്ചിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളുടെ ഭാഗമായിട്ടുണ്ട്.

Story first published: Wednesday, April 5, 2023, 10:34 [IST]
Other articles published on Apr 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+