For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സഞ്ജു കരിയര്‍ സ്വയം നശിപ്പിക്കുന്നു! ആ ഉപദേശം കേട്ടില്ല- വെളിപ്പെടുത്തി ശ്രീശാന്ത്

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ സ്ഥാനമില്ലെങ്കിലും ഐപിഎല്ലിലെ ആരാധകരുടെ പ്രിയങ്കരനായ താരമാണ് സഞ്ജു സാംസണ്‍. കേരള ക്രിക്കറ്റിലൂടെ വളര്‍ന്ന സഞ്ജു നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ്. മലയാളിയെന്ന നിലയില്‍ സഞ്ജുവിന് വലിയ സ്‌നേഹം ആരാധകരില്‍ നിന്ന് ലഭിക്കുന്നുണ്ട്. സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയുമ്പോഴെല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധം ശക്തമായി ഉയരാറുണ്ട്.

ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ആവിശ്യമാണ്. റിഷഭ് പന്ത് കാര്‍ അപകടത്തെത്തുടര്‍ന്ന് വിശ്രമത്തിലുള്ളതിനാല്‍ സഞ്ജുവിന് പ്രതിഭകാട്ടി വളര്‍ന്നുവരാനുള്ള അവസരമുണ്ട്. ഇത്തവണത്തെ ഐപിഎല്‍ മുതലാക്കി സഞ്ജുവിന് ഇന്ത്യന്‍ ടീമിലിടം പിടിക്കാമെന്നും ഏഷ്യാ കപ്പും ഏകദിന ലോകകപ്പും കളിക്കാമെന്നുമെല്ലാം പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ രാജസ്ഥാനൊപ്പം ഇത്തവണ പ്രതീക്ഷിച്ച നിലവാരം സഞ്ജു കാട്ടിയില്ല.

sanju samson, sreesanth

സ്ഥിരതയില്ലായ്മ വേട്ടയാടിയെന്ന് മാത്രമല്ല രാജസ്ഥാനെ പ്ലേ ഓഫിലേക്കെത്തിക്കുന്നതിലും അദ്ദേഹം പരാജയപ്പെട്ടു. ഇപ്പോഴിതാ സഞ്ജു സാംസണ്‍ സുനില്‍ ഗവാസ്‌കറുടെ നിര്‍ണ്ണായക ഉപദേശം ചെവിക്കൊള്ളാതെ തള്ളിക്കളഞ്ഞത് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ എസ് ശ്രീശാന്ത്. സഞ്ജുവിനെ ഐപിഎല്ലിലേക്കെത്തിച്ചത് ശ്രീശാന്തായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം തന്റെ അതൃപ്തി തുറന്ന് പറഞ്ഞതും.

'ഞാന്‍ എപ്പോഴും സഞ്ജുവിനെ പിന്തുണക്കും. കാരണം അണ്ടര്‍ 14 മുതല്‍ എന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ചിട്ടുള്ള താരമാണ് സഞ്ജു സാംസണ്‍. കഴിഞ്ഞ 4-5 വര്‍ഷത്തിനിടെ സഞ്ജുവിനെ കാണുമ്പോഴും എപ്പോഴും ഞാന്‍ പറയുന്ന ഒരു കാര്യമുണ്ട്. ഐപിഎല്ലില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും കളിക്കണമെന്നാണ് പറയാറ്. സ്ഥിരതയോടെയുള്ള പ്രകടനങ്ങള്‍ സൃഷ്ടിക്കണം.

റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരോടാണ് സഞ്ജുവിന് മത്സരിക്കേണ്ടത്. ഇരുവരും അവന് മുകളിലാണ്. നിലവില്‍ റിഷഭ് പരിക്കേറ്റ് പുറത്താണെങ്കിലും ശക്തമായി അവന്‍ തിരിച്ചുവരും. ഈ അടുത്ത് റിഷഭിനെ പോയി കണ്ടിരുന്നു. വേഗത്തില്‍ ഫിറ്റ്‌നസ് മെച്ചപ്പെടുന്നുണ്ട്. 7-8 മാസത്തിനുള്ളില്‍ തിരിച്ചുവരവ് നടത്താന്‍ റിഷഭിന് സാധിച്ചേക്കും.

ഐപിഎല്ലില്‍ സഞ്ജു തുടര്‍ച്ചയായി ചെറിയ സ്‌കോറിന് പുറത്തായി. ഗവാസ്‌കര്‍ സര്‍ അവന് ഉപദേശം നല്‍കിയിരുന്നു. 10 പന്തെങ്കിലും നേരിടാന്‍ ശ്രമിക്കണം. പിച്ചിന്റെ സ്വഭാവം മനസിലാക്കണം. സഞ്ജുവിന് വലിയ പ്രതിഭയുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. 12 പന്ത് നേരിട്ട് റണ്‍സൊന്നുമെടുത്തില്ലെങ്കിലും 25 പന്തില്‍ 50 നേടാന്‍ ശേഷിയുള്ളവനാണ് സഞ്ജു എന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.

എന്നാല്‍ സഞ്ജു പറഞ്ഞത് എനിക്ക് എന്റെ ശൈലിയില്‍ മാത്രമെ കളിക്കാന്‍ സാധിക്കൂവെന്നാണ്. പക്ഷെ എനിക്കത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല' - സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ശ്രീശാന്ത് പറഞ്ഞു. സഞ്ജു കടന്നാക്രമിക്കുന്ന ബാറ്റ്‌സ്മാനാണ്. ഫോമിലേക്കെത്തിയാല്‍ ഏത് സൂപ്പര്‍ ബൗളറെയും നിരാശപ്പെടുത്താന്‍ സഞ്ജുവിന് കഴിവുണ്ട്. എന്നാല്‍ പല മത്സരങ്ങളിലും സാഹചര്യം മനസിലാക്കാതെയാണ് അദ്ദേഹം കളിക്കുന്നത്.

sanju samson

രാജസ്ഥാന്‍ ഇത്തവണ തോറ്റ പല മത്സരങ്ങളിലും സഞ്ജുവിന്റെ ഉത്തരവാദിത്തമില്ലായ്മ കാണാമായിരുന്നു. ബാറ്റ്‌സ്മാനെന്ന നിലയില്‍ പല സമയത്തും അദ്ദേഹം പക്വത കാട്ടുന്നില്ല. ഭാഗ്യത്തില്‍ മാത്രം വിശ്വസിച്ച് അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിക്കും. ഇതാണ് പലപ്പോഴും പെട്ടെന്ന് പുറത്താവാന്‍ കാരണമാവുന്നത്. നിലയുറപ്പിച്ച് താളം കണ്ടെത്തിയ ശേഷം ആക്രമിക്കുകയെന്ന രീതി സഞ്ജുവിന്റെ നിഘണ്ടുവിലില്ല.

അതുകൊണ്ട് തന്നെയാണ് സഞ്ജുവിന് സ്ഥിരത കണ്ടെത്താനാവാത്തതും. പല ബാറ്റ്‌സ്മാന്‍മാരുടെയും പ്രശ്‌നം സ്പിന്നര്‍മാരെ ഫലപ്രദമായി നേരിടാനാവുന്നില്ലെന്നതാണ്. എന്നാല്‍ സഞ്ജുവിന്റെ കരുത്ത് തന്നെ സ്പിന്നര്‍മാര്‍ക്കെതിരേ നന്നായി കളിക്കുന്നുവെന്നതാണ്. പക്ഷെ തന്റെ പ്രതിഭയെ വേണ്ടവിധം സഞ്ജു ഉപയോഗിക്കുന്നില്ല. ഉത്തരവാദിത്തം കാട്ടാതെ സ്വന്തം കരിയര്‍ സഞ്ജു നശിപ്പിക്കുകയാണെന്ന് പറയാം.

ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിന്റെ മടങ്ങിവരവ് പ്രയാസമാണ്. രണ്ടാം നിര ടീമിനെ അയക്കുന്ന പരമ്പരകളിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതകളുണ്ടെങ്കിലും ഇന്ത്യയുടെ ഒന്നാം നിര ടീമില്‍ ഇടമെന്ന മോഹം സഞ്ജുവിന് വേണ്ടെന്ന് തന്നെ പറയാം.

Story first published: Friday, May 26, 2023, 12:48 [IST]
Other articles published on May 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+