Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: സ്റ്റാര്‍ 'വീണു', കളി ഇനി സോണിയില്‍? പങ്കാളിയാവാന്‍ ജിയോയും

ipl trophy

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക് സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ല. പാക്കേജ് സി, ഡി എന്നീ വിഭാഗങ്ങളിലേക്കുള്ള ലേലം പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രാവിലെയും ലേലം തുടരും. ഇവ കൂടി പൂര്‍ത്തിയായ ശേഷമേ ഓരോ വിഭാഗത്തിലും ആരൊക്കെയാണ് സംപ്രേക്ഷണാവകാശം നേടിയെടുത്തതെന്നു വ്യക്തമാവുകയുള്ളൂ.

വാശിയേറിയ ഇ-ലേലത്തിലാണ് അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ടെലിവിഷന്‍ സംപ്രേക്ഷണാവകാശം സോണി നേടിയെടുത്തതെന്നാണ് സൂചനകള്‍. 2023 മുതല്‍ അടുത്ത അഞ്ചു സീസണുകളിലേക്ക് സോണി ബിസിസിഐയ്ക്കു നല്‍കുക 23,575 കോടി രൂപയാണ്. 2008ലെ പ്രഥമ സീസണിലെ സംപ്രേക്ഷണ അവകാശത്തിനു വേണ്ടി സോണി മുടക്കിയതിനേക്കാള്‍ മൂന്നു മടങ്ങ് അധികമായിരിക്കും ഇത്. അതേസമയം, അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഡിജിറ്റല്‍ (ലൈവ് സ്ട്രീമിങ്) സംപ്രേക്ഷണാവകാശം റിലയന്‍സിനു കീഴിലുള്ള ജിയോയ്ക്കാണെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് രണ്ടു വ്യത്യസ്ത കമ്പനികള്‍ സംപ്രേക്ഷണാവകാശം പങ്കിടുന്നത്. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഡിസ്‌നി സ്റ്റാറില്‍ നിന്നും ഐപിഎല്ലിന്റെ കുത്തക സോണി തിരിച്ചുപിടിച്ചിരിക്കുന്നത്. ടെലിവിഷന്‍ സംപ്രേക്ഷണാവകാശം ഉള്‍പ്പെട്ട പാക്കേജ് എയാണ് സോണി കൈക്കലാക്കിയത്. ഇതു പ്രകാരം ഒരു മല്‍സരത്തിനായി അവര്‍ക്കു നല്‍കേണ്ടി വരിക 57.5 കോടി രൂപയാണ്.

ipl

പാക്കേജ് ബിയില്‍ ഉള്‍പ്പെട്ട ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം നേടിയെടുത്ത ജിയോ 50 കോടിയും ഒരു മല്‍സരത്തിനു ബിസിസിഐയ്ക്കു നല്‍കും. ജിയോക്കു ആകെ ചെലവാകുന്ന തുക 20,500 കോടിയാണ്. രണ്ടു കമ്പനികളില്‍ നിന്നുമായി സംപ്രേക്ഷണാവകാശത്തിലെ ബിസിസിഐയുടെ ഖജനാവിലേക്കു വരുന്നത് 44,075 കോടി രൂപയാണ്. ഒരു മല്‍സരത്തില്‍ നിന്നും ബിസിസിഐയ്ക്കു ലഭിക്കുന്ന തുക 107.5 കോടി രൂപയാണ്. 2008ലെ കന്നി സീസണ്‍ മുതല്‍ എട്ടു വര്‍ഷം ഐപിഎല്‍ മല്‍സരങ്ങള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്തിരുന്നത് സോണിയായിരുന്നു. അതിനു ശേഷമാണ് സ്റ്റാര്‍ സംപ്രേക്ഷണാവകാശം കൈക്കലാക്കിയത്. 2021 വരെ അവര്‍ ഇതു നിലനിര്‍ത്തുകയും ചെയ്തു.

2008 മുതല്‍ 16 വരെ ഐപിഎല്‍ സംപ്രേക്ഷണം ചെയ്തിരുന്നത് സോണിയുടെ ചാനലുകളിലായിരുന്നു. 8200 കോടി രൂപയായിരുന്നു അന്നു അവര്‍ മുടക്കിയത്. 2017ല്‍ സ്റ്റാര്‍ ഗ്രൂപ്പ് സംപ്രേക്ഷണാവകാശം കൈക്കലാക്കി. 2017-22 സീസണിലേക്കായി അവര്‍ മുടക്കിയത് 16,348 കോടി രൂപയായിരുന്നു. ഇത്തവണ അതിന്റെ ഇരട്ടിയിലേറെയാണ് (44,075 കോടി) ബിസിസിഐയ്ക്കു ലഭിച്ചിരിക്കുന്നത്.

Story first published: Monday, June 13, 2022, 18:38 [IST]
Other articles published on Jun 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+