Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: പ്രതിഭകള്‍, പക്ഷെ ടീമുകള്‍ വേണ്ടവിധം ഉപയോഗിക്കുന്നില്ല! നാല് നിര്‍ഭാഗ്യവാന്മാരിതാ

മുംബൈ: ഐപിഎല്ലിന്റെ 16ാം സീസണ്‍ പ്ലേ ഓഫിനോടടുക്കുകയാണ്. 10 റൗണ്ട് മത്സരങ്ങള്‍ മിക്ക ടീമുകളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നാല് റൗണ്ട് മത്സരങ്ങള്‍ ശേഷിക്കവെ പ്ലേ ഓഫില്‍ ആര്‍ക്കും സീറ്റുറപ്പിക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ ശേഷിക്കുന്ന മത്സരങ്ങളില്‍ തീപാറുമെന്നുറപ്പ്. അവസാന സ്ഥാനത്തായിരുന്ന ഡല്‍ഹി ക്യാപിറ്റല്‍സും ഫോമിലേക്കെത്തിയതോടെ ഇനിയുള്ള മത്സരങ്ങളില്‍ വമ്പന്മാരുടെ ചങ്കിടിക്കും.

സീസണ്‍ ആവേശകരമായി പുരോഗിക്കവെ ടീമുകള്‍ വേണ്ടവിധം ഉപയോഗിക്കാത്ത ചില താരങ്ങളുണ്ട്. പ്രതിഭകളാണെങ്കിലും ടീമുകള്‍ എന്തുകൊണ്ടോ ആവിശ്യത്തിന് പിന്തുണ നല്‍കാതിരിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം സീസണിലെ ആദ്യ മത്സരങ്ങളില്‍ തിളങ്ങിയ താരമാണ് സായ് സുദര്‍ശന്‍. തമിഴ്‌നാടുകാരനായ ഓപ്പണര്‍ മൂന്നാം നമ്പറില്‍ ഗുജറാത്തിനായി ചില മത്സരങ്ങള്‍ കളിച്ചിരുന്നു. മികച്ച പ്രകടനവും കാഴ്ചവെച്ചെങ്കിലും പിന്നീട് തഴയപ്പെട്ടു.

SIKANDAR RAZA

ഗുജറാത്തിന്റെ ടീം കോമ്പിനേഷനില്‍ മാറ്റം വന്നതോടെ സായ് സുദര്‍ശന്റെ ടീമിലെ സ്ഥാനം തെറിക്കുകയായിരുന്നു. മൂന്നാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യ എത്തിയതോടെ സായിയെ പുറത്തിരുത്താന്‍ ഗുജറാത്ത് തീരുമാനിക്കുകയായിരുന്നു. അഞ്ച് മത്സരത്തില്‍ നിന്ന് 176 റണ്‍സാണ് സായ് നേടിയത്. 44 ശരാശരിയില്‍ കളിച്ച താരം രണ്ട് ഫിഫ്റ്റിയും നേടി. എന്നാല്‍ 123.94 സ്‌ട്രൈക്കറേറ്റ് മാത്രമാണ് താരത്തിനുണ്ടായിരുന്നത്.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ താരത്തിനായിരുന്നില്ല. ഇതുകൊണ്ടാവണം ഗുജറാത്ത് സായിയെ തഴഞ്ഞത്. പ്രതിഭ നോക്കുമ്പോള്‍ കൂടുതല്‍ മത്സരം കളിക്കാന്‍ അവസരം ലഭിക്കേണ്ട താരമാണ് സായ് സുദര്‍ശന്‍. ടിം സൗത്തിയാണ് മറ്റൊരു താരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമുള്ള കിവീസ് പേസര്‍ ഐപിഎല്ലില്‍ വലിയ റെക്കോഡുള്ള താരമുള്ള താരമല്ല. എന്നാല്‍ ടി20 കരിയറില്‍ മികച്ച പ്രകടനങ്ങള്‍ അവകാശപ്പെടാനാവും. ബാറ്റുകൊണ്ടും നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ സൗത്തിക്ക് കഴിവുണ്ട്.

എന്നാല്‍ കെകെആര്‍ സൗത്തിക്ക് വേണ്ട പരിഗണന നല്‍കുന്നില്ല. ഡെത്ത് ഓവറില്‍ തല്ലുകൊള്ളിയായേക്കുമെങ്കിലും സ്വിങ് ലഭിക്കുന്ന പിച്ചുകളില്‍ ന്യൂബോളില്‍ തുടക്കത്തിലേ വിക്കറ്റുകള്‍ വീഴ്ത്താന്‍ സൗത്തിക്ക് സാധിക്കും. അനുഭവസമ്പന്നനായ സീനിയര്‍ താരമായിട്ടും കെകെആര്‍ സൗത്തിയില്‍ വിശ്വാസം അര്‍പ്പിക്കുന്നില്ല. ഡേവിഡ് വീസെയെ പരിഗണിക്കുന്ന കെകെആറിന് സൗത്തിക്ക് അവസരം നല്‍കാവുന്നതായിരുന്നു. രണ്ട് മത്സരം കളിച്ച് രണ്ട് വിക്കറ്റാണ് സൗത്തി നേടിയത്.

sai sudharshan

അല്‍സാരി ജോസഫാണ് ഈ പട്ടികയിലെ മറ്റൊരു താരം. ഗുജറാത്ത് ടൈറ്റന്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ക്കും കാര്യമായ അവസരം ഈ സീസണില്‍ ലഭിച്ചിട്ടില്ല. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള ബൗളറാണ് അല്‍സാരി ജോസഫ്. അഞ്ച് മത്സരത്തില്‍ നിന്ന് 7 വിക്കറ്റുകള്‍ ഈ സീസണില്‍ അദ്ദേഹം നേടി. 8.84 എന്ന ഇക്കോണമിയുള്ള ജോസഫ് മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലുമെല്ലാം പന്തെറിയാന്‍ മിടുക്കനാണ്.

എന്നാല്‍ ഗുജറാത്ത് താരത്തെ വേണ്ടവിധം ഉപയോഗിക്കുന്നില്ല. മികച്ച ബൗളിങ് കരുത്തുള്ള ഗുജറാത്തിന് അല്‍സാരി ജോസഫിനെ മാറ്റിനിര്‍ത്തിയാലും കാര്യമായ പ്രശ്‌നങ്ങളില്ല. എന്നാല്‍ല പ്രതിഭ നോക്കുമ്പോള്‍ അല്‍സാരി ജോസഫ് കൂടുതല്‍ അവസരം അര്‍ഹിക്കുന്നു. സിക്കന്തര്‍ റാസയാണ് മറ്റൊരു താരം. പഞ്ചാബ് കിങ്‌സിന്റെ സിംബാബ് വെ ഓള്‍റൗണ്ടര്‍ വമ്പനടിക്കാരനായ താരമല്ല. എന്നാല്‍ അവസരത്തിനൊത്ത് ബാറ്റ് ചെയ്ത് ടീമിനെ വിജയിപ്പിക്കാനുള്ള കഴിവ് റാസക്കുണ്ട്.

മൂന്നാം നമ്പറില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന റാസ ഇതിനോടകം പഞ്ചാബ് കിങ്‌സിനായി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവെച്ച് കഴിഞ്ഞു. എന്നാല്‍ വേണ്ടവിധം അവസരങ്ങള്‍ റാസക്ക് ലഭിച്ചിട്ടില്ല. ഇപ്പോഴും പഞ്ചാബ് വേണ്ടവിധം ഉപയോഗിക്കാതെ മാറ്റിനിര്‍ത്തിയിരിക്കുന്ന താരമാണ് റാസ. ആറ് മത്സരത്തില്‍ നിന്ന് 128 റണ്‍സാണ് റാസ ഈ സീസണില്‍ നേടിയത്.

Story first published: Sunday, May 7, 2023, 8:18 [IST]
Other articles published on May 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+