For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഹാര്‍ദിക്കിനും സഞ്ജുവിനും ശേഷം ആര്? നായകരാവാന്‍ ഇവര്‍ റെഡി, നോക്കാം

ഒരു ക്രിക്കറ്ററെ സംബന്ധിച്ച് തന്റെ മികവ് തെളിയിക്കാന്‍ ഏറ്റവും മികച്ച വേദികളിലൊന്നാണ് ഐപിഎല്‍. അന്താരാഷ്ട്ര ക്രിക്കറ്റിനോളം തന്നെ പ്രാധാന്യത്തോടെയാണ് ഐപിഎല്ലില്‍ ഒരു താരത്തിന്റെ പ്രകടനം ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെയാണ് ദേശീയ ടീം സെലക്ഷനില്‍ ഐപിഎല്‍ മാനദണ്ഡമാവാറുള്ളത്. കളിമിടുക്ക് മാത്രമല്ല നേതൃമികവും ഐപിഎല്ലിലൂടെ അളക്കപ്പെടാറുണ്ട്. ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഹാര്‍ദിക് പാണ്ഡ്യയെ എത്തിച്ചത് കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനമായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെ കന്നി സീസണില്‍ തന്നെ ചാംപ്യന്‍മാരാക്കാന്‍ അദ്ദേഹത്തിനായിരുന്നു.

SHUBMAN GILL

പ്ലെയിങ് ഇലവനില്‍ നാലു വിദേശ താരങ്ങളെന്ന നിബന്ധനയുള്ളതിനാല്‍ ഫ്രാഞ്ചൈസികളെല്ലാം തന്നെ ഇന്ത്യന്‍ താരങ്ങള്‍ക്കാണ് നായകസ്ഥാനത്തേക്കു പ്രഥമ പരിഗണന നല്‍കുന്നത്. ഇതു മികച്ച ടീം കോമ്പിനേഷന്‍ തിരഞ്ഞെടുക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നു. ഐപിഎല്ലില്‍ ഭാവിയില്‍ നായകസ്ഥാനത്തേക്കു ഉയര്‍ന്നുവരാനും ഈ റോളില്‍ മികച്ച പ്രകടനം നടത്താനും ശേഷിയുള്ള ഇന്ത്യയുടെ ചില യുവതാരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധക്കാം.

രാജസ്ഥാന്‍ റോയല്‍സിന്റെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ഭാവി നായകനായി ഉയര്‍ന്നു വരാന്‍ സാധ്യതയുള്ള ഒരാള്‍. മിന്നുന്ന പ്രകടനങ്ങളിലൂടെ ഇതിനകം താരം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. വൈകാതെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കും ജയ്‌സ്വാളിനു വിളിയെത്തുമെന്നുറപ്പാണ്. നിലവിലെ ക്യാപ്റ്റന്‍ സഞ്ജു സാംസണിനു ശേഷം ഭാവിയില്‍ മറ്റൊരു ഇന്ത്യന്‍ താരത്തെ നായകസ്ഥാനത്തേക്കു റോയല്‍സ് കൊണ്ടുവരികയാണെങ്കില്‍ ജയ്‌സ്വാളിനെയും പരിഗണിക്കാവുന്നതാണ്. റോയല്‍സിനായി 23 മല്‍സരങ്ങളില്‍ നിന്നും 547 റണ്‍സ് താരം നേടിക്കഴിഞ്ഞു.

YASHASVI JAISWAL RR

ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ യഷ് ധൂലാണ് ഭാവി ഐപിഎല്‍ നായകനാവാന്‍ സാധ്യതയുള്ള മറ്റൊരാള്‍. കഴിഞ്ഞ വര്‍ഷമായിരുന്നു ധൂലിനു കീഴില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ വിജയികളായത്. ഇതു താരത്തെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലെത്തിക്കുകയും ചെയ്തിരുന്നു. ഡിസിക്കായി ഇനിയും അരങ്ങേറിയില്ലെങ്കിലും ഈ സീസണില്‍ ഇതിനു വഴിയൊരുങ്ങിയേക്കും. തീര്‍ച്ചയായും ഐപിഎല്ലില്‍ ഡിസിയുടേയോ മറ്റൊരു ടീമിന്റെയോ നായകസ്ഥാനത്തു ധൂലിനേ കണ്ടേക്കാം.

മറ്റൊരു അണ്ടര്‍ 19 ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ പൃഥ്വി ഷായാണ് ഐപിഎല്ലില്‍ ഭാവി ക്യാപ്റ്റനാവാനിടയുള്ള മറ്റൊരു ഇന്ത്യന്‍ താരം. 2018ലെ ജൂനിയര്‍ ലോകകപ്പിലായിരുന്നു പൃഥ്വിക്കു കീഴില്‍ ഇന്ത്യ കിരീടമുയര്‍ത്തിയത്. അന്നു മുതല്‍ താരം ഡിസിയുടെ ഭാഗമാണ്. റിഷഭ് പന്ത് നിലവില്‍ ടീം ക്യാപ്്റ്റനായതിനാല്‍ ഇവിടെ പൃഥ്വിക്കു നായകസ്ഥാനം ലഭിക്കുമോയെന്നു സംശയമാണ്. എന്നാല്‍ മറ്റൊരു ടീമിലേക്കു മാറിയാല്‍ അദ്ദേഹത്തിനു ക്യാപ്റ്റനായി നറുക്കുവീണേക്കും.

PRITHVI SHAW

മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ് ഈ ലിസ്റ്റിലെ നാലാമന്‍. ഇഷാനും ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. പക്ഷെ ഐപിഎല്ലില്‍ ഇനിയും നായകസ്ഥാനം ലഭിച്ചിട്ടില്ല. 2018 മുതല്‍ മുംബൈ ടീമിന്റെ ഭാഗമാണ് ഇഷാന്‍. ഭാവിയില്‍ രോഹിത് ശര്‍മ നായകസ്ഥാനമൊഴിഞ്ഞാല്‍ ഇഷാന്‍ ഈ റോളിലേക്കു പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്. നിലവില്‍ മുംബൈ ടീമിലെ ഏറ്റവും വിലയേറിയ ഇന്ത്യന്‍ താരം കൂടിയാണ് അദ്ദേഹം. കഴിഞ്ഞ സീസണ്‍ മുതല്‍ 15.25 കോടി രൂപയാണ് ഇഷാന്റെ പ്രതിവര്‍ഷ പ്രതിഫലം.

ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണറും ഇന്ത്യന്‍ സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലാണ് ഐപിഎല്ലിലെ ഭാവി ക്യാപ്റ്റനാവാന്‍ സാധ്യതയുള്ള മറ്റൊരു താരം. 23 കാരനായ ഗില്ലിനു മുന്നില്‍ വലിയൊരു കരിയര്‍ തന്നെ ബാക്കിനില്‍ക്കുകയാണ്. നിലവിലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പിന്‍ഗാമിയെക്കുറിച്ച് ജിടി ആലോചിക്കുകയാണെങ്കില്‍ അക്കൂട്ടത്തിലേക്കു ഗില്ലിന്റെ പേരും ഉയര്‍ന്നുവരുമന്നതില്‍ സംശമില്ല.

Story first published: Wednesday, March 29, 2023, 16:31 [IST]
Other articles published on Mar 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+