For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സെവാഗല്ല, ഡ്രീം ഓപ്പണിങ് പങ്കാളി സച്ചിനെന്ന് ഗില്‍! 'സോപ്പിടലെന്ന്' ആരാധകര്‍

മുംബൈ: ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഗംഭീര പ്രകടനമാണ് ഇന്ത്യന്‍ താരം ശുബ്മാന്‍ ഗില്‍ കാഴ്ചവെക്കുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം നടത്തുന്ന തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ഐപിഎല്ലിലേക്കെത്തിയ ഗില്‍ തകര്‍പ്പന്‍ ഫോം തുടരുകയാണ്. ഇപ്പോഴിതാ ജിയോ സിനിമയുടെ ചോദ്യോത്തര വേളയില്‍ ശുബ്മാന്‍ ഗില്ലിനോട് ചോദിച്ച ചോദ്യവും അതിന് ഗില്‍ നല്‍കിയ മറുപടിയും ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

നിരവധി ചോദ്യങ്ങള്‍ക്കിടയില്‍ സ്വപ്‌ന ഓപ്പണിങ് പങ്കാളിയാരെന്നതും ചോദ്യമായി ഉണ്ടായിരുന്നു. ഇതിന് ഗില്‍ നല്‍കിയ മറുപടി രോഹിത് ശര്‍മ, വീരേന്ദര്‍ സെവാഗ് എന്നിവരെയൊന്നുമായിരുന്നില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറോടൊപ്പം ഓപ്പണ്‍ ചെയ്യുകയെന്നതാണ് സ്വപ്‌നമെന്നാണ് ഗില്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെ നിരവധി ട്രോളുകളാണ് പൃഥ്വിക്കെതിരേ ഉയരുന്നത്.

shubman gill

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളും മോഡലുമായ സാറ ടെണ്ടുല്‍ക്കറുമായി ശുബ്മാന്‍ ഗില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. ഇതിനിടെയാണ് സച്ചിനെ സ്വപ്‌ന ഓപ്പണിങ് പങ്കാളിയെന്ന് ഗില്‍ വിശേഷിപ്പിച്ചത്. ഭാവി അമ്മായി അച്ഛനെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണോ ഗില്‍ നടത്തുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നിരവധി ട്രോളുകള്‍ ഇതിനോടകം ഗില്ലിനെതിരേ ഉയര്‍ന്ന് കഴിഞ്ഞു.

സാറയുമായി സുഹൃത് ബന്ധമെന്ന് പറയുമ്പോഴും കഴിഞ്ഞിടെ ഒരേ ഹോട്ടലില്‍ നിന്നുള്ള ചിത്രങ്ങള്‍ ഗില്ലും സാറയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. രണ്ട് പേരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങളെ ശക്തമാക്കുന്ന ചിത്രങ്ങളാണിത്. ഗില്ലിന്റെ പ്രകടനത്തിനെ സാറ പ്രശംസിക്കാറുമുണ്ട്. ഇതെല്ലാം ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളെ ശരിവെക്കുന്നതാണ്.

shubman gill

സച്ചിനെ തിരഞ്ഞെടുത്തത് സാറയുടെയും സച്ചിന്റെയും ശ്രദ്ധ നേടാന്‍ വേണ്ടി മാത്രമാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിന് മുമ്പ് തന്റെ റോള്‍ മോഡലായി ഒരിക്കല്‍ പോലും ഗില്‍ സച്ചിനെ പറഞ്ഞിട്ടില്ലെന്നും വിരാട് കോലിയേയും വീരേന്ദര്‍ സെവാഗിനെയും വിവിയന്‍ റിച്ചാര്‍ഡ്‌സിനെയുമെല്ലാം തന്റെ ഇഷ്ട താരങ്ങളായി ഗില്‍ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവരെയെല്ലാം തഴഞ്ഞ് പെട്ടെന്ന് സച്ചിനെ തിരഞ്ഞെടുത്തത് വെറും പ്രഹസനമാണെന്നും ആരാധകര്‍ ട്രോളുന്നു.

ബുദ്ധിമാനായ ബാറ്റ്‌സ്മാന്‍ മാത്രമല്ല കൗശലക്കാരനായ കാമുകന്‍ കൂടിയാണ് ഗില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അമ്മായി അച്ഛനെ സാക്ഷിയാക്കി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ഗില്‍ ഇപ്പോള്‍ ബുദ്ധിപരമായി സച്ചിന്റെ ശ്രദ്ധ നേടാനും ശ്രമിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ക്രിക്കറ്റില്‍ ഭാവി ഭാര്യ പിതാവിനെ ഡ്രീം ഓപ്പണറായി തിരഞ്ഞെടുക്കുന്ന ആദ്യത്തെയാള്‍ ഗില്ലായിരിക്കുമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

സാറയുടെ സന്തോഷമാണ് ശുബ്മാന് വലുതെന്നും സാറക്കുവേണ്ടി സച്ചിനെ ഡ്രീ ക്യാപ്റ്റനാക്കാനും ഗില്‍ മടിക്കാട്ടില്ലെന്നുമാണ് ആരാധകര്‍ ട്രോളുന്നത്. ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറായി ഇതിനോടകം മാറാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മുഖ്യ ഓപ്പണറായി മാറിയ ഗില്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടി20യില്‍ സെഞ്ച്വറിയും ഇതിനോടകം നേടിയിട്ടുണ്ട്.

sara tendulkar

അവസാന സീസണില്‍ ഗുജറാത്ത് കപ്പടിച്ചപ്പോള്‍ നായകനെന്ന നിലയില്‍ ശുബ്മാന്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഈ സീസണില്‍ മോശമല്ലാത്ത തുടക്കം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ശുബ്മാന്‍ ഗില്‍ ഭാവിയില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കാനുള്ള സാധ്യതയും ആരാധകര്‍ തള്ളിക്കളയുന്നില്ല. രോഹിത് ശര്‍മക്ക് ശേഷം മുംബൈയെ നയിക്കാന്‍ സച്ചിന്‍ ഗില്ലിനെ ടീമിലേക്കെത്തിച്ചേക്കുമെന്നും ആരാധകര്‍ പറയുന്നു.

ഇന്ത്യന്‍ ടീമിലെ ഇഷ്ട താരത്തെക്കുറിച്ചും ശുബ്മാന്‍ ഗില്‍ പ്രതികരിച്ചിരുന്നു. അത് ഇഷാന്‍ കിഷനാണെന്നാണ് ഗില്‍ പറഞ്ഞത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇന്ത്യക്കായി കളിക്കുമ്പോള്‍ ഒരേ റൂം മേറ്റുകളാണ് ഇരുവരും. ഏകദിനത്തില്‍ പ്രായം കുറഞ്ഞ ഇരട്ട സെഞ്ച്വറിക്കാരനെന്ന ഇഷാന്റെ റെക്കോഡ് ശുബ്മാന്‍ തകര്‍ത്തിരുന്നു.

Story first published: Sunday, April 9, 2023, 15:41 [IST]
Other articles published on Apr 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+