Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സച്ചിന്റെ മരുമോനാകുമോ? സാറാ അലി ഖാനുമായി ഗില്‍ വേര്‍ പിരിഞ്ഞു! തെളിവിതാ

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നുള്ള അടുത്ത ഇതിഹാസമെന്ന നിലയിലേക്ക് ഇതിനോടകം പേരെടുത്ത താരമാണ് ശുബ്മാന്‍ ഗില്‍. ലോക ക്രിക്കറ്റിനെ അടക്കിഭരിക്കാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനാണ് ഗില്ലെന്ന് പറയാം. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടി20യില്‍ സെഞ്ച്വറിയും നേടിയ ഗില്‍ ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ മൂന്ന് സെഞ്ച്വറികളും ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു.

സൂപ്പര്‍ താരമെന്ന നിലയിലേക്കും ഇതിഹാസമെന്ന നിലയിലേക്കും അതിവേഗം വളരാന്‍ ഗില്ലിന് സാധിക്കുന്നുണ്ട്. താരത്തിന്റെ കരിയറിന്റെ വളര്‍ച്ച പോലെതന്നെയാണ് ഗില്ലിനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളും. യുവതാരമെന്നതിലുപരിയായി സുന്ദരനായ താരം കൂടിയാണ് ഗില്‍. അതുകൊണ്ട് സ്ത്രീ ആരാധകരും ഏറെ. ഗില്ലിന്റെ കാമുകിയാരാണെന്നത് ഏറെ നാളുകളായി ആരാധകര്‍ ഉത്തരം തേടുന്ന ചോദ്യമാണ്.

sara ali khan, shubman gill

രണ്ട് പേരുടെ പേരാണ് ഗില്ലിനോടൊപ്പം ചേര്‍ന്ന് ഗോസിപ്പ് കോളങ്ങളിലെത്തിയിട്ടുള്ളത്. ഒന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളും മോഡലുമായ സാറാ ടെണ്ടുല്‍ക്കറാണെങ്കില്‍ രണ്ടാമത്തെയാള്‍ ബോളിവുഡ് നായിക സാറാ അലി ഖാനാണ്. സൂപ്പര്‍ താരം സെയ്ഫ് അലി ഖാന്റെ മകളാണ് സാറാ അലി ഖാന്‍. കഴിഞ്ഞിടെ ഒരു അഭിമുഖത്തില്‍ ചോദ്യങ്ങളോട് പ്രതികരിച്ചപ്പോള്‍ സാറാ അലി ഖാനുമായി പ്രണയത്തിലാണെന്ന സൂചന ഗില്‍ നല്‍കിയിരുന്നു.

എന്നാല്‍ വ്യക്തമായി തുറന്ന് പറഞ്ഞിരുന്നില്ല. പക്ഷെ സാറാ അലി ഖാനുമായി ഗില്‍ പ്രണയത്തിലാണെന്ന് തെളിയിക്കുന്ന പല ചിത്രങ്ങളടക്കം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ ബന്ധം ബ്രേക്കപ്പായിരിക്കുകയാണെന്നാണ് പാപ്പരസികളുടെ കണ്ടെത്തല്‍. അതിന്റെ തെളിവും ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുവരും സാമൂഹ്യ മാധ്യമങ്ങളില്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. ഇതോടെയാണ് ബന്ധം പിരിഞ്ഞുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളെത്തുന്നത്.

സാറാ അലി ഖാനുമായുള്ള പ്രണയം തകര്‍ന്നുവെന്ന് സൂചന നല്‍കുന്ന ചിത്രവും ഗില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ച താരത്തിന്റെ ടീ ഷര്‍ട്ടില്‍ 'മാലാഖമാരുമായുള്ള പ്രണയത്തില്‍ വീഴില്ല' എന്നാണ് എഴുതിയിരിക്കുന്നത്. ഇത് ഫോക്കസ് ചെയ്യുന്ന നിലയിലാണ് ഗില്ലിന്റെ ചിത്രമുള്ളത്. ഇത് ഇരുവരും വേര്‍പിരിഞ്ഞുവെന്നതിന്റെ സൂചനയാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

സാറാ അലി ഖാനുമായി പിരിഞ്ഞത് സാറാ ടെണ്ടുല്‍ക്കറുമായി അടുക്കാനാണെന്നും ഇരുവരും തമ്മിലുള്ള ബന്ധമാണ് സാറാ അലി ഖാനുമായുള്ള പ്രണയ ബന്ധം തകരാന്‍ കാരണമായതെന്നും പാപ്പരസികള്‍ പറയുന്നു. ശുബ്മാന്‍ ഗില്ലും സാറാ ടെണ്ടുല്‍ക്കറും ഒരേ റെസ്‌റ്റോറന്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത് ആരാധകര്‍ കൈയോടെ പൊക്കിയിരുന്നു. ഇരുവരും തമ്മില്‍ ഇടക്കിടെ ഡേറ്റിങ് ചെയ്യാറുണ്ട്.

എന്നാല്‍ സാറാ ടെണ്ടുല്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഗില്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്യാറ്. ഇത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളായതിനാലാണെന്നും ഗില്ലും സാറയും രഹസ്യമായി പ്രണയത്തിലാണെന്നുമാണ് ആരാധകരുടെ നിഗമനം. എന്നാല്‍ ഇരുവരും ഇത് തുറന്ന് പറഞ്ഞിട്ടില്ല. ഐപിഎല്ലില്‍ ഉള്‍പ്പെടെ ഗില്‍ ബൗണ്ടറി ലൈനിനരികെ ഫീല്‍ഡ് ചെയ്യുമ്പോള്‍ സാറാ വിളികളുമായി ആരാധകര്‍ പരിഹസിക്കാറുണ്ട്.

shubman gill

ഇത്തവണത്തെ ഐപിഎല്ലില്‍ ശുബ്മാന്‍ ഗില്‍ മികച്ച ഫോമിലാണ്. തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ മൂന്ന് സെഞ്ച്വറികള്‍ 23കാരനായ താരം നേടിക്കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സര ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കറോടും അര്‍ജുന്‍ ടെണ്ടുല്‍ക്കറോടും ഗില്‍ സംസാരിക്കുന്ന ചിത്രങ്ങളെല്ലാം വൈറലായിരുന്നു. സച്ചിന്റെ പ്രശംസക്കുവേണ്ടിയാണ് മുംബൈക്കെതിരേ ഗില്‍ സെഞ്ച്വറി നേടിയതെന്ന പരിഹാസം ഉയര്‍ന്നിരുന്നു.

എന്തായാലും ഗില്ലിന്റെ പ്രണയം ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ പ്രധാന ചര്‍ച്ചാ വിഷയമാണ്. ഒരു കാലത്ത് വിരാട് കോലിയുടെ പിന്നാലെയായിരുന്ന പാപ്പരസികള്‍ ഇപ്പോള്‍ ഗില്ലിനെ വിടാതെ പിന്തുടരുകയാണെന്ന് പറയാം. എന്തായാലും ഇപ്പോള്‍ തന്റെ പ്രണയം വെളിപ്പെടുത്താല്‍ ഗില്‍ തയ്യാറായേക്കില്ല. 23കാരനായ താരം ഇപ്പോള്‍ ക്രിക്കറ്റില്‍ത്തന്നെ മുഴുവന്‍ ശ്രദ്ധയും നല്‍കുന്നതാണ് കൂടുതല്‍ നന്നാവുക.

Story first published: Saturday, May 27, 2023, 14:31 [IST]
Other articles published on May 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+