Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: രോഹിത്തിനെക്കാള്‍ ബെസ്റ്റ് ഓപ്പണര്‍ ധവാന്‍! ഹിറ്റ്മാന്‍ ഏറെ പിന്നില്‍- കണക്കുകളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്‌സ്മാനെന്ന വിശേഷണം ശിഖര്‍ ധവാന് നല്‍കാവുന്നതാണ്. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണെങ്കിലും ഐപിഎല്ലില്‍ ഗംഭീര സ്ഥിരത കാട്ടുന്ന താരമാണ് ധവാന്‍. ഐപിഎല്ലിലെ കണക്കുകള്‍ നോക്കിയാല്‍ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനെന്ന വിശേഷണം ധവാന് നല്‍കാവുന്നതാണ്. 2018 മുതലുള്ള ബാറ്റിങ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ത്തന്നെ ധവാന്റെ കരുത്ത് വ്യക്തം.

81 ഇന്നിങ്‌സാണ് 2018മുതല്‍ ഇതുവരെ ധവാന്‍ കളിച്ചത്. നേടിയത് 2809 റണ്‍സും. ശരാശരി 40.12. സ്‌ട്രൈക്കറേറ്റാണ് ധവാനെ എല്ലാവരും വിമര്‍ശിക്കുന്ന പ്രധാന കാരണം. എന്നാല്‍ 133.44 എന്ന മോശമല്ലാത്ത സ്‌ട്രൈക്കറേറ്റ് ധവാന്റെ പേരിലുണ്ട്. ഇതില്‍ 2 ഫിഫ്റ്റിയും സെഞ്ച്വറിയും ഉള്‍പ്പെടും. 16ാം സീസണിലും ധവാന്‍ മികവ് തുടരുകയാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരേ 56 പന്തില്‍ 86 റണ്‍സുമായി ധവാന്‍ മിന്നിച്ചു.

shikhar dhawan, rohit sharma

9 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് ധവാന്‍ കസറിയത്. 153.57 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ്. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമനായ ധവാന്‍ തന്റെ സ്ഥിരതകൊണ്ട് വീണ്ടും വീണ്ടും വിസ്മയിപ്പിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും നായകനായ രോഹിത് ശര്‍മയുടെ 2018 മുതലുള്ള കണക്കുകള്‍ നോക്കുമ്പോള്‍ രോഹിത് ദുരന്തമാണെന്ന് പറയാതെ വയ്യ.

69 ഇന്നിങ്‌സാണ് 2018 മുതല്‍ ഇതുവരെ രോഹിത് ഐപിഎല്ലില്‍ കളിച്ചത്. നേടിയത് 1673 റണ്‍സ് മാത്രം. ശരാശരി 25.73, സ്‌ട്രൈക്കറേറ്റ് 126.55. എട്ട് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. അഞ്ച് തവണ മുംബൈയെ ചാമ്പ്യന്മാരാക്കിയ നായകനെന്ന പേര് മാത്രമാണ് രോഹിത്തിന്റെ കരുത്ത്. അല്ലാതെ പ്രകടനം നോക്കിയാല്‍ രോഹിത്താണ് ഏറ്റവും മോശം ബാറ്റ്‌സ്മാനെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാവുന്നത്.

shikhar dhawan

ബാറ്റിങ് കണക്ക് മോശമാവുമ്പോഴും രോഹിത് നായക പദവിയോടെ ടീമില്‍ തുടരുന്നു. എന്നാല്‍ ഗംഭീര പ്രകടനം നടത്തിയിട്ടും ശിഖര്‍ ധവാന്‍ പടിക്ക് പുറത്തുതന്നെ. ധവാനെ ഏകദിന ലോകകപ്പിലേക്കും ഏഷ്യാ കപ്പിലേക്കും ഇന്ത്യ പരിഗണിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ദേശീയ ടീമിനൊപ്പം ലോകകപ്പ് കളിച്ച് വിരമിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ധവാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

ഐപിഎല്ലില്‍ ബാറ്റുകൊണ്ട് കസറുന്ന ധവാനെ ഇന്ത്യ ടീമിലേക്ക് തിരിച്ചുവിളിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. തന്റെ റോള്‍ ഭംഗിയായി ചെയ്യാന്‍ ധവാന്‍ ശ്രമിക്കുന്നുണ്ട്. സമീപകാലത്തെ പ്രകടനങ്ങള്‍ നോക്കിയാല്‍ രോഹിത്തിനെക്കാള്‍ മികച്ച ഓപ്പണര്‍ ധവാനാണ്. എന്നിട്ടും ഇടം കൈയന്‍ ബാറ്റ്‌സ്മാന് ഇന്ത്യന്‍ ടീമില്‍ ഇടമില്ലെന്നതാണ് കൗതുകമുണ്ടാക്കുന്ന കാര്യം.

രാജസ്ഥാനെതിരായ പ്രകടനത്തോടെ പല റെക്കോഡും ധവാന്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ കൂടുതല്‍ തവണ 80ലധികം റണ്‍സ് നേടിയ താരങ്ങളില്‍ കെ എല്‍ രാഹുലിനെ മറികടക്കാന്‍ ധവാനായി. ഇത് 11ാം തവണയാണ് ധവാന്‍ 80ലധികം റണ്‍സ് നേടുന്നത്. വിരാട് കോലി (13), ഡേവിഡ് വാര്‍ണര്‍ (14), ക്രിസ് ഗെയ്ല്‍ (17) എന്നിവരാണ് ഈ റെക്കോഡില്‍ ധവാന് മുന്നിലുള്ളത്.

shikhar dhawan

ഐപിഎല്ലില്‍ ജയിച്ച മത്സരത്തില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡും ധവാന്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. 3915 റണ്‍സാണ് ധവാന്റെ പേരിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള രോഹിത് ശര്‍മയുടെ പേരില്‍ 3600 റണ്‍സാണുള്ളത്. സുരേഷ് റെയ്‌ന (3559), വിരാട് കോലി (3528), ഡേവിഡ് വാര്‍ണര്‍ (3502) എന്നിവരാണ് ഈ റെക്കോഡില്‍ പിന്നാലെയുള്ളത്.

ഐപിഎല്ലില്‍ കൂടുതല്‍ തവണ ടോപ് സ്‌കോററാവുന്നവരില്‍ രോഹിത്തിനൊപ്പമെത്താനും ധവാനായി. രണ്ട് പേരും 52 തവണയാണ് ഈ നേട്ടത്തിലെത്തിയത്. 60 തവണ ഈ നേട്ടത്തിലെത്തിയ ഡേവിഡ് വാര്‍ണറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. വിരാട് കോലി 50 തവണയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇത്തവണ പഞ്ചാബ് കിങ്‌സ് നായകനായി ധവാന്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്.

Story first published: Thursday, April 6, 2023, 12:04 [IST]
Other articles published on Apr 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+