Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: വളരെ നിരാശ തോന്നുന്നു, ഇപ്പോഴും ആ ദൗര്‍ബല്യം മുംബൈക്കുണ്ട്! ബോണ്ട് പറയുന്നു

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലും മുംബൈ ഇന്ത്യന്‍സ് തോല്‍വിയോടെ തുടങ്ങിയിരിക്കുകയാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് എട്ട് വിക്കറ്റിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. അവസാന സീസണിലെ അവസാന സ്ഥാനക്കാരില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ചിറങ്ങിയ മുംബൈക്ക് ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും പിഴച്ചിരിക്കുകയാണെന്നതാണ് വസ്തുത.

മുംബൈയെ സംബന്ധിച്ച് ആദ്യ മത്സരത്തിലെ തോല്‍വി പുത്തരിയല്ല. 2013 മുതല്‍ കളിച്ച എല്ലാ സീസണുകളിലെയും ആദ്യ മത്സരം മുംബൈ ഇന്ത്യന്‍സ് തോറ്റിട്ടുണ്ട്. ചാമ്പ്യന്‍നിരയാണെങ്കിലും എന്തുകൊണ്ടോ ആദ്യ മത്സരം ജയിക്കാനുള്ള ഭാഗ്യം കഴിഞ്ഞ 11 സീസണുകളിലായി മുംബൈക്കില്ല. ദൈവത്തിന്റെ പോരാളികള്‍ ആദ്യ മത്സരം തോറ്റ് തുടങ്ങുന്നതാണെന്ന ന്യായം ആരാധകര്‍ പറയുമ്പോഴും കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് മുംബൈ ഇന്ത്യന്‍സ് ബൗളിങ് പരിശീലകനായ ഷെയ്ന്‍ ബോണ്ട് പറയുന്നത്.

rohit sharma, virat kohli

ഒമ്പത് സീസണ്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം പ്രവര്‍ത്തിച്ചിട്ടും ആദ്യ മത്സരത്തില്‍ ടീമിന് ജയിക്കാനാവുന്നില്ലെന്നത് വളരെ നിരാശയുണ്ടാക്കുന്ന കാര്യമാണെന്നാണ് ബോണ്ട് തുറന്നുപറയുന്നത്. 'മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള എന്റെ ഒമ്പതാമത്തെ സീസണാണിത്. എന്നാല്‍ ഈ ഒമ്പത് സീസണിലും ആദ്യ മത്സരങ്ങള്‍ ഞങ്ങള്‍ ജയിച്ചിട്ടില്ല. ഇത് ശരിക്കും നിരാശയുണ്ടാക്കുന്നത്. ആരും തോല്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. തോല്‍വികളേക്കാള്‍ കൂടുതല്‍ ജയമാണ് വേണ്ടത്.

ഇത്തരമൊരു തുടക്കം വളരെ പ്രയാസമുണ്ടാക്കുന്നതാണ്. ചിന്ന സ്വാമിയില്‍ വീണ്ടും കളിക്കാനിറങ്ങിയതില്‍ സന്തോഷമുണ്ട്. അവിടുത്തെ സാഹചര്യം വളരെ സന്തോഷം നല്‍കുന്നതാണ്. ഇടവേളക്ക് ശേഷമാണ് ഐപിഎല്ലില്‍ ഇത്തരമൊരു സാഹചര്യമുണ്ടാവുന്നത്. ഇത്തവണ മുംബൈക്കൊപ്പം മികച്ച യുവതാരങ്ങളുണ്ട്. അവരെല്ലാം കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അനുഭവസമ്പത്തിന് പ്രാധാന്യമേറെ.

shane bond

ഐപിഎല്‍ പഴയ രൂപത്തിലേക്കെത്തിയതില്‍ എല്ലാവരും സന്തുഷ്ടരാണ്. ആരാധകരുടെ ആര്‍പ്പുവിളികളില്‍ നിന്ന് വലിയ ഊര്‍ജം ലഭിക്കുന്നു. ഈ ആരാധകരും അവരുടെ ആവേശവും സവിശേഷമാണ്'-ഷെയ്ന്‍ ബോണ്ട് പറഞ്ഞു. ബൗളിങ് പരിശീലകനെന്ന നിലയില്‍ ഷെയ്ന്‍ ബോണ്ടിനും വലിയ നാണക്കേടുണ്ടാക്കുന്ന പ്രകടനമാണ് മുംബൈ ബൗളര്‍മാര്‍ കാഴ്ചവെച്ചത്. ഇത്തവണ ജസ്പ്രീത് ബുംറയുടെ അഭാവം മുംബൈയെ തളര്‍ത്തുന്നു.

ജോഫ്രാ ആര്‍ച്ചര്‍ വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ആദ്യ മത്സരത്തിലെ താരത്തിന്റെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതല്ല. റണ്‍സ് വഴങ്ങുന്നതില്‍ മടികാട്ടാത്ത താരം വിക്കറ്റ് വീഴ്ത്താന്‍ മടികാട്ടുകയും ചെയ്യുന്നു. പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാന്‍ അദ്ദേഹത്തിനാവുന്നില്ല. ഇംപാക്ട് താരമായി പരിഗണിച്ച ജേസന്‍ ബെഹറന്‍ഡോര്‍ഫും ദുരന്തമായി മാറി. ഒരു ഘട്ടത്തില്‍ ആര്‍സിബി 10 വിക്കറ്റിന്റെ ജയം നേടുമെന്ന് പോലും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.

rohit sharma, ishan kishan

ഭാഗ്യത്തിന് രണ്ട് വിക്കറ്റുകള്‍ നേടാന്‍ മുംബൈക്ക് സാധിച്ചത്. യുവപേസര്‍ അര്‍ഷാദ് ഖാനില്‍ ടീമിന് പ്രതീക്ഷകളേറെ. ഇടം കൈയന്‍ പേസര്‍ ടീമിന് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ളവനാണ്. കാമറൂണ്‍ ഗ്രീനും തല്ലുകൊണ്ടും. സ്പിന്നര്‍ ഹൃത്വിക് ഷൊക്കീനും മോശം പ്രകടനമാണ് നടത്തിയത്. സ്പിന്നറെന്ന നിലയില്‍ പീയൂഷ് ചൗള മികച്ച ഇക്കോണമി കാത്തെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല. അടിമുടി മാറ്റം വരുന്ന മത്സരങ്ങളില്‍ മുംബൈക്ക് ആവിശ്യമാണെന്ന് പറയാം.

മുംബൈയുടെ ബാറ്റിങ് നിരയും ഏറെ മെച്ചപ്പെടണം. നായകന്‍ രോഹിത് ശര്‍മ-ഇഷാന്‍ കിഷന്‍ ഓപ്പണിങ് കൂട്ടുകെട്ട് ദുരന്തമാണ്. അവസാന സീസണിലും ഫ്‌ളോപ്പായ ഈ കൂട്ടുകെട്ടിനെ പൊളിക്കേണ്ടതായുണ്ട്. സൂര്യകുമാര്‍ യാദവിനും പഴയ മികവില്ല. കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ് എന്നിവരും ബാറ്റുകൊണ്ട് മെച്ചപ്പെടണം. തിലക് വര്‍മയില്‍ ടീമിന് പ്രതീക്ഷകളുണ്ട്. ആദ്യ മത്സരത്തിലെ പ്രകടനം വിലയിരുത്തുമ്പോള്‍ മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്നുറപ്പ്.

Story first published: Monday, April 3, 2023, 14:34 [IST]
Other articles published on Apr 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+