For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: അന്ന് പാനിപ്പൂരി വിറ്റു, ഇന്ന് ഐപിഎല്ലിലെ 'യുവഹീറോ'- ജയ്‌സ്വാളിന്റെ ജീവിത കഥ

കൊല്‍ക്കത്ത: ഐപിഎല്ലിലൂടെ വളര്‍ന്ന് വലിയ കരിയര്‍ നേടിയെടുത്ത പല യുവതാരങ്ങളുടെയും ബാല്യകാലം കഷ്ടപ്പാടുകളും സാമ്പത്തിക പ്രശ്‌നങ്ങളും നേരിട്ടിരുന്നു. ചെറുപ്പം മുതല്‍ ഇത്തരം പ്രശ്‌നങ്ങളെ നേരിട്ടെത്തുന്നവര്‍ക്ക് മറ്റ് താരങ്ങളെക്കാള്‍ മനക്കരുത്ത് അല്‍പ്പം കൂടുതലാണെന്ന് തന്നെ പറയാം. ദാരിദ്ര്യം നിറഞ്ഞ സാഹചര്യത്തില്‍ നിന്ന് പല താരങ്ങളും സൂപ്പര്‍ ഹീറോകളായി ഉയര്‍ന്നുവന്ന കഥകള്‍ പലതും ആരാധകര്‍ക്ക് സുപരിചിതവുമാണ്.

അത്തരത്തിലൊരു കഥ പറയാനുണ്ട് രാജസ്ഥാന്‍ റോയല്‍സിന്റെ യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനും. ദാരിദ്ര്യവും കഷ്ടതകളും നിറഞ്ഞ ബാല്യത്തില്‍ നിന്നാണ് താരം ഇന്ന് ലോകം പ്രതിഭയെന്ന് വാഴ്ത്തുന്ന നിലയിലേക്ക് വളര്‍ന്നെത്തിയത്. പാനിപ്പൂരി വില്‍പ്പനക്കാരനാണ് ജയ്‌സ്വാളിന്റെ പിതാവ്. തന്റെ സ്‌കൂള്‍ ജീവിത സമയത്ത് ക്രിക്കറ്റിനോടൊപ്പം അച്ഛനെ പാനിപ്പൂരി വില്‍ക്കാനും ജയ്‌സ്വാള്‍ സഹായിച്ചിരുന്നു. അന്ന് പാനിപ്പൂരി വിറ്റ കുട്ടിയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പടിവാതുക്കല്‍ എത്തിനില്‍ക്കുന്നത്.

Yashasvi Jaiswal

അസാധ്യ പ്രതിഭയെന്ന് തന്നെ ജയ്‌സ്വാളിനെ വിളിക്കേണ്ടിയിരിക്കുന്നു. മികച്ചൊരു ഇടം കൈയന്‍ ഓപ്പണര്‍ക്കായുള്ള ഇന്ത്യയുടെ നീണ്ടകാലത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ മിടുക്കുള്ളവനാണ് ജയ്‌സ്വാള്‍. കഷ്ടതകളെ പൊരുതിത്തോല്‍പ്പിച്ച് വളര്‍ന്നതിനാല്‍ അത്ര പെട്ടെന്നൊന്നും ജയ്‌സ്വാളിനെ തളര്‍ത്താനാവില്ല. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ മികവ് കാട്ടി രാജസ്ഥാന്‍ റോയല്‍സിലേക്കെത്തിയ ജയ്‌സ്വാള്‍ ഇന്ന് ഐപിഎല്ലിലെ അതിവേഗ അര്‍ധ സെഞ്ച്വറിക്കുടമയാണ്.

13 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയാണ് ജയ്‌സ്വാള്‍ റെക്കോഡിട്ടിരിക്കുന്നത്. ഒരു സമയത്ത് പാനിപ്പൂരി വിറ്റ കുട്ടിയില്‍ നിന്ന് ഇന്ന് വമ്പന്‍ റെക്കോഡ് സ്വന്തമാക്കിയതുവരെയുള്ള ജയ്‌സ്വാളിന്റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നത് തന്നെയാണെന്ന് പറയാം. ഉത്തര്‍ പ്രദേശില്‍ ജനിച്ച ജയ്‌സ്വാള്‍ ബാല്യകാലത്തില്‍ അങ്കിളിനോടൊപ്പമായിരുന്നു. എന്നാല്‍ അധികം താമസിക്കാതെ അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു. പിന്നീട് ചെറിയൊരു പശുത്തൊഴിത്തിലായിരുന്നു താരത്തിന്റെ ജീവിതം.

താമസിക്കാന്‍ മറ്റ് സൗകര്യമില്ലാത്തതിനാല്‍ പശുക്കളെ കറക്കാന്‍ ഉള്‍പ്പെടെ താരത്തിന് സഹായിക്കേണ്ടി വന്നു. രാവിലെ 4 മണിക്ക് എണീറ്റ് ഈ പണികളെല്ലാം തീര്‍ത്ത ശേഷമാണ് ജയ്‌സ്വാള്‍ ക്രിക്കറ്റ് പരിശീലനം നടത്തിയിരുന്നത്. താമസിക്കാന്‍ സ്ഥലമില്ലെന്ന് അറിഞ്ഞ പരിശീലകന്‍ ആസാദ് മെയ്ഡന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ചെറിയൊരു താമസ സൗകര്യം ജയ്‌സ്വാളിന് ഒരുക്കി നല്‍കി. അവിടെ നിന്ന് അതി കഠിനമായി താരം പരിശീലനം നടത്തി.

Yashasvi Jaiswal

കളിക്കാരനാവാന്‍ എന്തും ചെയ്യാന്‍ തയ്യാറായിരുന്ന ജയ്‌സ്വാള്‍ സ്റ്റേഡിയത്തില്‍ പാനിപ്പൂരി വില്‍പ്പനയും നടത്തി. ഇന്ത്യക്കായി കളിക്കുകയെന്ന വലിയ സ്വപ്‌നത്തിനായി തനിക്ക് ആവുന്നതെല്ലാം ബാല്യം മുതല്‍ക്കെ ജയ്‌സ്വാള്‍ ചെയ്തിരുന്നു. ഒരിക്കല്‍ ജയ്‌സ്വാളിന്റെ ബാറ്റിങ് മികവ് ജ്വാല സിങ് എന്ന പരിശീലകന്റെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹം ജയ്‌സ്വാളിന് സൗജന്യമായി പരിശീലനം നല്‍കാന്‍ തയ്യാറായി. അദ്ദേഹം അവനെ ഒപ്പം കൂട്ടി. നല്ല വസ്ത്രവും ഭക്ഷണവും ക്രിക്കറ്റ് കിറ്റുമെല്ലാം വാങ്ങി നല്‍കി.

കഠിനാധ്വാനം തുടര്‍ന്ന ജയ്‌സ്വാളിന് 17ാം വയസില്‍ മുംബൈ ക്രിക്കറ്റ് ടീമിലേക്ക് വിളിയെത്തി. രഞ്ജി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലേക്കെത്താന്‍ ജയ്‌സ്വാളിനായി. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലേക്ക് വിളിയെത്തിയതോടെ താരത്തിന്റെ തലവര തെളിഞ്ഞു. ലഭിച്ച സുവര്‍ണ്ണാവസരം ജയ്‌സ്വാള്‍ നന്നായി മുതലാക്കുകയും ചെയ്തു. 88, 105*, 62, 57*, 29*, 59 എന്നിങ്ങനെ തകര്‍പ്പന്‍ പ്രകടനം നടത്തി ജയ്‌സ്വാള്‍ കൈയടി നേടി.

2020ലെ ഐപിഎല്ലില്‍ 2.4 കോടിക്കാണ് രാജസ്ഥാന്‍ ജയ്‌സ്വാളിനെ വാങ്ങിയത്. ഈ സീസണില്‍ നാല് കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം. ഇതിനോടകം കളിച്ച ടൂര്‍ണമെന്റുകളിലെല്ലാം കൈയടി നേടാനും മികച്ച റെക്കോഡ് സൃഷ്ടിക്കാനും ജയ്‌സ്വാളിനായി. ഈ സീസണിലെ ഐപിഎല്ലില്‍ സെഞ്ച്വറി നേടിയ താരം 500 റണ്‍സും പിന്നിട്ടു. അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്കും വിളിയുറപ്പ്. ബാല്യത്തിലെ കഷ്ടപ്പാടുകളോട് ജയ്‌സ്വാള്‍ പൊരുതി നേടിയ ജയമാണിതെന്ന് പറയാം.

Story first published: Thursday, May 11, 2023, 23:40 [IST]
Other articles published on May 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+