For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഒന്നും പഠിക്കാന്‍ താല്‍പര്യമില്ല! യുവതാരങ്ങള്‍ക്ക് 'തലക്കനം'- വിമര്‍ശനവുമായി സെവാഗ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് എക്കാലത്തും താരസമ്പന്നമാണ്. സൂപ്പര്‍ താരങ്ങളുടെ ഒരു നിര ഇറങ്ങിപ്പോയാലും അതിന് ഉത്തമപകരക്കാരുടെ നിര ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ചപ്പോള്‍ തല്‍സ്ഥാനത്തേക്ക് വിരാട് കോലിയെത്തി. കോലിയുടെ പിന്‍ഗാമിയായി ശുബ്മാന്‍ ഗില്‍ വളര്‍ന്നുവരുന്നുണ്ട്. ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ടീമിലേക്കുള്ള യുവതാരങ്ങളുടെ ഒഴുക്ക് കൂടിയിട്ടുണ്ട്.

യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ് തുടങ്ങി നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്ക് വളരാന്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ഇന്നത്തെ യുവതാരങ്ങള്‍ക്ക് ഉത്തരവാദിത്തവും മാന്യതയുമില്ലെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. സീനിയേഴ്‌സില്‍ നിന്ന് പഠിക്കാന്‍ താല്‍പര്യം കാട്ടുന്നില്ലെന്നാണ് സെവാഗ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട സംഭവവും സെവാഗ് വെളിപ്പെടുത്തി.

sehwag, shubman gill

'പൃഥ്വി ഷായും ശുബ്മാന്‍ ഗില്ലുമായി ഒരിക്കല്‍ പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ആറ് മണിക്കൂറോളം ഒന്നിച്ചുണ്ടായിരുന്നു. എന്നിട്ടും ക്രിക്കറ്റിനെക്കുറിച്ച് ഒരുകാര്യം പോലും ഇരുവരും സംസാരിച്ചില്ല. സീനിയേഴ്‌സില്‍ നിന്ന് പഠിക്കണമെങ്കില്‍ അങ്ങോട്ട് പോയി അവരോട് സംസാരിക്കേണ്ടതായുണ്ട്. ഞാന്‍ ടീമിലേക്കെത്തിയ സമയത്ത് സുനില്‍ ഗവാസ്‌കറിനോട് സംസാരിക്കാനായി ഞാന്‍ സന്ദര്‍ഭം ഉണ്ടാക്കുകയാണ് ചെയ്തത്.

ഞാനും അന്നത്തെ സഹ ഓപ്പണറായിരുന്ന ആകാശ് ചോപ്രയും ചേര്‍ന്ന് അദ്ദേഹത്തിന് അത്താഴമൊരുക്കുകയും ക്രിക്കറ്റിനെക്കുറിച്ചും ബാറ്റിങ്ങിനെക്കുറിച്ചും സംസാരിക്കുകയും ചെയ്തു. ഞങ്ങളാണ് അദ്ദേഹത്തോട് സംസാരിക്കാന്‍ താല്‍പര്യം കാട്ടിയത്. ഗവാസ്‌കര്‍ ഞങ്ങളോട് സംസാരിക്കാനല്ല താല്‍പര്യം കാട്ടേണ്ടത്. അദ്ദേഹത്തോട് ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാന്‍ ഞങ്ങളാണ് മുന്‍കൈയെടുത്തത്'- സെവാഗ് പറഞ്ഞു.

സീനിയര്‍ താരങ്ങളുടെ ഉപദേശം യുവതാരങ്ങള്‍ക്ക് വളരാന്‍ പ്രധാനപ്പെട്ടതാണ്. അതിന് ഈഗോയില്ലാതെ സീനിയര്‍ താരങ്ങളോട് സംസാരിക്കുകയും ക്രിക്കറ്റിനെക്കുറിച്ച് പഠിക്കാന്‍ തയ്യാറാവുകയും ചെയ്യേണ്ടതായുണ്ട്. എന്നാല്‍ ഇന്നത്തെ യുവതാരങ്ങള്‍ ഇത്തരത്തില്‍ ചെയ്യുന്നില്ല. സീനിയര്‍ താരങ്ങള്‍ തങ്ങളോട് സംസാരിക്കട്ടെയെന്ന മനോഭാവമാണ് ഇന്നത്തെ യുവതാരങ്ങള്‍ക്കെന്നാണ് സെവാഗ് പറയുന്നത്.

'അന്ന് ഗവാസ്‌കറോട് സംസാരിച്ചപ്പോള്‍ നിരവധി കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞുതന്നു. സംസാരിക്കാനായി ഞങ്ങള്‍ അവസരമൊരുക്കിയതോടെയാണ് അദ്ദേഹം സംസാരിച്ചത്. അല്ലാതെ ഗവാസ്‌കര്‍ ഞങ്ങളോട് ഇങ്ങോട്ട് വന്ന് പറഞ്ഞുതരികയല്ല ചെയ്തത്. പൃഥ്വിയെപ്പോലുള്ള താരങ്ങള്‍ സീനിയേഴ്‌സിനോടൊപ്പമുള്ള സമയം നന്നായി വിനിയോഗിക്കണം. സീനിയേഴ്‌സിനോട് സംസാരിച്ച് കാര്യങ്ങള്‍ പഠിക്കണം. അവരോട് പറഞ്ഞുതരാന്‍ അഭ്യര്‍ത്ഥിക്കണം.

shubman gill

ക്രിക്കറ്റില്‍ നിങ്ങള്‍ എത്രമാത്രം പ്രതിഭയാണെന്നതിലല്ല കാര്യം. മാനസികമായി നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല'-സെവാഗ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ വലിയ പ്രതീക്ഷവെച്ച താരമാണ് പൃഥ്വി. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് സെവാഗിനോട് താരതമ്യം ചെയ്യപ്പെട്ട താരമാണ് പൃഥ്വി. ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയടക്കം നേടിയെങ്കിലും പിന്നീടങ്ങോട്ട് പ്രകടനം താഴോട്ട് പോയി.

ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് ഒരു വര്‍ഷം വിലക്ക് നേരിട്ടു. ഈ സമയത്ത് ഫിറ്റ്‌നസ് ശ്രദ്ധിക്കാതെ വന്നതോടെ താരത്തിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള വഴിയടയുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ പൃഥ്വി ഇത്തവണത്തെ ഐപിഎല്ലില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തു. ഡല്‍ഹി പ്ലേയിങ് 11 നിന്ന് പോലും പൃഥ്വിയെ തഴയുകയുണ്ടായിരുന്നു. പഞ്ചാബിനെതിരേ ഫിഫ്റ്റി നേടിയത് മാത്രമാണ് പൃഥ്വിക്ക് ആകെ ആശ്വസിക്കാനുള്ളത്.

അതേ സമയം ശുബ്മാന്‍ ഗില്‍ മികച്ച ഫോമിലാണ്. കന്നി ഐപിഎല്‍ സെഞ്ച്വറിയടക്കം നേടിയ ശുബ്മാന്‍ ഇത്തവണത്തെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിന്റെ നട്ടെല്ലാണ് ഗില്‍. ഇന്ത്യക്കായി ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടി20യില്‍ സെഞ്ച്വറിയും അദ്ദേഹം നേടിക്കഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിനെ അടക്കി ഭരിക്കാന്‍ പോകുന്ന അടുത്ത ഇന്ത്യക്കാരനെന്ന് ഗില്ലിനെ വിശേഷിപ്പിക്കാം. എന്നാല്‍ പൃഥ്വിക്ക് ദേശീയ ടീമില്‍ ഇടം കണ്ടെത്തുക പോലും കടുപ്പമായിരിക്കുകയാണ്.

Story first published: Thursday, May 18, 2023, 15:39 [IST]
Other articles published on May 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+