For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: അടിയോടടി, 16ാം സീസണിലെ 'വെടിക്കെട്ട് 11' ഇതാ, നായകന്‍ സഞ്ജു സാംസണ്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ആവേശത്തിന് നാളെ കൊടിയിറങ്ങാന്‍ പോവുകയാണ്. ലീഗ് ഘട്ടവും പ്ലേ ഓഫും കടന്ന് ഫൈനലിലേക്കെത്തിയിരിക്കുന്നത് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്മാരായ സിഎസ്‌കെയുമാണ്. ഇവരില്‍ ആര് കപ്പ് നേടുമെന്നത് നാളെ അറിയാം. മുംബൈ ഇന്ത്യന്‍സും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും പ്ലേ ഓഫിലേക്കെത്തിയിരുന്നെങ്കിലും ഫൈനല്‍ കാണാതെ പുറത്തായി.

16ാം സീസണിന് കൊടിയിറങ്ങാന്‍ പോവുമ്പോള്‍ സ്‌ട്രൈക്കറേറ്റിന്റെ അടിസ്ഥാനത്തില്‍ ഈ സീസണിലെ ബെസ്റ്റ് പ്ലേയിങ് 11 തിരഞ്ഞെുത്താല്‍ ആരൊക്കെയാണ് ഉള്‍പ്പെടുകയെന്ന് പരിശോധിക്കാം. ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളിനുമാണ് സ്ഥാനം. രണ്ട് പേരും സീസണില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചവരാണ്. ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണറായ ഗില്‍ 16 മത്സരത്തില്‍ നിന്ന് 851 റണ്‍സാണ് നേടിയത്. 60.79 ശരാശരിയുള്ള താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 156.43 ആണ്.

sa

രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറായ യശ്വസി ജയ്‌സ്വാള്‍ 14 മത്സരത്തില്‍ നിന്ന് 625 റണ്‍സാണ് നേടിയത്. 48ന് മുകളില്‍ ശരാശരിയുള്ള ജയ്‌സ്വാളിന്റെ സ്‌ട്രൈക്കറേറ്റ് 163.61 ആണ്. ഇടം കൈയന്‍ ഓപ്പണറായ താരം അതിവേഗം റണ്‍സുയര്‍ത്താന്‍ മിടുക്കനാണ്. വൈകാതെ ഇന്ത്യന്‍ ടീമിലെത്താന്‍ സാധ്യതയുള്ള താരമാണ് ജയ്‌സ്വാളെന്ന് പറയാം. മൂന്നാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവിനാണ് അവസരം.

16 മത്സരത്തില്‍ നിന്ന് 43.21 ശരാശരിയില്‍ 605 റണ്‍സാണ് അദ്ദേഹം നേടിയത്. സ്‌ട്രൈക്കറേറ്റ് 181ന് മുകളിലാണ്. ഇത്തവണ സൂര്യയുടെ പ്രകടനമാണ് മുംബൈയുടെ പ്ലേ ഓഫിലേക്കുള്ള കുതിപ്പില്‍ നിര്‍ണ്ണായകമായത്. നാലാം നമ്പറില്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനാണ് സ്ഥാനം. ആര്‍സിബിയുടെ വെടിക്കെട്ട് താരം 14 മത്സരത്തില്‍ നിന്ന് 400 റണ്‍സാണ് നേടിയത്. സ്‌ട്രൈക്കറേറ്റ് 183.45 ആണ്.

അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പറായും ടീമിന്റെ നായകനായും സഞ്ജു സാംസണെ കളിപ്പിക്കാം. 14 മത്സരത്തില്‍ നിന്ന് 362 റണ്‍സാണ് സഞ്ജു നേടിയത്. സ്‌ട്രൈക്കറേറ്റ് 153ന് മുകളിലാണ്. നിക്കോളാസ് പൂരന് 172ന് മുകളില്‍ സ്‌ട്രൈക്കറേറ്റുണ്ടെങ്കിലും വിക്കറ്റ് കീപ്പിങ്ങിലെ മികവ് പരിഗണിക്കുമ്പോള്‍ സഞ്ജുവിനാണ് മുന്‍തൂക്കം. ഹെന്‍ റിച്ച് ക്ലാസന്റെ സ്‌ട്രൈക്കറേറ്റ് 177 ആണെങ്കിലും കീപ്പിങ് അല്‍പ്പം മോശമാണ്.

shubman gill

ആറാം നമ്പറില്‍ തിലക് വര്‍മയെ കളിപ്പിക്കാം. 11 മത്സരത്തില്‍ നിന്ന് 343 റണ്‍സ് നേടിയ തിലകിന്റെ സ്‌ട്രൈക്കറേറ്റ് 164ന് മുകളിലാണ്. പരിക്കിനെത്തുടര്‍ന്ന് കുറച്ച് മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു. ഏഴാം നമ്പറില്‍ കാമറൂണ്‍ ഗ്രീനിനാണ് അവസരം. 16 മത്സരത്തില്‍ നിന്ന് 452 റണ്‍സടിച്ച താരത്തിന് 160ന് മുകളില്‍ സ്‌ട്രൈക്കറേറ്റുണ്ട്. മീഡിയം പേസറായ താരം പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്. ഈ സീസണില്‍ ഗ്രീന്‍ സെഞ്ച്വറിയും നേടിയിരുന്നു.

എട്ടാം നമ്പറില്‍ അക്ഷര്‍ പട്ടേലിനെ പരിഗണിക്കാം. 14 മത്സരത്തില്‍ നിന്ന് 283 റണ്‍സ് നേടിയ സ്പിന്‍ ഓള്‍റൗണ്ടറുടെ സ്‌ട്രൈക്കറേറ്റ് 139 ആണ്. ഒമ്പതാം നമ്പറില്‍ സാം കറെനാണ് അവസരം. 14 മത്സരത്തില്‍ നിന്ന് 10 വിക്കറ്റ് വീഴ്ത്തിയ കറെന്റെ ബാറ്റിങ് സ്‌ട്രൈക്കറേറ്റ് 135ന് മുകളിലാണ്. 10ാം നമ്പറില്‍ റാഷിദ് ഖാനാണ് അവസരം. 16 മത്സരത്തില്‍ നിന്ന് 27 വിക്കറ്റ് വീഴ്ത്തിയ റാഷിദിന്റെ ബാറ്റിങ് സ്‌ട്രൈക്കറേറ്റ് 224.13 ആണ്.

11ാമനായി പേസര്‍ മുഹമ്മദ് ഷമിക്കാണ് ഇടം. 16 മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റ് വീഴ്ത്തിയ ഷമി ബൗളിങ് നിരയുടെ കുന്തമുനയാണ്. പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ ഷമി വലിയ ഷോട്ടുകള്‍ കളിക്കാനും കഴിവുള്ളവനാണ്.

Story first published: Saturday, May 27, 2023, 17:43 [IST]
Other articles published on May 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+