For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഈ സീസണോടെ 'വെടി തീര്‍ന്നു', ക്യാപ്റ്റന്‍സി തെറിക്കും! നാല് പേരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. പ്ലേ ഓഫ് സീറ്റിനായുള്ള പോരാട്ടം കടുക്കുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സൊഴികെ ആരൊക്കെ പ്ലേ ഓഫിലെത്തുമെന്ന് പറയാനാവാത്ത അവസ്ഥയാണുള്ളത്. പല പ്രമുഖ ടീമുകളും നന്നായി തുടങ്ങിയെങ്കിലും പിന്നീടങ്ങോട്ട് നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച് പിന്നോട്ടുപോയി.

രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി, ടീമുകള്‍ തമ്മിലാണ് നാലാം സ്ഥാനത്തിനായി വാശിയോടെ പോരാടുന്നത്. ഞായറാഴ്ചയില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാവുന്നതോടെയെ പ്ലേ ഓഫില്‍ ആരൊക്കെയെത്തുമെന്നത് സംബന്ധിച്ച് വ്യക്തമായ ചിത്രം തെളിയൂ. എന്നാല്‍ ഈ സീസണോടെ ചില താരങ്ങളുടെ ചീട്ടുകീറുമെന്ന് ഏറെക്കുറെ ഉറപ്പിച്ച് പറയാം. അതില്‍ ചില ക്യാപ്റ്റന്മാരും ഉള്‍പ്പെടും.

shikhar dhawan, sanju samson

ഈ സീസണിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തെത്തുടര്‍ന്ന് അടുത്ത സീസണിന് മുമ്പായി ക്യാപ്റ്റന്‍സി തെറിക്കാന്‍ സാധ്യതയുള്ള നാല് പേരെ അറിയാം. ഒന്നാമത്തെ താരം എയ്ഡന്‍ മാര്‍ക്രമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മാര്‍ക്രത്തെ നായകസ്ഥാനത്ത് നിന്ന് നീക്കാന്‍ സാധ്യത കൂടുതലാണ്. ഈ സീസണിലെ അവസാന സ്ഥാനക്കാരായി മാറിയിരിക്കുകയാണ് ഹൈദരാബാദ്. അതുകൊണ്ട് തന്നെ മാര്‍ക്രത്തെ വിശ്വസിക്കാന്‍ ഹൈദരാബാദ് മാനേജ്‌മെന്റ് തയ്യാറായേക്കില്ല.

അടുത്ത സീസണിന് മുമ്പ് ചില സുപ്രധാന മാറ്റങ്ങള്‍ ഹൈദരാബാദ് വരുത്തുമെന്നുറപ്പ്. 13 മത്സരത്തില്‍ നിന്ന് നാല് മത്സരം മാത്രം ജയിച്ച ഹൈദരാബാദിന് അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കാന്‍ സാധിക്കുമോയെന്നത് കണ്ടറിയാം. മുംബൈയെ അവരുടെ തട്ടകത്തില്‍ വീഴ്ത്താനാവാത്ത പക്ഷം ഈ സീസണിലെ അവസാന സ്ഥാനക്കാരായി ഹൈദരാബാദ് മാറും. മികച്ച പ്രകടനം കാഴ്ചവെക്കാനും മാര്‍ക്രത്തിന് സാധിക്കാത്തതിനാല്‍ നായകസ്ഥാനത്ത് നിന്ന് മാറ്റാന്‍ സാധ്യത കൂടുതലാണ്.

shikhar dhawan

മറ്റൊരു താരം പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖര്‍ ധവാനാണ്. ഇത്തവണ നന്നായി തുടങ്ങിയെങ്കിലും പരിക്കേറ്റതോടെ ധവാന്റെ പ്രകടനം മോശമായി. മികവിനൊത്ത ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ ധവാന് സാധിക്കാതെ വന്നതോടെ ടീമും പിന്നോട്ടുപോയി. പ്രായം തളര്‍ത്തുന്ന ധവാനെ പഞ്ചാബ് നായകസ്ഥാനത്ത് തുടരാന്‍ അനുവദിച്ചേക്കില്ല. ധവാന് പകരം സാം കറെന്‍ പഞ്ചാബിന്റെ നായകസ്ഥാനത്തെത്താന്‍ സാധ്യതയുണ്ട്.

മികച്ച ആക്രമണോത്സകതയോടെ കളിക്കാന്‍ കഴിവുള്ള സാം കറെന്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നറാണ്. ഈ സീസണിലും പഞ്ചാബിന് പ്ലേ ഓഫിലെത്താനായിട്ടില്ല. 14 മത്സരത്തില്‍ നിന്ന് 12 പോയിന്റോടെ പഞ്ചാബ് എട്ടാം സ്ഥാനത്താണ്. അടുത്ത സീസണില്‍ ധവാന്റെ ടീമിലെ സ്ഥാനം പോലും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാനും സാധ്യതയില്ലാത്തതിനാല്‍ ധവാന്‍ വിരമിക്കാനും സാധ്യതയുണ്ട്.

നിധീഷ് റാണയാണ് മറ്റൊരു താരം. അടുത്ത സീസണില്‍ ശ്രേയസ് അയ്യര്‍ തിരിച്ചെത്തുന്നതോടെ നിധീഷ് റാണയുടെ സീറ്റ് തെറിക്കുമെന്ന കാര്യം ഉറപ്പാണ്. ഇത്തവണ അപ്രതീക്ഷിതമായി കെകെആറിന്റെ നായകസ്ഥാനത്തേക്കെത്തിയ നിധീഷില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനം ഉണ്ടായില്ല. ബാറ്റ്‌സ്മാനെന്ന നിലയില്‍ സ്ഥിരത കണ്ടെത്താനാവാതെ പോയ നിധീഷിന് ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടുപോകാനോ മികച്ച പ്ലേയിങ് 11 സൃഷ്ടിക്കാനോ സാധിച്ചില്ല.

13 മത്സരത്തില്‍ നിന്ന് 12 പോയിന്റുള്ള കെകെആറിന്റെ പ്ലേ ഓഫ് സാധ്യത അവസാനിച്ചതാണെന്ന് പറയാം. നാലാമത്തെ താരം സഞ്ജു സാംസണാണ്. രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണെ നായകസ്ഥാനത്ത് നിന്ന് നീക്കാന്‍ സാധ്യത കൂടുതലാണ്. അവസാന സീസണിലെ റണ്ണറപ്പുകളായ രാജസ്ഥാന്‍ ഇത്തവണ പ്ലേ ഓഫിലെത്തുമോയെന്നറിയാന്‍ ഞായറാഴ്ചവരെ കാത്തിരിക്കണം.

ഇത്തവണ സഞ്ജുവിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ കാരണം ഒന്നിലധികം മത്സരം രാജസ്ഥാന്‍ തോറ്റു. ജോസ് ബട്‌ലറെ നായകസ്ഥാനത്തേക്കെത്തിച്ച് സഞ്ജുവിനെ വിക്കറ്റ് കീപ്പറാക്കി തുടരാന്‍ അനുവദിക്കാനാണ് സാധ്യത കൂടുതല്‍. ഡല്‍ഹിയില്‍ റിഷഭ് പന്ത് തിരിച്ചെത്തുന്നതോടെ ഡേവിഡ് വാര്‍ണര്‍ക്കും വഴിമാറിക്കൊടുക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

Story first published: Saturday, May 20, 2023, 14:39 [IST]
Other articles published on May 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+