Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: രണ്ട്- മൂന്നു വര്‍ഷം കാത്തിരിക്കൂ, സഞ്ജുവിനെ ഇന്ത്യന്‍ ക്യാപ്റ്റനായി കാണാം!

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനെ മികച്ച രീതിയില്‍ നയിച്ചുകൊണ്ടിരിക്കുന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തിയിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. തുടര്‍ച്ചയായ മൂന്നാം സീസണിലാണ് സഞ്ജുവിനു കീഴില്‍ റോയല്‍സ് പോരിന് ഇറങ്ങിയത്. 2021ലായിരുന്നു അദ്ദേഹം ക്യാപ്റ്റനായി നിയമിക്കപ്പെടുന്നത്. സീസണില്‍ പക്ഷെ റോയല്‍സ് പ്ലേഓഫ് കാണാതെ പുറത്തായി.

എന്നാല്‍ കഴിഞ്ഞ സീസണില്‍ റോയല്‍സിനെ ഫൈനലിലെത്തിച്ച് സഞ്ജു എല്ലാവരയും ഞെട്ടിക്കുകയായിരുന്നു. 2008ല്‍ ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ ക്യാപ്റ്റന്‍സിയില്‍ ഐസിഎല്‍ കിരീടമുയര്‍ത്തിയ ശേഷം റോയല്‍സിന്റെ ആദ്യത്തെ ഫൈനല്‍ കൂടിയായിരുന്നു ഇത്. ഈ സീസണിലും സഞ്ജു നന്നായി തന്നെ തുടങ്ങിയിരിക്കുകയാണ്. ആദ്യ മല്‍സരത്തില്‍ ജയിച്ചുകൊണ്ടു തുടങ്ങിയ റോയല്‍സ് രണ്ടാമത്തെ മാച്ചില്‍ പൊരുതി വീഴുകയായിരുന്നു.

SANJU SAMSON- ABD

ജിയോ സിനിമയുടെ ഷോയില്‍ കേരള താരം സച്ചിന്‍ ബേബിയുമായി സംസാരിക്കവെയായിരുന്നു സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ എബിഡി പ്രശംസിച്ചത്. സഞ്ജു സാംസണ്‍ അതിശയിപ്പിക്കുന്ന ക്രിക്കറ്ററാണെന്നു നമുക്കെല്ലാം അറിയാം. പക്ഷെ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെപ്പറ്റി പറയുകയാണെങ്കില്‍ ആദ്യം മനസ്സിലേക്കു വരുന്നത് സംയമനമാണ്. വളരെ ശാന്തമായ വ്യക്തിത്വത്തിന് ഉടമയാണ് സഞ്ജു. ഒരിക്കലും, ഒരു കാര്യത്തിലും അദ്ദേഹം കലഹിക്കുന്നത് നമ്മള്‍ കാണില്ല. ക്യാപ്റ്റനെന്ന നിലയില്‍ വളരെ മികച്ച ലക്ഷണമാണിതെന്നും എബി ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.

തന്ത്രപരമായി നോക്കിയാലും സഞ്ജു സാംസണ്‍ മിടുക്കനാണന്നു കാണാം. അദ്ദേഹത്തിനു ഇനിയും ഒരുപാട് മെച്ചപ്പെടാന്‍ സാധിക്കുമെന്നു ഞാന്‍ കരുതുന്നു. കൂടുതല്‍ അനുഭവസമ്പത്ത് നേടിയെടുക്കുന്നതിലൂടെ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ഇനിയുമേറെ മെച്ചപ്പെടും. ജോസ് ബട്‌ലറെപ്പോലെയൊരു താരത്തോടൊപ്പം റോയല്‍സില്‍ കൂടുതല്‍ സമയം ചെലവിടുന്നത് സഞ്ജുവിനെ വളരെയറേയെ സഹായിക്കും. അദ്ദേഹത്തെ സംബന്ധിച്ച് ടീമിലെ വലിയൊരു മുതല്‍ക്കൂട്ട് തന്നെയാണ് ബട്‌ലര്‍. ഒരുപാട് കാര്യങ്ങള് അദ്ദേഹത്തില്‍ നിന്നും സഞ്ജുവിനു പഠിച്ചെടുക്കാന്‍ സാധിക്കുമെന്നും എബി ഡിവില്ലിയേഴ്‌സ് നിരീക്ഷിച്ചു.

SANJU SAMSON INDIA

വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാനായാല്‍ ഭാവിയില്‍ ക്യാപ്റ്റന്‍ സ്ഥാനത്തും സഞ്ജു സാംസണിനെ കാണാന്‍ കഴിഞ്ഞേക്കുമെന്നു എബിഡി ചൂണ്ടിക്കാട്ടി. ഒരു മികച്ച ക്യാപ്റ്റനാവാനുള്ള എല്ലാ ഗുണങ്ങളും സഞ്ജുവിനുണ്ടെന്നു ഞാന്‍ കരുതുന്നു. രണ്ടോ, മൂന്നോ വര്‍ഷത്തിനുളളില്‍ ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിന്റെ നായകായി അദ്ദേഹം വന്നേക്കും. അതിനുള്ള അര്‍ഹതയും സഞ്ജുവിനുണ്ട്. ദീര്‍ഘകാലം നായകസ്ഥാനത്തു തുടരാനായാല്‍ സഞ്ജുവിന് വളരെ മികച്ച രീതിയില്‍ ടീമിനെ മുന്നോട്ടു കൊണ്ടുപോവാന്‍ സാധിക്കുമെന്നും എബിഡി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ സീനിയര്‍ ടീമിനെ നയിക്കാന്‍ ഇതു വരെ അവസരമുണ്ടായിട്ടില്ലെങ്കിലും ഇന്ത്യന്‍ എ ടീമിനെ സഞ്ജു സാംസണ്‍ നേരത്തേ നയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിന്റെ എ ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ ഇന്ത്യയുടെ എ ടീമിനെ നയിച്ചത് സഞ്ജുവായിരുന്നു. ക്യാപ്റ്റന്‍സിയിലും ബാറ്റിങിളും തിളങ്ങിയ അദ്ദേഹം ടീമിനെ പരമ്പര നേട്ടത്തിലേക്കും നയിച്ചിരുന്നു. അതേസമയം, ഈ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു. ഐപിഎല്ലിനു ശേഷം വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലാന്‍ഡ് പര്യടനങ്ങളില്‍ ഇന്ത്യ കളിക്കുന്നുണ്ട്. ഇവയിലേക്കു താന്‍ പരിഗണിക്കപ്പെടുമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം.

Story first published: Friday, April 7, 2023, 10:30 [IST]
Other articles published on Apr 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+