For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സഞ്ജുവിനെ വൈകാതെ ടീം ഇന്ത്യയില്‍ കാണാം, കാരണം പറഞ്ഞ് ബേസില്‍ ജോസഫ്

രാജസ്ഥാന്‍ റോയല്‍സിനായി മിന്നുന്ന പ്രകടനം കാഴ്ചവച്ച് ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്താന്‍ കഠിനപ്രയത്‌നം നടത്തുന്ന സഞ്ജു സാംസണിനു പിന്തുണയുമായി അടുത്ത സുഹൃത്തും നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. റെഡ് എഫ്എമ്മിന്റെ ഷോയില്‍ അതിഥിയായി വന്നപ്പോഴായിരുന്നു സഞ്ജുവുമായുള്ള സൗഹൃദത്തെക്കുറിച്ചും ടീമിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചുമെല്ലാം ബേസില്‍ സംസാരിച്ചത്.

ഐപിഎല്ലില്‍ സഞ്ജുവിനു കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അഞ്ചു മല്‍സരങ്ങളില്‍ നാലിലും ജയിച്ച റോയല്‍സ് ഇപ്പോള്‍ ലീഗില്‍ തലപ്പത്താണ്. സഞ്ജുവാകട്ടെ രണ്ടിന്നിങ്‌സുകളില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറും ഒരിന്നിങ്‌സില്‍ 40 പ്ലസ് സ്‌കോറും കുറിച്ചിരുന്നു. ഐപിഎല്ലിനു ശേഷം തീര്‍ച്ചയായും തനിക്കു ദേശീയ ടീമിലേക്കു മടങ്ങിയെത്താന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം.

SANJU-BASIL

ഇന്ത്യന്‍ ടീമില്‍ നിന്നും നിരന്തരം അവഗണിക്കപ്പെടുമ്പോള്‍ സഞ്ജുവിന് നിരാശയുണ്ടാവാറുണ്ടോയെന്നും ഇതേക്കുറിച്ച് വിളിച്ച് സംസാരിക്കാറുണ്ടോയെന്ന ആങ്കറുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു ബേസിലിന്റെ മറുപടി. ആ തരത്തിലുള്ള കാര്യങ്ങള്‍ എനിക്കു സഞ്ജുവുമായി സംസാരിക്കാന്‍ കഴിയില്ല. എല്ലായ്‌പ്പോഴും വളരെ സജീവമായി നില്‍ക്കുന്നയാളാണ് അദ്ദേഹം. വളരെ പോസിറ്റീവായിട്ടുള്ള വ്യക്തിയാണ് സഞ്ജു. എന്തൊക്കെ സംഭവിച്ചാലും ഇന്ത്യന്‍ ടീമിലേക്കു തിരികെ വരാനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കം. ഈ ഐപിഎല്ലും സഞ്ജുവിന് തിരിച്ചുവരവിനുള്ള നല്ലൊരു അവസരമാണ്. തിരിച്ചുവരവെന്നു പറയാന്‍ അദ്ദേഹം എവിടെയും പോയിട്ടൊന്നുമില്ലെന്നും ബേസില്‍ ജോസഫ് പറഞ്ഞു.

ബിസിസിഐയുടെ മുഖ്യ കരാറില്‍ സഞ്ജു അടുത്തിടെ ഉള്‍പ്പെട്ടതോടെ ഇന്ത്യന്‍ ടീമിലേക്കു വലിയൊരു ഓപ്പണിങിനുള്ള സാധ്യതയുണ്ട്. പ്രതിഭയുള്ള ഒരാളെ ഒരുപാട് കാലമൊന്നും കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ലെന്നു എനിക്കു തോന്നുന്നു. മികച്ച മൂന്നോ, നാലോ ഇന്നിങ്‌സുകള്‍ കളിച്ചുകഴിഞ്ഞാല്‍ സഞ്ജു വീണ്ടും ടീമിലേക്കു തിരിച്ചെത്തും. എത്രനാള്‍ ഒരാളെ എങ്ങനെ ഒഴിവാക്കി നിര്‍ത്താന്‍ സാധിക്കും. സഞ്ജുവിന്റെ കഴിവിനെ അംഗീകരിച്ചു കൊടുക്കേണ്ടി വരുമെന്നും ബേസില്‍ ജോസഫ് ചൂണ്ടിക്കാട്ടി.

ഗോദ സിനിമ ഇറങ്ങിയ സമയത്താണ് ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വച്ച് സഞ്ജുവിനെ ആദ്യമായി പരിചയപ്പെടുന്നത്. അന്നു കുറച്ചു സമയം സംസാരിക്കുകയും ഫോണ്‍ നമ്പര്‍ കൈമാറുകയുമെല്ലാം ചെയ്തു. അതിനു ശേഷം ഇടയ്ക്കിടെ വിളിക്കുകയും മെസേജ് ചെയ്യുകയും ചെയ്യാറുണ്ട്. കളി തുടങ്ങുമ്പോഴും, കഴിയുമ്പോഴുമെല്ലാം പലപ്പോഴും മെസേജ് ചെയ്യാറുണ്ട്.

സഞ്ജുവിനെ എനിക്ക് ഏറെ ഇഷ്ടമാണ്. അദ്ദേഹിന്റെ ബാറ്റിങ് സ്‌റ്റൈലും ഇഷ്ടപ്പെടുന്നു. പിന്നെ മലയാളിയെന്നതിനാല്‍ ഒരു പ്രത്യേക ഇഷ്ടക്കൂടുതലുമുണ്ട്. സഞ്ജു ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കു വരുമ്പോഴെല്ലാം ടെന്‍ഷനാണ്. ഔട്ടാവല്ലേയെന്നു മനസ്സില്‍ പറയാറുമുണ്ട്. അദ്ദേഹത്തിന്റെ മല്‍സരങ്ങളൊക്കെ ടെന്‍ഷനടിച്ചാണ് ഞാന്‍ കാണാറുള്ളതെന്നും ബേസില്‍ ജോസഫ് പറയുന്നു.

SANJU SAMSON

സഞ്ജു സാംസണിനും സിനിമകള്‍ ഏറെ ഇഷ്ടമാണ്. എന്റെ സിനിമകളും അദ്ദേഹം ഇഷ്ടപ്പെടുന്നു. ഗോദയൊക്കെ സഞ്ജുവിന് ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ്. പടയോട്ടം സിനിമയിലെ എന്റെ കഥാപാത്രത്തെക്കുറിച്ചെല്ലാം അദ്ദേഹം പറയാറുണ്ട്. ഇടയ്ക്കു ഫോണ്‍ വിളിക്കുമ്പോള്‍ പടയോട്ടം സിനിമയിലെ എന്റെ കഥാപാത്രം സംസാരിക്കുന്ന അതേ ശൈലിയില്‍ എവടെത്തീ, എന്തായീ എന്ന ശൈലിയില്‍ എന്നോടു സംസാരിക്കാറുണ്ട്.

പിന്നീട് സഞ്ജുവമായി ഞാന്‍ നടത്തിയ ആ അഭിമുഖത്തിനു ശേഷം ഞങ്ങളുടെ സൗഹൃദം കൂടുതല്‍ ദൃഢമായി മാറുകയും ചെയ്തു. ഞങ്ങള്‍ രണ്ടു പേരും വ്യത്യസ്ത മേഖലകളിലാണെങ്കിലും ഞങ്ങള്‍ക്കിടയില്‍ പൊതുവായി ഒരുപാട് കാര്യങ്ങളുണ്ടെന്നും ബേസില്‍ ജോസഫ് വ്യക്തമാക്കി.

സഞ്ജുവിനെ എപ്പോഴെങ്കിലും നിങ്ങളുടെ സിനിമയില്‍ അതിഥി വേഷത്തിലെങ്കിലും കാണാന്‍ സാധിക്കുമോയെന്ന ചോദ്യത്തിന് ഇല്ലെന്നായുന്നു ബേസില്‍ ജോസഫിന്റെ മറുപടി. സഞ്ജുവനു അഭിനയത്തിലൊന്നും വലിയ താല്‍പ്പര്യമില്ല. ഭയങ്കമായി അങ്ങനെയൊരു സാഹചര്യം വരികയാണെങ്കില്‍ ഒരുപക്ഷെ എന്റെ സിനിമയില്‍ അഭിനയിച്ചേക്കും. അല്ലാതെ സഞ്ജുവിനെ ഉപയോഗിക്കാന്‍ ഒരു സിനിമയില്‍ ഉള്‍പ്പെടുത്തുകയെന്ന പ്ലാനൊന്നും തനിക്കില്ലെന്നും ബേസില്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, April 18, 2023, 19:19 [IST]
Other articles published on Apr 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+