For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: റോയല്‍സ്- കെകെആര്‍ സംയുക്ത 11, സഞ്ജു നയിക്കും! ഈ ടീമിനെ തോല്‍പ്പിക്കുക അസാധ്യം

ഐപിഎല്ലിന്റെ 16ാം സീസണില്‍ പ്ലേഓഫ് കാണാതെ പുറത്തായ രണ്ടു ടീമുകളാണ് മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും. സഞ്ജു സാംസണിന്റെ റോയല്‍സ് സീസണില്‍ ഗംഭീരമായി തുടങ്ങിയ ശേഷം പിന്നീട് താളം തെറ്റുകയും ഒടുവില്‍ പ്ലേഓഫിലെത്താതെ വീഴുകയുമായിരുന്നു. ആദ്യത്തെ അഞ്ചു കളിയില്‍ നാലെണ്ണം ജയിച്ച റോയല്‍സിനു അടുത്ത ഒമ്പതെണ്ണത്തില്‍ വെറും മൂന്നെണ്ണമേ വിജയിക്കാനായുള്ളൂ. പോയിന്റ് പട്ടികയില്‍ അവര്‍ അഞ്ചാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടുകയും ചെയ്തു.

ശ്രേയസ് അയ്യരുടെ അഭാവത്തില്‍ നിതീഷ് റാണ നയിച്ച കെകെആര്‍ ലീഗില്‍ ഏഴാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യത്തെ മൂന്നു കളിയില്‍ രണ്ടെണ്ണം ജയിച്ച കെകെആര്‍ പിന്നീട് തുടരെ നാലു കളികള്‍ തോറ്റു. അടുത്ത ഏഴു കളിയില്‍ കെകെആര്‍ ജയിച്ചതു നാലെണ്ണം മാത്രം. ഇതോടെ പ്ലേഓഫും അവര്‍ക്കു നഷ്ടമായി.

SANJU- RINKU

റോയല്‍സ്, കൊല്‍ക്കത്ത ടീമുകളില്‍ അവിസ്മരണീയ പ്രകടനങ്ങള്‍ നടത്തിയ ചില താരങ്ങളെ നമുക്കു കാണാന്‍ സാധിക്കും. സീസണില്‍ ഇരുടീമുകള്‍ക്കും വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു സംയുക്ത ഇലവനെ പരീക്ഷിച്ചാല്‍ എങ്ങനെയിരിക്കുമെന്നു നോക്കാം.

രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, കെകെആറിന്റെ ജേസണ്‍ റോയ്, വെങ്കടേഷ് അയ്യര്‍ എന്നിവരായിരിക്കും ടോപ്പ് ത്രീയില്‍ കളിക്കുക. റോയല്‍സിനായി 163.61 സ്‌ട്രൈക്ക് റേറ്റോടെ 625 റണ്‍സാണ് കഴിഞ്ഞ സീസണില്‍ ജയ്‌സ്വാള്‍ വാരിക്കൂട്ടിയത്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും ഉള്‍പ്പെടെയായിരുന്നു ഇത്. ഇതു എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരവും താരത്തിനു സമ്മാനിച്ചിരുന്നു.

കെകെആറിനായി ജേസണ്‍ റോയിയും മികച്ച ഫോമിലായിരുന്നു. ഷാക്വിബുല്‍ ഹസന്റെ പകരക്കാരനായി ടീമിലെത്തിയ അദ്ദേഹം എട്ടു മല്‍സരങ്ങളില്‍ നിന്നു രണ്ടു ഫിഫ്റ്റികളടക്കം 285 റണ്‍സ് നേടി. 151.60 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും ജേസണിനുണ്ടായിരുന്നു. വെങ്കടേഷും കെകെആറിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. പല മല്‍സരങ്ങളിലും ഇംപാക്ട് പ്ലെയറായി പരീക്ഷിക്കപ്പെട്ട അദ്ദേഹം 145.85 സ്‌ട്രൈക്ക് റേറ്റോടെ 404 റണ്‍സ് സീസണില്‍ സ്‌കോര്‍ ചെയ്തു.

VENKATESH

സംയുക്ത ഇലവന്റെ മധ്യനിരയില്‍ നാലാമനായി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണായിരിക്കും. ഈ ഇലവനെ നയിക്കുന്നതും വിക്കറ്റ് കാക്കുന്നതും അദ്ദേഹം തന്നെ. അഞ്ച് മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ കെകെആറിന്റെ റിങ്കു സിങ്, റോയല്‍സിന്റെ ഷിംറോണ്‍ ഹെറ്റ്‌മെയര്‍, കെകെറിന്റെ ആന്ദ്രെ റസ്സല്‍ എന്നിവരുമാണ്. സഞ്ജു മോശമല്ലാത്ത പ്രകടനമാണ് സീസണില്‍ കാഴ്ചവച്ചത്. 14 ഇന്നിങ്‌സുകളില്‍ നിന്നും 153.39 സ്‌ട്രൈക്ക് റേറ്റോടെ 362 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. വിക്കറ്റിനു പിന്നില്‍ മൂന്നു ക്യാച്ചുകളെടുത്ത സഞ്ജു മൂന്നു സ്റ്റംപിങുകളും നടത്തിയിരുന്നു.

ഫിനിഷറുടെ റോളില്‍ കെകെആറിനായി മിന്നിച്ച താരമാണ് റിങ്കു. 14 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം അടിച്ചെടുത്തത് 474 റണ്‍സായിരുന്നു. നാലു ഫിഫ്റ്റികളും റിങ്കു നേടി. ഹെറ്റ്‌മെയര്‍ക്കും റോയല്‍സില്‍ ഫിനിഷറുടെ റോളായിരുന്നു. സീസണിന്റെ ആദ്യ പകുതിയില്‍ കസറിയ അദ്ദേഹത്തിനു പക്ഷെ രണ്ടാംപകുതിയില്‍ ഇതാവര്‍ത്തിക്കാനായില്ല. 13 ഇന്നിങ്‌സുകളില്‍ അഞ്ചെണ്ണത്തില്‍ നോട്ടൗട്ടായി നിന്ന ഹെറ്റി 299 റണ്‍സും സ്‌കോര്‍ ചെയ്തു.

ASHWIN-CHAHAL

പ്രതീക്ഷിച്ച ഇംപാക്ടുണ്ടാക്കിയില്ലെങ്കിലും റസ്സലിനെ വില കുറച്ചു കാണാന്‍ സാധിക്കില്ല. തന്റേതായ ദിവസം ഏതു മല്‍സരത്തിന്റെയും വിധി നിര്‍ണയിക്കാന്‍ അദ്ദേഹത്തിനാവും. 14 ഇന്നിങ്‌സില്‍ നിന്നും 145.45 സ്‌ട്രൈക്ക് റേറ്റോടെ 227 റണ്‍സാണ് റസ്സല്‍ സ്‌കോര്‍ ചെയ്തത്. കൂടാതെ ഏഴു വിക്കറ്റുകളും അദ്ദേഹം നേടി.

റോയല്‍സ്-കെകെആര്‍ സംയുക്ത ഇലവനിലെ ബൗളര്‍മാര്‍ റോയല്‍സിന്റ ട്രെന്റ് ബോള്‍ട്ട്, കെകെആറിന്റെ വരുണ്‍ ചക്രവര്‍ത്തി, റോയല്‍സ് ജോടികളായ ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ്. രണ്ടു ടീമുകളും പേസ് ബൗളിങിനേക്കാള്‍ സ്പിന്നര്‍മാരെയാണ് സീസണില്‍ കൂടുതല്‍ ആശ്രയിച്ചത്. അതുകൊണ്ടു തന്നെയാണ് ബോള്‍ട്ടിനെ മാത്രം സ്‌പെഷ്യലിസ്റ്റ് പേസറായി ഉള്‍പ്പെടുത്തിയത്.

പവര്‍പ്ലേ സ്‌പെഷ്യലിസ്റ്റായ ബോള്‍ട്ട് സീസണില്‍ 10 കളിയില്‍ നിന്നും 13 വിക്കറ്റുകളെടുത്തിരുന്നു. റോയല്‍സിന്റെ വിശ്വസ്തരായ സ്പിന്‍ ജോടികളായ ചഹലും അശ്വിനും 21ഉം 14ഉം വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്. മിസ്റ്ററി സ്പിന്നറെന്നറിയപ്പെടുന്ന വരുണ്‍ 20 വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

റോയല്‍സ്- കെകെആര്‍ സംയുക്ത 11

യശസ്വി ജയ്‌സ്വാള്‍, ജേസണ്‍ റോയ്, വെങ്കടേഷ് അയ്യര്‍, സഞ്ജു സാംസണ്‍, റിങ്കു സിങ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആന്ദ്രെ റസ്സല്‍, ട്രെന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, വരുണ്‍ ചക്രവര്‍ത്തി.

Story first published: Monday, June 5, 2023, 23:20 [IST]
Other articles published on Jun 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+