Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: റോയല്‍സ് ഇതിഹാസമാവും, അഞ്ചു വര്‍ഷത്തിനകം ഈ റെക്കോര്‍ഡുകള്‍ സഞ്ജുവിന് സ്വന്തം!

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ എക്കാലത്തെയും മികച്ച ഇതിഹാസമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ് നായകന്‍ സഞ്ജു സാംസണ്‍. ഇതിനകം തന്നനെ പല റെക്കോര്‍ഡുകളും അദ്ദേഹം തന്റെ പേരില്‍ കുറിച്ചുകഴിഞ്ഞു. ദിവസങ്ങള്‍ക്കു മുമ്പായിരുന്നു റോയല്‍സിന്റെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനായി സഞ്ജു മാറിയത്. മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ ബാറ്ററുമായ അജിങ്ക്യ രഹാനെയെ അദ്ദേഹം പിന്തള്ളുകയായിരുന്നു.

SANJU SAMSON

കൂടാതെ ക്യാപ്റ്റനെന്ന നിലയില്‍ റോയല്‍സില്‍ 1000 റണ്‍സും സഞ്ജു പൂര്‍ത്തിയാക്കിയിരുന്നു. നായകനായി സഞ്ജുവിന്റെ സമ്പാദ്യം 1039 റണ്‍സാണ്. വെറും 32 ഇന്നിങ്‌സുകളില്‍ നിന്നാണിത്. 34.63 ശരാശരിയില്‍ 143.70 സ്‌ട്രൈക്ക് റേറ്റോടെയാണ് അദ്ദേഹം ആയിരത്തിനു മുകളില്‍ റണ്‍സ് റോയല്‍സ് നായകനായി സ്‌കോര്‍ ചെയ്തിരിക്കുന്നത്. 2013ലായിരുന്നു അദ്ദേഹം രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായത്. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ പിന്നീട് സഞ്ജു ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കുകയായിരുന്നു. 2016, 17 സീസണുകളില്‍ റോയല്‍സിനു ഐപിഎല്ലില്‍ വിലക്ക് നേരിട്ടപ്പോള്‍ അദ്ദേഹം ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു കൂടുമാറിയിരുന്നു.

2018ല്‍ വിലക്കു മാറി റോയല്‍സ് ലീഗിലേക്കു തിരികെ വന്നപ്പോള്‍ സഞ്ജുവിനെയും അവര്‍ ടീമിലേക്കു തിരികെയെത്തിച്ചു. 2021 മുതല്‍ റോയല്‍സിന്റെ നായകസ്ഥാനത്തേക്കും അദ്ദേഹം വരികയായിരുന്നു. ഐപിഎല്ലില്‍ ഇതുവരെ 118 മല്‍സരങ്ങളില്‍ കളിച്ച സഞ്ജു 3623 റണ്‍സ് നേടിക്കഴിഞ്ഞു. 1356.46 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെയാണിത്.

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ചില വമ്പന്‍ റെക്കോര്‍ഡുകള്‍ സഞ്ജു സാംസണ്‍ തകര്‍ക്കാന്‍ സാധ്യതയുണ്ട്. ഇവ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോര്‍ഡാണ് ആദ്യത്തേത്. ഫ്രാഞ്ചൈസിക്കായി രണ്ടു സെഞ്ച്വറികളും 18 ഫിഫ്റ്റികളും സഞ്ജു ഇതിനകം നേടിക്കഴിഞ്ഞു.

നിലവില്‍ റോയല്‍സിനായി ഏറ്റവുമധികം ഫിഫ്റ്റികള്‍ നേടിയവരില്‍ ജോസ് ബട്‌ലറിനൊപ്പം രണ്ടാംസ്ഥാനം പങ്കിടുകയാണ് അദ്ദേഹം. 23 ഫിഫ്റ്റികളുമായി അജിങ്ക്യ രഹാനെയുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. ഇതു വൈകാതെ തന്നെ സഞ്ജു തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ അവകാശിയെന്നതാണ് സഞ്ജു സാംസണിനെ കാത്തിരിക്കുന്ന രണ്ടാമത്തെ റെക്കോര്‍ഡ്. 2021ലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേ നേടിയ 119 റണ്‍സാണ് അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് സകോര്‍. 63 ബോളുകളില്‍ നിന്നായിരുന്നു ഇത്.

അന്നു ഒരു സിക്‌സര്‍ കൂടി നേടിയിരുന്നെങ്കില്‍ സഞ്ജുവിന്റെ പേരിലാവുമായിരുന്നു ഏറ്റവുമുയര്‍ന്ന സ്‌കോര്‍. നിലവില്‍ 124 റണ്‍സെടുത്ത ജോസ് ബട്‌ലറുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. 2021ല്‍ തന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയായിരുന്നു അദ്ദേഹം ഈ നേട്ടം കുറിച്ചത്. ബട്‌ലറുടെ റെക്കോര്‍ഡ് തീര്‍ച്ചയായും തിരുത്താനുള്ള ശേഷി സഞ്്ജുവിനുണ്ട്.

SANJU SAMSON SIX

രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡും സഞ്ജു സാംസണ്‍ ലക്ഷ്യമിടുന്നുണ്ട്. ഈ റെക്കോര്‍ഡും ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലര്‍ക്കു സ്വന്തമാണ്. 59 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം നേടിയിരിക്കുന്നത് അഞ്ചു സെഞ്ച്വറികളാണ്. ഇതില്‍ നാലും ബട്‌ലര്‍ കഴിഞ്ഞ സീസണില്‍ നേടിയതായിരുന്നു. 863 റണ്‍സായിരുന്നു നാലു വീതം സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം അദ്ദേഹം വാരിക്കൂട്ടിയത്. 2008നു ശേഷം റോയല്‍സിനെ ആദ്യമായി ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായകമായതും അദ്ദേഹത്തിന്റെ ഈ റണ്‍വേട്ടയായിരുന്നു.

അതേസമയം, സഞ്ജുവാകട്ടെ ഇതുവരെ 114 ഇന്നിങ്‌സുകളില്‍ നിന്നും റോയല്‍സിനായി നേടിയിരിക്കുന്നത് രണ്ടു സെഞ്ച്വറികളാണ്. നിലവില്‍ റോയല്‍സിനു വേണ്ടി മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത് എന്നതിനാല്‍ തന്നെ ബട്‌ലറുടെ റെക്കോര്‍ഡ് തകര്‍ക്കുക അദ്ദേഹത്തിനു അസാധ്യമല്ല.

Story first published: Friday, April 7, 2023, 12:48 [IST]
Other articles published on Apr 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+