Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സഞ്ജു ലോകകപ്പ് കളിക്കണം! ഇന്ത്യ അവസരം നല്‍കൂ- ആവിശ്യപ്പെട്ട് മുന്‍ താരം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് കൈയടി നേടുകയാണ് സഞ്ജു സാംസണ്‍. അവസാന സീസണില്‍ ടീമിനെ ഫൈനല്‍ കളിപ്പിച്ച സഞ്ജു ഇത്തവണയും ടീമിനെ മികച്ച നിലയില്‍ മുന്നോട്ട് കൊണ്ടുപോകുന്നു. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും നിര്‍ണ്ണായക സംഭാവന ടീമിന് നല്‍കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്.

നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ് രാജസ്ഥാന്‍. അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ക്കാന്‍ രാജസ്ഥാനായിരുന്നു. 32 പന്തില്‍ 60 റണ്‍സ് പ്രകടനവുമായി സഞ്ജു കൈയടി നേടി. മൂന്ന് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ മാച്ച് വിന്നിങ് പ്രകടനമാണ് സഞ്ജു നടത്തിയത്. സീസണിലെ അദ്ദേഹത്തിന്റെ രണ്ടാം ഫിഫ്റ്റിയായിരുന്നു ഇത്.

sanju samson

രാജസ്ഥാനായി കസറുമ്പോഴും സഞ്ജു ഇന്ത്യന്‍ ടീമിന് പുറത്താണുള്ളത്. തുടരെ അവസരങ്ങള്‍ ഇപ്പോഴും സഞ്ജുവിനില്ല. പകരക്കാരന്റെ റോളിലേക്ക് മാത്രമാണ് പരിഗണന. 2015ല്‍ അരങ്ങേറ്റം നടത്തിയിട്ടും തുടര്‍ച്ചയായി 10 മത്സരത്തില്‍ പോലും സഞ്ജുവിന് അവസരമില്ല. ഇപ്പോള്‍ സഞ്ജു തകര്‍പ്പന്‍ പ്രകടനം തുടരവെ സഞ്ജുവിനെ ദേശീയ ടീമിലേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സഞ്ജുവിന് പരിഗണിക്കണമെന്നും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ആവിശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം അമോല്‍ മുസുംദാര്‍. സഞ്ജുവിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കാന്‍ തയ്യാറാവണമെന്നാണ് മുന്‍ വിക്കറ്റ് കീപ്പറായ മുസുംദാര്‍ പറയുന്നത്. 'ലോകകപ്പാണ് വരാനിരിക്കുന്നത്. ഇന്ത്യയുടെ ഗെയിം ചെയിഞ്ചറായി സഞ്ജു സാംസണും ഒപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവന് ദീര്‍ഘ മത്സരങ്ങളില്‍ അവസരം നല്‍കൂ.

അവന്റെ പ്രതിഭ തിരിച്ചറിഞ്ഞ് പിന്തുണച്ച് ആവിശ്യത്തിന് അവസരം നല്‍കണം. ചില പരമ്പരകളില്‍ അവന്‍ പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്നത് സത്യമാണ്. എന്നാല്‍ വലിയ പ്രതിഭയുള്ള ബാറ്റ്‌സ്മാനാണവന്‍. എന്റെ ടീമില്‍ തീര്‍ച്ചയായും സഞ്ജുവിന് സ്ഥാനം ഉണ്ടാവും'-ക്രിക് ഇന്‍ഫോയില്‍ സംസാരിക്കവെ മുസുംദാര്‍ പറഞ്ഞു. ഐപിഎല്ലിന് ശേഷം ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കുന്നു.

രണ്ടിലും സഞ്ജുവിന് ഇടം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നവരുമേറെ. എന്നാല്‍ നിലവിലെ ഐപിഎല്ലിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് അവസരം ലഭിക്കില്ലെന്നുറപ്പ്. സഞ്ജുവിന്റെ പ്രധാന പ്രശ്‌നമായി സെലക്ടര്‍മാരടക്കം ചൂണ്ടിക്കാട്ടുന്നത് സ്ഥിരതയാണ്. ഈ സീസണിലെ ആദ്യ രണ്ട് മത്സരത്തിലും മികവ് കാട്ടിയ സഞ്ജു പിന്നീട് തുടര്‍ച്ചയായി രണ്ട് മത്സരത്തില്‍ ഡെക്കിനാണ് പുറത്തായത്.

പിന്നീട് അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നു. സഞ്ജു തുടര്‍ച്ചയായി റണ്‍സടിക്കുകയും സീസണ്‍ അവസാനിക്കുമ്പോള്‍ റണ്‍വേട്ടക്കാരില്‍ ടോപ് അഞ്ചിലെങ്കിലും ഉള്‍പ്പെടുകയും ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം സഞ്ജുവിന് ദേശീയ ടീമിലേക്കുള്ള മടക്കം എളുപ്പമായിരിക്കില്ലെന്നുറപ്പ്. ബാറ്റിങ് പ്രകടനം നോക്കിയാല്‍ സഞ്ജുവിനെക്കാള്‍ മിടുക്കുകാട്ടുന്ന താരങ്ങളുണ്ട്.

sanju samson

സഞ്ജു സാംസണിന്റെ ഇന്ത്യന്‍ ടീമിലെ സാധ്യതകളെക്കുറിച്ച് ടോം മൂഡി പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര റണ്‍സ് നേടിയെന്നതല്ല, ആ റണ്‍സ് നേടിയ മത്സരത്തിന്റെ സാഹചര്യം എന്താണെന്നതാണ് പ്രസക്തം. മത്സരത്തിലെ സമ്മര്‍ദ്ദ സാഹചര്യവും എതിരാളികളുടെ ശക്തിയും നോക്കി കളിക്കാനാവണം. സഞ്ജുവിന് അന്താരാഷ്ട്ര തലത്തില്‍ ആവിശ്യത്തിന് പിന്തുണ നല്‍കിയാല്‍ വളര്‍ന്ന് പന്തലിക്കാന്‍ അവനാവും'- മൂഡി പറഞ്ഞു.

റിഷഭ് പന്തിന്റെ അഭാവത്തില്‍ നിലവില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് സഞ്ജുവിനെക്കാള്‍ പ്രാധാന്യം സെലക്ടര്‍മാര്‍ നല്‍കുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെ സഞ്ജുവിന് ലോകകപ്പില്‍ ഇടം നേടുകയെന്നത് ശ്രമകരമാണ്. ശേഷിക്കുന്ന മത്സരങ്ങളില്‍ സഞ്ജുവിന് ഇതേ ബാറ്റിങ് മികവ് തുടരാനാവുമോയെന്ന് കണ്ടറിയാം.

Story first published: Monday, April 17, 2023, 14:58 [IST]
Other articles published on Apr 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+