For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: നായകനായി സഞ്ജു തിളങ്ങുന്നുണ്ടോ? ചില മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുന്നു!

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ റണ്ണേഴ്‌സപ്പാക്കിയ നായകനാണ് സഞ്ജു സാംസണ്‍. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റെങ്കിലും നായകനെന്ന നിലയില്‍ സഞ്ജു കൈയടി നേടി. അതുകൊണ്ട് തന്നെ 16ാം സീസണില്‍ സഞ്ജു നയിക്കുന്ന രാജസ്ഥാനില്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെയായിരുന്നു. സീസണ്‍ ആവേശകരമായി പുരോഗമിക്കുമ്പോള്‍ രാജസ്ഥാന്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കുന്നു.

ഏഴ് മത്സരത്തില്‍ നാല് ജയവും മൂന്ന് തോല്‍വിയുമടക്കം നിലവില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാനുള്ളത്. നായകനെന്ന നിലയിലെ സഞ്ജു സാംസണിന്റെ പ്രകടനം ഈ സീസണില്‍ ഭേദപ്പെട്ടതാണെന്ന് തന്നെ പറയാം. സിഎസ്‌കെയെ അവരുടെ തട്ടകത്തിലെത്തി തോല്‍പ്പിക്കാന്‍ സഞ്ജുവിന്റെ രാജസ്ഥാനായി. എംഎസ് ധോണിയുടെ തന്ത്രങ്ങളെ വീഴ്ത്തിയ സഞ്ജു ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു അഭിനന്ദനം അര്‍ഹിക്കുന്നു.

sanju samson

എന്നാല്‍ നായകനെന്ന നിലയില്‍ സഞ്ജുവിന്റെ ചില മണ്ടത്തരങ്ങള്‍ ഇത്തവണ ഒന്നിലധികം മത്സരങ്ങളില്‍ കാണാനിടയായി. അത് എന്തൊക്കെയാണെന്നറിയാം. സഞ്ജുവിന്റെ പ്രധാനപ്പെട്ട പ്രശ്‌നം നിര്‍ണ്ണായക സമയങ്ങളില്‍ ശക്തമായ തീരുമാനം എടുക്കാന്‍ കഴിയാത്തതാണ്. പ്രധാനമായും റണ്‍സ് പിന്തുടരുന്ന സാഹചര്യങ്ങളില്‍ സഞ്ജുവിന്റെ നായകമികവ് പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല.

ബാറ്റിങ് ഓഡറില്‍ സഞ്ജുവിന് തീരുമാനമെടുക്കാന്‍ കഴിയുന്നില്ല. ഉദാഹരണമായി പറഞ്ഞാല്‍ ജേസന്‍ ഹോള്‍ഡറുടെ കാര്യം. ഫിനിഷിങ് മികവുള്ള വെസ്റ്റ് ഇന്‍ഡീസുകാരനായ ഓള്‍റൗണ്ടറാണ് ഹോള്‍ഡര്‍. എന്നാല്‍ ഹോള്‍ഡറെ ബാറ്റിങ്ങില്‍ തഴഞ്ഞ് ഇപ്പോഴും ആര്‍ അശ്വിനില്‍ രാജസ്ഥാന്‍ വിശ്വാസം അര്‍പ്പിക്കുന്നു. അശ്വിന്‍ ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യുന്ന താരമാണെങ്കിലും ടി20യില്‍ ഫിനിഷര്‍ റോളില്‍ വിശ്വാസം അര്‍പ്പിക്കാവുന്നവനല്ല.

നേരത്തെ തന്റേതായ ദിനം ഒരു മത്സരം വിജയിപ്പിച്ചതിന്റെ പേരില്‍ ഇപ്പോഴും അശ്വിനെ ഹോള്‍ഡര്‍ക്ക് മുകളില്‍ പരിഗണിക്കുന്നത് മണ്ടന്‍ തീരുമാനമാണ്. നായകനെന്ന നിലയില്‍ ബാറ്റിങ് ഓഡറില്‍ സഞ്ജുവിന് കൂടുതല്‍ വ്യക്തത വരണം. താരങ്ങളുടെ കരുത്ത് മനസിലാക്കി ബാറ്റിങ് ഓഡര്‍ തീരുമാനിക്കുന്നതില്‍ സഞ്ജു ഇനിയും മെച്ചപ്പെടേണ്ടതായുണ്ട്. അനാവശ്യ പരീക്ഷണങ്ങള്‍ക്ക് മുതിരാതിരിക്കുന്നതാണ് നല്ലത്.

മറ്റൊരു പ്രശ്‌നം സഞ്ജുവിന് ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നതാണ്. ഗുജറാത്തിനെതിരേ ഫിഫ്റ്റി നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ സഞ്ജുവിനായി. എന്നാല്‍ ആര്‍സിബിക്കെതിരേ ഈ മികവ് കാട്ടാനായില്ല. ടീമിനെ മുന്നില്‍ നിന്ന് നയിച്ച് വിജയം നേടിക്കൊടുക്കുന്ന നായകനെന്ന നിലയിലേക്ക് വളരാന്‍ സഞ്ജുവിന് ഇതുവരെ സാധിച്ചിട്ടില്ല.

ms dhoni, sanju samson

എംഎസ് ധോണി, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെപ്പോലെയാവാന്‍ സഞ്ജുവിന് സാധിക്കണമെങ്കില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ടീമിനെ വിജയിപ്പിക്കേണ്ടതായുണ്ട്. അവസാന സീസണിലും സ്ഥിരതയില്ലായ്മ സഞ്ജുവിനെ ബാധിച്ചിരുന്നു. ഇത്തവണയും അതേ പ്രശ്‌നം സഞ്ജുവിനെ വിട്ടുപോയിട്ടില്ല. സഞ്ജു പരിഹരിക്കേണ്ട പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഈ സ്ഥിരതയില്ലായ്മയാണെന്ന് പറയാം.

സഞ്ജുവിന്റെ ആക്രമണോത്സകതക്കുറവാണ് മറ്റൊരു പ്രധാന പ്രശ്‌നം. രാജസ്ഥാന്‍ തകരുന്ന അവസ്ഥയില്‍ നിന്ന് ഊര്‍ജ്ജം നല്‍കി പോരാട്ടവീര്യം ഉണര്‍ത്തി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സഞ്ജുവിന് കഴിവില്ല. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സ് തോല്‍ക്കുമെന്ന് കരുതിയ മത്സരത്തില്‍ ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യക്ക് സാധിച്ചത് എല്ലാവരും കണ്ടതാണ്.

എന്നാല്‍ ഉത്തരമൊരു പ്രകടനം നായകനെന്ന നിലയില്‍ സഞ്ജുവില്‍ നിന്ന് സ്വപ്‌നം കാണാനാവില്ല. ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ സഞ്ജുവിനെ നിര്‍വികാരനായിട്ടാണ് കാണപ്പെടുന്നത്. പൊതുവേ ശാന്ത സ്വഭാവക്കാരനായ സഞ്ജു ഇത്തരം ഘട്ടങ്ങളില്‍ കൂടുതല്‍ മികവ് കാട്ടേണ്ടിയിരിക്കുന്നു. നായകനായി സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ സഞ്ജുവിന് സാധിക്കണം.

എന്നാല്‍ ഇത്തരം സമയത്ത് ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലാണ് സഞ്ജുവിനെ കാണപ്പെടുന്നത്. ക്യാപ്റ്റനെന്ന നിലയിലും താരമെന്ന നിലയിലും വളരണമെങ്കില്‍ സഞ്ജു ഇക്കാര്യം മെച്ചപ്പെടുത്തേണ്ടതായുണ്ട്. എന്നാല്‍ സഞ്ജുവിന്റെ ശൈലി വിലയിരുത്തുമ്പോള്‍ ഇത് വളരെ പ്രയാസമുള്ള കാര്യമാണെന്നതാണ് വസ്തുത.

Story first published: Thursday, April 27, 2023, 15:02 [IST]
Other articles published on Apr 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+