For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സ്വപ്‌നമാണെന്ന് തോന്നി, കരിയറിലെ മറക്കാനാവാത്ത നിമിഷം വെളിപ്പെടുത്തി സഞ്ജു

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുകയാണ്. നാല് മത്സരത്തില്‍ മൂന്നിലും ജയിച്ച രാജസ്ഥാനാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. അവസാന സീസണില്‍ റണ്ണറപ്പുകളായ സഞ്ജുവും സംഘവും ഇത്തവണയും മികവ് തുടരുന്നത് ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.

സഞ്ജു ആദ്യ രണ്ട് മത്സരത്തില്‍ തിളങ്ങിയെങ്കിലും പിന്നീടുള്ള രണ്ട് മത്സരത്തിലും ഡെക്കിന് പുറത്തായത് നിരാശപ്പെടുത്തുന്ന കാര്യമാണ്. സഞ്ജു ബാറ്റ്‌സ്മാനെന്ന നിലയില്‍ നിന്ന് ക്യാപ്റ്റനെന്ന നിലയില്‍ വലിയ വളര്‍ച്ച കൈവരിച്ചത് ആരാധകരെയും സന്തോഷിപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ആവിശ്യത്തിന് അവസരം അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്നത് ആരാധകരെ നിരാശപ്പെടുത്തുകയും ചെയ്യുന്നു.

ms dhoni, sanju samson

രാജസ്ഥാന്‍ റോയല്‍സിനൊപ്പം സഞ്ജു 10 വര്‍ഷം പിന്നിട്ടത് കഴിഞ്ഞ ദിവസം ടീം വലിയ ആഘോഷമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കരിയറില്‍ മറക്കാനാവത്ത സ്വപ്‌ന സാക്ഷാത്കാരത്തെക്കുറിച്ച് സഞ്ജു മനസ് തുറന്നിരിക്കുകയാണ്. അത് സെഞ്ച്വറി നേട്ടങ്ങളല്ലെന്നും രാഹുല്‍ ദ്രാവിഡുമായുണ്ടായ സംഭവമാണെന്നുമാണ് സഞ്ജു വെളിപ്പെടുത്തിയിരിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സിലേക്ക് സഞ്ജുവിനെ ദ്രാവിഡ് ക്ഷണിച്ചതാണ് മലയാളി താരത്തിന്റെ കരിയറിലെ മറക്കാനാവാത്ത സംഭവമായി അദ്ദേഹം പറയുന്നത്. ' രാഹുല്‍ ഭായിയും സുബിന്‍ ബറൂച്ചയും ചേര്‍ന്നാണ് രാജസ്ഥാന്റെ ട്രയല്‍സ് നോക്കിയത്. അവിടെ മികച്ച ഷോട്ടുകള്‍ കളിക്കാന്‍ എനിക്കായി. ആ ദിവസത്തിന്റെ അവസാന ദിനം രാഹുല്‍ ഭായി എന്റെ അടുത്തുവന്ന് എന്റെ ടീമിനുവേണ്ടി കളിക്കാമോയെന്ന് ചോദിച്ചു.

sanju samson

എന്നോട് രാജസ്ഥാനായി കളിക്കാമോയെന്ന് ചോദിച്ചത് സ്വപ്‌ന സാക്ഷാത്കാരമായാണ് തോന്നിയത്. രാജസ്ഥാനില്‍ ആദ്യത്തെ ആറ് മത്സരങ്ങളോളം ഞാന്‍ പുറത്തിരുന്നു. ആ സമയത്തെല്ലാം ഞാന്‍ രാഹുല്‍ ഭായിയോടും ടീമിലെ സീനിയര്‍ താരങ്ങളായ ഷെയ്ന്‍ വാട്‌സണ്‍, ബ്രാഡ് ഹോഗ് എന്നിവരോടെല്ലം സംസാരിച്ച് അവരില്‍ നിന്ന് പഠിക്കാന്‍ ശ്രമിച്ചു. ഇന്നും അവരെയെല്ലാം വിളിച്ച് സഹായം ചോദിച്ചാല്‍ എന്തും ചെയ്തുതരാന്‍ അവര്‍ തയ്യാറാണ്'-സഞ്ജു പറഞ്ഞു.

സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സിലേക്കെത്തിച്ചത് എസ് ശ്രീശാന്താണ്. മുന്‍ ഇന്ത്യന്‍ പേസറാണ് സഞ്ജുവിനെ ദ്രാവിഡിന് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ച് ദ്രാവിഡിനോട് വിവരിച്ചത് ശ്രീശാന്തായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഞ്ജുവിന് രാജസ്ഥാന്‍ റോയല്‍സിലേക്ക് ട്രയല്‍സിന് അവസരം ലഭിക്കുന്നത്. ഇതാണ് സഞ്ജുവിന്റെ കരിയര്‍ മാറ്റിയതും.

ദ്രാവിഡ് വലിയ പിന്തുണ നല്‍കിയ താരമാണ് സഞ്ജു. ദ്രാവിഡ് ഇന്ത്യ എ ടീമിന്റെ പരിശീലകനായിരുന്ന സമയത്തെല്ലാം സഞ്ജുവിന് വലിയ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ദ്രാവിഡ് എത്തിയപ്പോള്‍ സഞ്ജുവിന് ഈ പിന്തുണ ലഭിക്കുന്നില്ലെന്നതാണ് വസ്തുത. കെകെആറിന്റെ ഭാഗമായിട്ടാണ് സഞ്ജു ഐപിഎല്ലിലേക്ക് വന്നത്.

എന്നാല്‍ കളിക്കാന്‍ അവസരം ലഭിക്കാതെ തഴയപ്പെട്ടതോടെ രാജസ്ഥാന്‍ റോയല്‍സിലേക്ക് സഞ്ജു എത്തിപ്പെട്ടു. ഇതോടെ അദ്ദേഹത്തിന്റെ കരിയറും മാറി മറിഞ്ഞു. ഇന്ന് രാജസ്ഥാന്റെ നട്ടെല്ലാണ് സഞ്ജു. ജോസ് ബട്‌ലറെപ്പോലെ വലിയ താരമുണ്ടായിട്ടും സഞ്ജുവാണ് രാജസ്ഥാനെ നയിക്കുന്നതെന്നത്. ഇതുതന്നെ അദ്ദേഹം രാജസ്ഥാന് എത്രമാത്രം പ്രധാനപ്പെട്ടവനാണെന്ന് വ്യക്തമാക്കുന്നു.

rahul dravid

അവസാന സീസണില്‍ രാജസ്ഥാനെ ഫൈനലിലെത്തിക്കാനും സഞ്ജുവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഈ സീസണില്‍ രാജസ്ഥാനെ കപ്പടിപ്പിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. സിഎസ്‌കെയെ അവരുടെ തട്ടകത്തിലെത്തി തോല്‍പ്പിക്കാന്‍ സഞ്ജുവിന് കീഴില്‍ രാജസ്ഥാന് സാധിച്ചുവെന്നത് അഭിമാനിക്കാവുന്ന കാര്യം.

ബാറ്റ്‌സ്മാനെന്ന നിലയില്‍ സഞ്ജുവിന്റെ സ്ഥിരതക്കെതിരേ ചോദ്യം ഉയരുമ്പോഴും ക്യാപ്റ്റനെന്ന നിലയില്‍ വലിയ വളര്‍ച്ച ഇക്കാലയളവില്‍ കൈവരിക്കാന്‍ സഞ്ജുവിന് സാധിച്ചുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സഞ്ജു ബാറ്റിങ്ങില്‍ ഇനിയും വലിയ പ്രകടനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു.

Story first published: Sunday, April 16, 2023, 10:44 [IST]
Other articles published on Apr 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+