Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഭാവിയില്‍ എന്റെ വജ്രായുധം അവരാണ്! രണ്ടു പേരെ ചൂണ്ടിക്കാട്ടി സഞ്ജു

സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സും ഐപിഎല്ലില്‍ അധികം ഹേറ്റേഴ്‌സില്ലാത്ത ഫ്രാഞ്ചൈസികളിലൊന്നാണ്. മലയാളികളുടെ അഭിമാനമായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന്റെ സാന്നിധ്യമാണ് റോയല്‍സിനെ ആരാധകരുട ഫേവറിറ്റാക്കി മാറ്റിയത്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിലായിരുന്നു ഐപിഎല്‍ ട്രോഫി സഞ്ജുവില്‍ നിന്നും വഴുതിപ്പോയത്. ടൂര്‍ണമെന്റിലുടനീളം ഗംഭീര പ്രകടനം കാഴ്ചവച്ച റോയല്‍സ് ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സായിരുന്നു കിരീടം തട്ടിയെടുത്തത്.

ഈ സീസണിലും റോയല്‍സ് ഗംഭീരമായി തന്നെ തുടങ്ങിയിരിക്കുകയാണ്. മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും ആധികാരിക വിജയം കൊയ്ത റോയല്‍സ് ഒന്നില്‍ കഷ്ടിച്ച് തോല്‍വി സമ്മതിക്കുകയായിരുന്നു. നിലവില്‍ ഏറ്റവും മികച്ച നെറ്റ് റണ്‍റേറ്റോടെ തലപ്പത്തു നില്‍ക്കുന്നതും റോയല്‍സാണ്. മികച്ച ഇന്ത്യന്‍, വിദേശ താരങ്ങളുടെ സാന്നിധ്യമാണ് റോയല്‍സിനെ അപകടകാരികളാക്കി മാറ്റുന്നത്. ഒപ്പം സഞ്ജുവിന്റെ മികച്ച ക്യാപ്റ്റന്‍സിയും അവര്‍ക്കു മുതല്‍ക്കൂട്ടാണ്.

SANJU SAMSON RR

ഐപിഎല്ലില്‍ വരാനിരിക്കുന്ന സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തുറുപ്പുചീട്ടുകളായി മാറാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാവുമെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് നായകന്‍ സഞ്ജു സാംസണ്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ സ്റ്റാര്‍സ് ഓണ്‍ സ്റ്റാര്‍ എന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും സീസണുകളില്‍ റോയല്‍സില്‍ ശദ്ധിക്കേണ്ട താരം ആരായിരിക്കുമെന്ന ചോദ്യത്തിന് ഏതെങ്കിലുമൊരാളുടെ പേര് പറയാന്‍ ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു സഞ്ജുവിന്റെ മറുപടി.

നിങ്ങള്‍ ഇങ്ങനെയൊരു ചോദ്യം ചോദിക്കുമ്പോള്‍ ഒരാളെക്കുറിച്ച് പറയുകയാണെങ്കില്‍ അതു ധ്രുവ് ജുറേലാണ്. ഐപിഎല്ലില്‍ നേരത്തേ മല്‍സരങ്ങളിലൊന്നും അവന്‍ കളിച്ചിട്ടില്ല. ഒന്നു രണ്ടു വര്‍ഷങ്ങളായി ജുറേല്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം ഒരു ക്രിക്കറ്ററെന്ന നിലയില്‍ കഠിനാധ്വാനമാണ് അവന്‍ നടത്തിയത്. രാജസ്ഥാന്‍ റോയല്‍സില്‍ മികച്ച ഭാവിയുള്ള മറ്റൊരാള്‍ യശസ്വി ജയ്‌സ്വാളാണ്.

അവന്‍ വളരെ മികച്ച ഫോമിലാണ് കാണപ്പെടുന്നത്. ജുറേലും യശസ്വിയും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണില്‍ ഇരുവരും ഞങ്ങള്‍ക്കു ഒരുപാട് വിജയങ്ങള്‍ നേടിത്തരുമെന്നും വിശ്വസിക്കുന്നു. ജുറേലിനും യശസ്വിക്കും ഇതൊരു മികച്ച സീസണായി മാറട്ടെയെന്നു പ്രതീക്ഷിക്കുന്നതായും സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു.

YASHASVI JAISWAL

2020ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പിലെ ടോപ്‌സ്‌കോററാവുകയും ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തതോടെയാണ് യശസ്വി ജയ്‌സ്വാള്‍ ശ്രദ്ധിക്കപ്പെടുന്നത്. ലോകകപ്പിലെ ഹീറോയിസം ഇതേ വര്‍ഷം ലേലത്തില്‍ താരത്തെ രാജസ്ഥാന്‍ റോയല്‍സിലെത്തിക്കുകയും ചെയ്തു. ഇതുവരെ 26 മല്‍സരങ്ങളില്‍ യശസ്വി കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 139.42 സ്‌ട്രൈക്ക് റേറ്റോടെ 672 റണ്‍സ് നേടുകയും ചെയ്തു. അഞ്ചു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും.

കഴിഞ്ഞ സീസണില്‍ 10 മല്‍സരങ്ങളിലാണ് താരം കളിച്ചത്. മറ്റൊരു ഓപ്പണറായ ദേവ്ദത്ത് പടിക്കവിന്റെ വരവിനു ശേഷം യശസ്വിക്കു ചില കളിയില്‍ പുറത്തിരിക്കേണ്ടി വന്നു. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെ 258 റണ്‍സ് താരം നേടിയിരുന്നു. എന്നാല്‍ ഈ സീസണില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി മാറിയ താരം മിന്നുന്ന ഫോമിലാണ്.

അതേസമയം, ഈ സീസണിലാണ് ധ്രുവ് ജുറേല്‍ രാജസ്ഥാന്‍ റോയല്‍സിനായി അരങ്ങേറിയത്. കഴിഞ്ഞ മിനി താരലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കു താരത്തെ റോയല്‍സ് തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വരികയായിരുന്നു. പഞ്ചാബ് കിങ്‌സുമായുള്ള ഈ സീസണിലെ രണ്ടാമത്തെ മാച്ചിലൂടെ ജുറേല്‍ അരങ്ങേറുകയും ചെയ്തു.

കന്നി മല്‍സരത്തില്‍ തന്നെ തീപ്പൊരി പ്രകടനത്തിലൂടെ താരം കൈയടി നേടുകയായിരുന്നു. റണ്‍ചേസില്‍ റോയല്‍സ് പ്രതിസന്ധി നേരിടവെ എട്ടാമനായി ക്രീസിലെത്തിയ ജുറേല്‍ 15 ബോളില്‍ പുറത്താവാതെ വാരിക്കൂട്ടിയത് 32 റണ്‍സായിരുന്നു. മൂന്നു ഫോറും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പക്ഷെ കളിയില്‍ റോയല്‍സ് അഞ്ചു റണ്‍സിനു പൊരുതിവീണു.

Story first published: Monday, April 10, 2023, 19:56 [IST]
Other articles published on Apr 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+