Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സഞ്ജുവിനെ അറിയില്ലായിരുന്നു, പരിചയപ്പെട്ടപ്പോള്‍ എന്തു തോന്നി? ബോള്‍ട്ട് പറയും

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ മികച്ച രീതിയില്‍ നയിച്ചുകൊണ്ടിരിക്കുന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ പ്രശംസിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്. റോയല്‍സിന്റെ ഭാഗമാവുന്നതിനു വരെ സഞ്ജുവിനെ അറിയില്ലായിരുന്നുവെന്നും ഇവിടെ വച്ചാണ് സൗഹൃദത്തിലാവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജസ്ഥാന് റോയല്‍സിന്റെ ഒഫീഷ്യല്‍ ചാനലില്‍ ദില്‍ സെ റോയലെന്ന ഷോയിലാണ് ബോള്‍ട്ട് മനസ്സ് തുറന്നത്. 2021ലെ സീസണിനു ശേഷം മുംബൈ ഇന്ത്യന്‍സ് കൈവിട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം റോയല്‍സിലേക്കു ചേക്കേറിയത്. കഴിഞ്ഞ സീസണിനു മുന്നോടിയായുള്ള മെഗാ ലേലത്തില്‍ ബോള്‍ട്ടിനെ റോയല്‍സ് സ്വന്തമാക്കുകയായിരുന്നു.

BOULT-SANJU

ആദ്യ സീസണില്‍ തന്നെ റോയല്‍സില്‍ ഇംപാക്ടുണ്ടാക്കാന്‍ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗള്‍ക്കു സാധിച്ചു. കഴിഞ്ഞ തവണ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളായിരുന്നു ബോള്‍ട്ട്. 7.92 ഇക്കോണമി റേറ്റില്‍ 16 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ഈ സീസണിലും മിന്നുന്ന ഫോമിലാണ് ബോള്‍ട്ട്. ഒമ്പതു വിക്കറ്റുകള്‍ ആറു കളിയില്‍ നിന്നും പേസര്‍ നേടിയിട്ടുണ്ട്.

പവര്‍പ്ലേയില്‍ ടീമിനു ബ്രേക്ക്ത്രൂകള്‍ നല്‍കാനുള്ള അസാരണ കഴിവാണ് അദ്ദേഹത്തെ അപകടകാരിയാക്കുന്നത്. 2020 മുതലുള്ള ഐപിഎല്‍ സീസണ്‍ നോക്കിയാല്‍ ആദ്യ ഓവറില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളര്‍ കൂടിയാണ് ബോള്‍ട്ട്. റോയല്‍ ചാലഞ്ചേഴ്‌സുമായുള്ള കഴിഞ്ഞ മാച്ചില്‍ രണ്ടു വിക്കറ്റെടുത്തതോടെ ടൂര്‍ണമെന്റില്‍ 100 വിക്കറ്റുകളെന്ന നാഴികക്കല്ലും അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു.

രാജസ്ഥാന്‍ റോയല്‍സിലെ ഏറ്റവുമടുത്ത സുഹൃത്ത് ആരെന്ന ചോദ്യത്തിനു മറുപടിയായിട്ടാണ് സഞ്ജുവിന്റ പേര് ബോള്‍ട്ട് പരാമര്‍ശിച്ചത്. ഇവിടെയെത്തും മുമ്പ് എനിക്കു സഞ്ജുവിനെ അത്ര നന്നായി അറിയില്ലായിരുന്നു. അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. വളരെ ശാന്തപ്രകൃതമാണ് സഞ്ജുവിനുള്ളത്.

കൂടാതെ അസാധാരണ പ്ലെയറും മികച്ച ലീഡറും കൂടിയാണ്. ഞങ്ങള്‍ക്കിടയില്‍ വളരെ നല്ല സൗഹൃദമാണുള്ളതെന്നും ബോള്‍ട്ട് വ്യക്തമാക്കി. റോയല്‍സ് ടീമിലെ മറ്റൊരു അടുത്ത സുഹൃത്ത് യുസിയാണ് (യുസ്വേന്ദ്ര ചഹല്‍). എല്ലാവരും അവനുമായി നല്ല അടുപ്പമാണ്. നല്ല മൂല്യമുള്ള അതോടൊപ്പം എനര്‍ജിയുമുള്ള വ്യക്തി കൂടിയാണ് യുസിയെന്നും ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.

TRENT BOULT

രാജസ്ഥാന്‍ റോയല്‍സ് കോച്ചും ശ്രീലങ്കയുടെ മുന്‍ ഇതിഹാസവുമായ കുമാര്‍ സങ്കക്കാരയെക്കുറിച്ചും തികഞ്ഞ മതിപ്പാണ് ട്രെന്റ് ബോള്‍ട്ടിനുള്ളത്. കുമാര്‍ സങ്കക്കാര വളരെ ബുദ്ധിശാലിയായ കോച്ചാണ്, വളരെയധികം അനുഭവസമ്പത്തുള്ള ക്രിക്കറ്ററുമാണ്. അദ്ദേഹത്തിനു കീഴില്‍ കളിക്കുന്നതും ഡ്രസിങ് റൂം പങ്കിടുന്നതുമെല്ലാം മഹത്തായ അനുഭവമാണെന്നും കിവി പേസര്‍ വ്യക്തമാക്കി.

റോയല്‍സ് ബൗളിങ് കോച്ചും ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളറുമായ ലസിത് മലിങ്കയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനായത് മഹത്തായ കാര്യമാണ്. അദ്ദേഹത്തിനെതിരേ കുറച്ചു മല്‍സരങ്ങളില്‍ ഞാന്‍ നേരത്തേ കളിച്ചിട്ടുണ്ട്. സങ്കക്കാരയെപ്പോലെ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ക്രിക്കറ്ററാണ് അദ്ദേഹം. കോച്ചിന്റെ റോളിലേക്കു മലിങ്ക ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അദ്ദേഹം ഇപ്പോഴും വളരെ ഫിറ്റാണ്. മലിങ്കയപ്പോലെ അനുഭവസമ്പത്തുള്ള ഒരാള്‍ ഒപ്പമുള്ളതു നല്ല കാര്യമാണെന്നും ബോള്‍ട്ട് വ്യക്തമാക്കി.

അതേസമയം, ഏഴു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുകയാണ്. ദിവസങ്ങള്‍ക്കു മുമ്പ് വരെ തലപ്പത്തായിരുന്നു അവര്‍. എന്നാല്‍ അവസാന മാച്ചില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു തോറ്റത് റോയല്‍സിനു തിരിച്ചടിയായി.

പിന്നാലെ മറ്റൊരു കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തകര്‍പ്പന്‍ വിജയവും നേടിയതോടെ അവര്‍ റോയല്‍സിനെ പിന്തള്ളി ഒന്നാംസ്ഥാനത്തേക്കു കയറുകയായിരുന്നു. ഏഴു മല്‍സരങ്ങളില്‍ നാലു ജയവും മൂന്നു തോല്‍വിയുമടക്കം എട്ടു പോയിന്റാണ് റോയല്‍സിനുള്ളത്. വ്യാഴാഴ്ച സിഎസ്‌കെയുമായിട്ടാണ് അവരുടെ അടുത്ത മല്‍സരം.

Story first published: Tuesday, April 25, 2023, 17:13 [IST]
Other articles published on Apr 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+