For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇന്ത്യന്‍ ടീമിലെത്താന്‍ സഞ്ജുവിന് 400-500 റണ്‍സ് പോരാ, അതുക്കുംമേലെ! മുന്‍ താരം പറയുന്നു

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഈ സീസണില്‍ മിന്നുന്ന പ്രകടനം നടത്തി ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസണ്‍. സീസണിലെ ആദ്യ കളിയില്‍ ഫിഫ്റ്റിയുമായി അദ്ദേഹം തന്റെ തുടക്കം ഗംഭീരമാക്കിക്കഴിഞ്ഞു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ് സഞ്ജു തന്റെ ഇത്തവണത്തെ ആദ്യ ഫിഫ്റ്റി കണ്ടെത്തിയത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 55 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററാവുകയായിരുന്നു. മൂന്നു ഫോറും നാലു സിക്‌സറുകളും താരത്തിന്റെ ഇന്നങ്‌സിലുണ്ടായിരുന്നു.

ഈ സീസണില്‍ എത്ര റണ്‍സെടുത്താല്‍ അദ്ദേഹത്തിനു ദേശീയ ടീമില്‍ ഇടം പിടിക്കാം? ഇതേക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റര്‍ മനോജ് തിവാരി. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

SANJU SAMSON

600ന് മുകളില്‍ റണ്‍സെങ്കിലും ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി സഞ്ജു സാംസണ്‍ തീര്‍ച്ചയായും നേടിയേ തീരൂവെന്നു മനോജ് തിവാരി വ്യക്തമാക്കി. കാരണം ഐപിഎല്ലിനു ശേഷം ഒരുപാട് ടൂര്‍ണമെന്റുകളൊന്നും ഇനി നടക്കാനിരിക്കുന്നില്ല. അതുകൊണ്ടു തന്നെ സഞ്ജുവിന് ദേശീട ടീമില്‍ അവസരം ലഭിക്കുമോ, ഇല്ലയോയെന്നു നമുക്കറിയില്ല. അതുകൊണ്ടു തന്നെ നിലവില്‍ സഞ്ജുവിന്റെ പക്കലുള്ളത് ഐപിഎല്ലിലെ 14 മല്‍സരങ്ങളാണ്. റോയല്‍സ് പ്ലേഓഫിലേക്കു യോഗ്യത നേടിയാല്‍ മാത്രമേ അദ്ദേഹത്തിനു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും തിവാരി നിരീക്ഷിച്ചു.

ഒരു ദീര്‍ഘകാല ലക്ഷ്യത്തോടെയായിരിക്കണം സഞ്ജു സാംസണ്‍ കളിക്കേണ്ടത്. ഒരു സമയത്തു ഒരു മല്‍സരമെന്ന നിലയില്‍ അദ്ദേഹം പരിഗണിക്കുകയും വേണം. സഞ്ജുവുമായി എനിക്കു വളരെയധികം കണക്ട് ചെയ്യാന്‍ സാധിക്കും. കാരണം ഞാനും അതേ സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുള്ള താരമാണ്. സഞ്ജുവിന്റെ മാനസികാവസ്ഥ എനിക്കു ശരിക്കും മനസ്സിലാവും. ഏഴു വര്‍ഷത്തിനിടെ വെറും ഏഴു ഏകദിനങ്ങളിലും ഒരു ടി20യിലും മാത്രമാണ് എനിക്കു കളിക്കാന്‍ അവസരം ലഭിച്ചതെന്നും തിവാരി പറഞ്ഞു.

SANJU SAMSON RR

റണ്‍സ് നേടിയിട്ടും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാതെ വരുമ്പോള്‍ അത് ഏറെ നിരാശപ്പെടുത്തും. അതോടൊപ്പം തനിക്കു പകരം ടീമില്‍ കളിക്കുന്നയാള്‍ പെര്‍ഫോം ചെയ്യാതിരിക്കുന്നതു കാണുമ്പോള്‍ വല്ലാത്തൊരു മാനസികാവസ്ഥയായിരിക്കും ഉണ്ടാവുക. അത്തരമൊരു ഘട്ടത്തില്‍ മനസ്സിനെ സ്വയം നിയന്ത്രിച്ചു നിര്‍ത്തുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. സഞ്ജു വളരെ സ്‌പെഷ്യലായിട്ടുള്ള പ്ലെയറാണ്.

അതിശയിപ്പിക്കുന്ന പ്രതിഭയുള്ള ക്രിക്കറ്ററാണ് അദ്ദേഹം. ഇങ്ങനെയുള്ളവരെ തിരഞ്ഞാല്‍ നമുക്ക് വളരെ കുറച്ചു പേരെ മാത്രമേ ലഭിക്കുകയുള്ളൂ. സഞ്ജുവിന്റെ ചില ഷോട്ടുകള്‍ വളരെ സ്വാഭാവികമായി തന്നെ വരുന്നവയാണ്. നമ്മള്‍ രോഹിത് ശര്‍മയെക്കുറിച്ച് പറയുന്നതു പോലെയാണിത്. രോഹിത് പുള്‍ ഷോട്ട് കളിക്കാന്‍ വേണ്ടി മാത്രം ജനിച്ചതാണെന്നു നമ്മള്‍ പറയാറുണ്ട്. അതുപോലെ തന്നെ സ്‌പെഷ്യലായിട്ടുള്ള പ്രതിഭയാണ് സഞ്ജുവുമെന്നും തിവാരി ചൂണ്ടിക്കാട്ടി.

അതേമയം, ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ഒരേയൊരു മല്‍സരത്തില്‍ മാത്രമേ സഞ്ജു സാംസണിനു കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. ജനുവരിയുടെ തുടക്കത്തില്‍ ശ്രീലങ്രയ്‌ക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലായിരുന്നു ഇത്. പക്ഷെ ആദ്യ മല്‍സരത്തിനിടെ ഫീല്‍ഡ് ചെയ്യവെ അദ്ദേഹത്തിന്റെ കാല്‍മുട്ടിനു പരിക്കേറ്റു. തുടര്‍ന്നു പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങള്‍ നഷ്ടമാവുകയും ചെയ്തു. ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ വൈകിയതിനാല്‍ ന്യൂസിലാന്‍ഡുമായി നടന്ന വൈറ്റ് ബോള്‍ പരമ്പരകളും സഞ്ജുവിന് നഷ്ടമായി.

ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ അവസാനമായി കളിച്ച ഏകദിന പരമ്പരയ്ക്കു മുമ്പ് അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടത്തിരുന്നു. പക്ഷെ ഓസീസുമായുള്ള പരമ്പരയില്‍ നിന്നും തഴയപ്പെട്ടു. പരിക്കു കാരണം ശ്രേസ് അയ്യര്‍ പരമ്പരയില്‍ നിന്നും പിന്‍മാറിയപ്പോള്‍ പകരക്കാരനായി സഞ്ജു ടീമിലേക്കു വരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പട്ടത്. പക്ഷെ പകരക്കാരനെ പ്രഖ്യാപിക്കേണ്ടതില്ലെന്നായിരുന്നു സെലക്ടര്‍മാരുടെ തീരുമാനം.

Story first published: Sunday, April 2, 2023, 17:45 [IST]
Other articles published on Apr 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+