ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ മികച്ച തുടക്കം ലഭിച്ച ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണെന്ന നായകന് കീഴില്‍ വലിയ പ്രതീക്ഷയോടെ കളിക്കുന്ന രാജസ്ഥാന് അവസാന രണ്ട് മത്സരങ്ങളിലും കാലിടറിയിരിക്കുകയാണ്. ഏഴ് മത്സരം കളിച്ച രാജസ്ഥാന്‍ നാല് ജയവും മൂന്ന് തോല്‍വിയും വഴങ്ങി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്.
എന്നാല്‍ ആദ്യ മത്സരങ്ങളിലെ പ്രകടനമികവ് രാജസ്ഥാന് അവസാന മത്സരങ്ങളില്‍ കാട്ടാനാവുന്നില്ല. സൂപ്പര്‍ താരനിരയുണ്ടെങ്കിലും ചില പ്രശ്‌നങ്ങള്‍ രാജസ്ഥാനെ വേട്ടയാടുകയാണ്. എവിടെയാണ് രാജസ്ഥാന് പിഴക്കുന്നതെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. സഞ്ജു സാംസണെന്ന നായകനും പരിശീലകന്‍ കുമാര്‍ സംഗക്കാരക്കും തോല്‍വിയില്‍ വലിയ പങ്കുണ്ട്.

ഇരുവരുടേയും ചില തീരുമാനങ്ങളാണ് ജയിക്കാവുന്ന കളികള്‍ രാജസ്ഥാന് നഷ്ടപ്പെടുത്തുന്നത്. രാജസ്ഥാന്‍ ഇതുവരെ കളിപ്പിക്കാത്ത ചില മാച്ച് വിന്നര്‍മാരെ അടുത്ത മത്സരങ്ങളില്‍ പരിഗണിക്കാവുന്നതാണ്. ഇത്തരത്തില്‍ പരിഗണിക്കപ്പെടേണ്ട മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ആകാശ് വശിഷ്ടാണ് ഇതിലൊരാള്‍.
റിയാന്‍ പരാഗിനെയും ദേവ്ദത്ത് പടിക്കലിനെയും പരിഗണിക്കുന്ന സ്ഥാനത്ത് പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് ആകാശ് വശിഷ്ട്. 20 ലക്ഷം രൂപ അടിസ്ഥാന വിലക്ക് രാജസ്ഥാനിലെത്തിയ താരം ഇതുവരെ ഐപിഎല്ലില്‍ കളിച്ചിട്ടില്ല. അവസാന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ വശിഷ്ടിനായിരുന്നു. ഹിമാചല്‍ പ്രദേശിന്റെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായിരുന്നു വശിഷ്ട്. 216 റണ്‍സാണ് അദ്ദേഹം നേടിയത്.
54 ശരാശരിയും 163.63 സ്‌ട്രൈക്കറേറ്റും താരത്തിനുണ്ടായിരുന്നു. മധ്യനിരയില്‍ കളിക്കാന്‍ സാധിക്കുന്ന താരം ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നതാണ് എടുത്തു പറയേണ്ടത്. ഇടം കൈയന്‍ സ്പിന്നറെന്ന നിലയിലും താരം ടീമിന് ഉപകാരിയാണ്. ദ്രുവ് ജൂറേലിനെപ്പോലെ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ കഴിവുള്ളവനാണ് വശിഷ്ടെന്ന് പറയാം. ഇതുവരെ കളിപ്പിക്കാത്ത വശിഷ്ടിന് വരുന്ന മത്സരങ്ങളില്‍ രാജസ്ഥാന്‍ അവസരം നല്‍കിയേക്കും.
രാജസ്ഥാനൊപ്പമുള്ള മറ്റൊരു ഓള്‍റൗണ്ടറാണ് അബ്ദുല്‍ ബാസിത്. അവസാനവര്‍ഷം ലിസ്റ്റ് എ ക്രിക്കറ്റിലും ടി20യിലും അരങ്ങേറ്റം കുറിച്ച ബാസിത് കേരളക്കാരനാണ്. സഞ്ജു സാംസണെന്ന മയാളി നായകന് നന്നായി അറിയാവുന്ന താരമാണ് ബാസിത്. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് ബാസിത്. പരാഗിനെക്കാളും പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാനുള്ള കഴിവുണ്ട്. അനുഭവസമ്പത്ത് കുറവുണ്ടെങ്കിലും 149.31 എന്ന മികച്ച സ്‌ട്രൈക്കറേറ്റ് ടി20യിലുണ്ട്.

സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയാണ്. ബാസിത്തിനെയും രാജസ്ഥാന് പരിഗണിക്കാവുന്നതാണ്. ഡൊനോവന്‍ ഫെരീറയാണ് മറ്റൊരാള്‍. ദക്ഷിണാഫ്രിക്ക ടി20 ലീഗില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ താരം ഓള്‍റൗണ്ടറാണ്. അടിച്ചുതകര്‍ക്കുന്ന ബാറ്റിങ് ശൈലിയോടൊപ്പം സ്പിന്നറെന്ന നിലയിലും താരം ടീമിന് ഉപകാരിയാണ്. വിദേശ താരമായതിനാല്‍ രാജസ്ഥാന്‍ ഇതുവരെ അദ്ദേഹത്തെ പ്ലേയിങ് 11ലേക്ക് പരിഗണിച്ചിട്ടില്ല.
ജേസന്‍ ഹോള്‍ഡറെ ബാറ്റിങ്ങില്‍ ഉപയോഗിക്കാന്‍ രാജസ്ഥാന് പദ്ധതിയില്ലെങ്കിലും പകരം അവസരംകൊടുക്കാവുന്ന താരമാണ് ഫെരീറയെന്ന് പറയാം. എന്നാല്‍ ഇക്കാര്യത്തില്‍ സഞ്ജുവിന്റെയും സംഗക്കാരയുടെയും തീരുമാനങ്ങളാണ് നിര്‍ണ്ണായകം. ജേസന്‍ ഹോള്‍ഡറെ ബാറ്റിങ്ങില്‍ വേണ്ടവിധം രാജസ്ഥാന്‍ ഉപയോഗിക്കുന്നില്ലെന്ന ആരോപണം ഇതിനോടകം ശക്തമാണ്.
അവസാന മത്സരത്തില്‍ ആര്‍സിബിയോട് രാജസ്ഥാന്‍ തോറ്റതിന് പിന്നാലെ ടീം മാനേജ്‌മെന്റിനെതിരേ വിമര്‍ശനം ശക്തമായിട്ടുണ്ട്. ഹോള്‍ഡറെ തഴഞ്ഞ് ആര്‍ അശ്വിനെ ബാറ്റിങ്ങിനിറക്കി പരീക്ഷിച്ച രാജസ്ഥാന്റെ മണ്ടന്‍ തീരുമാനം ടീമിന്റെ തോല്‍വിക്ക് കാരണമായെന്ന ആക്ഷേപം ശക്തമായുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത മത്സരത്തില്‍ ജയിക്കേണ്ടത് രാജസ്ഥാന്റെ അഭിമാന പ്രശ്‌നമാണ്.
അതുകൊണ്ട് തന്നെ രാജസ്ഥാന്‍ ചില അനിവാര്യമായ മാറ്റങ്ങള്‍ പ്ലേയിങ് 11 വരുത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അതിനുള്ള ധൈര്യം രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ കാട്ടുമോയെന്നതാണ് കണ്ടറിയേണ്ടത്. നായകനെന്ന നിലയില്‍ സഞ്ജുവിനും വരുന്ന മത്സരങ്ങള്‍ നിര്‍ണ്ണായകം.