For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: കോച്ചേ, ക്യാച്ച്, ക്യാച്ച്; സങ്കയെ ഓര്‍മിപ്പിച്ച് സഞ്ജു, പൊട്ടിച്ചിരിച്ച് ടീമംഗങ്ങള്‍

ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് കോച്ച് കുമാര്‍ സങ്കക്കാര. നിലവിലെ റണ്ണറപ്പുകളായ റോയല്‍സ് മൂന്നു റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുകയാണ് ഉയര്‍ന്ന നെറ്റ് റണ്‍റേറ്റാണ് അവരെ ഒന്നാംസ്ഥാനക്കാരാക്കിയത്. കഴിഞ്ഞ തവണ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ കൈവിട്ട കിരീടം ഇത്തവണ നേടിയെടുക്കാനുറച്ചാണ് റോയല്‍സിന്റെ കുതിപ്പ്.

ആദ്യ റൗണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 72 റണ്‍സിനായിരുന്നു റോയല്‍സ് കശാപ്പ് ചെയ്തത്. രണ്ടാമത്തെ മാച്ചില്‍ പഞ്ചാബ് കിങ്‌സിനോടു അഞ്ചു റണ്‍സിന് അവര്‍ പൊരുതിവീണു. എന്നാല്‍ മൂന്നാമത്തെ മാച്ചില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 57 റണ്‍സിന് തകര്‍ത്ത് റോയല്‍സ് വിജവഴിയില്‍ തിരിച്ചെത്തുകയായിരുന്നു.

SANJU- KUMAR SANGAKKARA

ഡിസിക്കെതിരായ മാച്ചിലെ കിടിലന്‍ വിജയത്തിനു ശേഷമായിരുന്നു സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ കുമാര്‍ സങ്കക്കാര പ്രശംസിച്ചത്. ടീമിന്റെ ഡ്രസിങ് റൂമില്‍ ടീമിനോടു സംസാരിക്കവെയായിരുന്നു ഇത്. ഈ മല്‍സരത്തില്‍ ബാറ്റിങില്‍ സഞ്ജു ഫ്‌ളോപ്പായിരുന്നു. നാലു ബോളുകള്‍ നേരിട്ട അദ്ദേഹം പൂജ്യത്തിനു പുറത്താവുകയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍സിയില്‍ കസറിയ സഞ്ജു വിക്കറ്റിനു പിന്നിലും തിളങ്ങി.

ആദ്യ ഓവറില്‍ തന്നെ പൃഥ്വി ഷായെ പുറത്താക്കാന്‍ അദ്ദേഹമെടുത്ത ക്യാച്ച് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് ഡ്രസിങ് റൂമില്‍ സംസാരിക്കവെ സങ്കക്കാര ഈ ക്യാച്ചിനെക്കുറിച്ച് പരാമര്‍ശിക്കാന്‍ വിട്ടുപോയിരുന്നു. തുടര്‍ന്നു സഞ്ജു തന്നെ ആംഗ്യത്തിലൂടെ ഇതു ഓര്‍മിപ്പിക്കുകയായിരുന്നു. പിന്നാലെ സങ്കക്കാര ക്യാച്ചിനെ പുകഴ്ത്തുകയും ചെയ്‌തോടെ റോയല്‍സ് താരങ്ങള്‍ പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന വീഡിയോ വൈറലാവവുകയും ചെയ്തിരിക്കുകയാണ്.

രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ച വീഡിയോ കാണാം

സ്‌കിപ്പര്‍, നിങ്ങളെ വളരെ നന്നായിട്ടു തന്നെ ടീമിനെ നയിച്ചു. ബൗളര്‍മാരെ നിങ്ങള്‍ വളരെ മികച്ച രീതിയിലാണ് കൈകാര്യം ചെയ്തത്. കൂടാതെ കളിക്കളത്തില്‍ തീരുമാനങ്ങളെടുക്കുന്നതിലു മികവു പുലര്‍ത്തി. തീരുമാനങ്ങളെടുക്കാന്‍ നിങ്ങള്‍ ഭയപ്പെടുകയും ചെയ്തില്ല. അതു അസാധാരണം തന്നെയായിരുന്നു. വെല്‍ഡണ്‍ എന്നായിരുന്നു കുമാര്‍ സങ്കക്കാരയുടെ വാക്കുകള്‍. ചെറുചിരിയോടെ ഇതു കേട്ടുകൊണ്ടു നിന്ന സഞ്ജു ഇതിനിടെ തന്റെ ഡൈവിങ് ക്യാച്ചിനെക്കുറിച്ച് സങ്കക്കാരയെ ഒാര്‍മിപ്പിക്കാന്‍ കൈ വലതു വശത്തേക്കു ചെറുതായി നീട്ടി ആംഗ്യം കാണിക്കുന്നത് വീഡിയോയില്‍ കാണാം.

SANJU SAMSON

സഞ്ജു സംസണിന്റെ ഈ ആംഗ്യം വളരെ പെട്ടെന്നു തന്നെ കുമാര്‍ സങ്കക്കാരയ്ക്കു പിടികിട്ടുകയും ചെയ്തു. ഉടന്‍ തന്നെ അദ്ദേഹം ക്യാച്ചിനെയും പ്രശംസിക്കുകയായിരുന്നു. ക്ഷമിക്കണം, ഞാന്‍ ക്യാച്ച് മറന്നുപോയി. അതിശയിപ്പിക്കുന്ന ക്യാച്ചായിരുന്നു അത്. ബ്രില്ല്യന്റ് എന്നു സങ്കക്കാര പറഞ്ഞപ്പോള്‍ സഞ്ജുവിനൊപ്പം റോയല്‍സിലെ ടീമംഗങ്ങളും കോച്ചിങ് സ്റ്റാഫുമാരുമടക്കം എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ റോയല്‍സ് തങ്ങളുടെ ട്വിറ്റര്‍ ഹാന്റിലിലൂടെ പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മാച്ചില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനു അയക്കപ്പെട്ട റോയല്‍സ് നാലു വിക്കറ്റിനു 199 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടുകയായിരുന്നു. ഓപ്പണര്‍മാരായ ജോസ് ബട്‌ലര്‍ (79), യശസ്വി ജയ്‌സ്വാള്‍ (60) എന്നിവരുടെ ഫിഫ്റ്റികളാണ് റോയല്‍സിനു അടിത്തറയിട്ടത്.

ഷിംറോണ്‍ ഹെറ്റ്‌മെയറുടെ (39*) മികച്ച ഫിനിഷിങും റോയല്‍സിനു കരുത്തേകി. മറുപടിയില്‍ ഡിസി റണ്‍ചേസില്‍ ചിത്രത്തില്‍ പോലുമില്ലായിരുന്നു. ഒമ്പതു വിക്കറ്റിനു 142 റണ്‍സെടുത്ത് അവര്‍ മല്‍സരം അടിയറവച്ചു. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 65 റണ്‍സോടെ പൊരുതിയെങ്കിലും മറ്റാരില്‍ നിന്നും പിന്തുണ കിട്ടിയില്ല. റോയല്‍സിനായി ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ ട്രെന്റ് ബോള്‍ട്ടും ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും മൂന്നു വിക്കറ്റുകള്‍ വീതമെടുത്തു. ആര്‍ അശ്വിനു രണ്ടു വിക്കറ്റുകളും ലഭിച്ചു.

Story first published: Monday, April 10, 2023, 14:21 [IST]
Other articles published on Apr 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+