For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സഞ്ജു ഇത്ര മിടുക്കനോ? ഇത് ഹേറ്റേഴ്സ് അറിയണം, വെളിപ്പെടുത്തലുമായി നെറ്റ് ബൗളര്‍

ഈ സീസണിലെ ഐപിഎല്ലില്‍ ടീമെന്ന നിലയില്‍ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ടീമിലെ നെറ്റ് ബൗളറായ മുഹമ്മദ് ഷരീം. സഞ്ജു സൂപ്പര്‍ കൂളാണെന്നും കഴിവുള്ളവരെ എല്ലായ്‌പ്പോഴും പിന്തുണയ്ക്കാറുണ്ടെന്നും ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള യുവ പേസര്‍ വ്യക്തമാക്കി. ന്യൂസ് 18 ക്രിക്കറ്റ് നെക്സ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷരീം.

2022ലെ കഴിഞ്ഞ ഐപിഎല്ലിലെ റണ്ണറപ്പായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. അതുകൊണ്ടു തന്നെ ഈ സീസണില്‍ അവരില്‍ നിന്നും ആരാധകര്‍ക്കു പ്രതീക്ഷ വാനോളമായിരുന്നു. ഇതു ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഈ സീസണില്‍ റോയല്‍സിന്റെ തുടക്കം. ആദ്യത്തെ അഞ്ചു മല്‍സരങ്ങളില്‍ നാലിലും അവര്‍ ജയിച്ചപ്പോള്‍ കഴിഞ്ഞ സീസണിലെ പ്രകടനം ആവര്‍ത്തിക്കുമെന്നു ആരാധകര്‍ സ്വപ്‌നം കണ്ടു.

SANJU SAMSON

പക്ഷെ സീസണ്‍ പുരോഗമിക്കവെ റോയല്‍സിന്റെ പ്രകടനത്തില്‍ സ്ഥിരത നഷ്ടമാവുകയും പല തിരിച്ചടികളും നേരിടുകയും ചെയ്തു. ജയിക്കാന്‍ സാധിക്കുമായിരുന്ന ചില മല്‍സരങ്ങളില്‍ പോലും റോയല്‍സ് പരാജയമറിഞ്ഞു. ഒടുവില്‍ വെറുമൊരു ജയത്തിന്റെ വ്യത്യാസത്തില്‍ റോയല്‍സിനു പ്ലേഓഫ് ബെര്‍ത്തും നഷ്ടമായി. പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്.

റോയല്‍സിന്റെ പരാജയത്തിന്റെ പേരില്‍ നായകന്‍ സഞ്ജു സാംസണ്‍ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം നേരിടുകയും ചെയ്തിരുന്നു. ക്യാപ്റ്റന്‍സിയില്‍ നിന്നും അദ്ദേഹത്തെ മാറ്റി പകരം ജോസ് ബട്‌ലറിനെ നായകസ്ഥാനം ഏല്‍പ്പിക്കണമെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നു. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച ഹേറ്റേഴ്‌സിനുള്ള മറുപടി കൂടിയാണ് നെറ്റ് ബൗളര്‍ മുഹമ്മദ് ഷരീമിന്റെ വാക്കുകള്‍.

സഞ്ജു സാംസണ്‍ വളരെ സൂപ്പര്‍ കൂളായിട്ടുള്ള മനുഷ്യനാണ്. അദ്ദേഹം രാജസ്ഥാന്‍ റോയല്‍സ് ടീമിനെ നയിക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദത്തിലാണെന്നു നമുക്കു തോന്നുകയില്ല. ചിന്തിക്കുന്ന ക്യാപ്റ്റനാണ് സഞ്ജു, തന്റെ ബൗളര്‍മാരെ വളരെ നന്നായി ഉപയോഗിക്കുകയും ചെയ്യുന്നു. അതു മാത്രമല്ല കഴിവുള്ള കളിക്കാരെ കണ്ടെത്താനും മിടുക്കനാണ് സഞ്ജു. ഒരു താരത്തിനു കഴിവുണ്ടെന്നു അദ്ദേഹത്തിനു തോന്നുകയാണെങ്കില്‍ അയാള്‍ക്കു മുന്നോട്ടു കുതിക്കാനുള്ള എല്ലാ പ്രോല്‍സാഹനവും നല്‍കുമെന്നും മുഹമ്മദ് ഷരീം വ്യക്തമാക്കി.

രാജസ്ഥാന്‍ റോയല്‍സിലെ അനുഭവസമ്പത്തുള്ള കളിക്കാര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചത് മഹത്തായ അനുഭവമാണെന്നും യുവതാരം പറയുന്നു. യോര്‍ക്കര്‍ കിങെന്നു വിശേഷിപ്പിക്കപ്പെടുന്ന ലസിത് മലിങ്കയ്ക്കു കീഴില്‍ എനിക്കു റോയല്‍സിന്റെ നെറ്റ്‌സില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. യോര്‍ക്കറുകള്‍ എറിയുന്നതിനെക്കുറിച്ചു ഒരുപാട് കാര്യങ്ങള്‍ ഞാന്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ചെടുത്തു.

SANJU ROYALS TEAM

കൂടാതെ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ബൗളറുടെ മനസ്സ് വായിച്ചെടുക്കാനും സ്ലോ ബോളുകള്‍ എറിയാനുമെല്ലാം ഞാന്‍ പഠിച്ചു. ട്രെന്‍റ് ബോള്‍ട്ടില്‍ നിന്നും ഞാന്‍ പഠിച്ച പ്രധാനപ്പെട്ട കാര്യം ശരിയായ ഏരിയകളില്‍ ബൗള്‍ ചെയ്യുകയെന്നതാണ്. കൂടാതെ ഡെത്ത് ഓവര്‍ ബൗളിങിനെയും സ്വിങ് ബൗളിങിനെയും പറ്റിയെല്ലാം മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നു മുഹമ്മദ് ഷരീം വെളിപ്പെടുത്തി.

ഞാന്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ളയാളാണ്. യുപിയുടെ അണ്ടര്‍ 19 ക്യാംപുകളില്‍ പങ്കെടുത്തിരുന്നു. റെഡ് ബുള്‍ സ്പീഡ്‌സ്റ്റാര്‍ എന്നൊരു മല്‍സരമുണ്ടായിരുന്നു. ഇതു വഴിയാണ് ഞാന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നെറ്റ് ബൗളര്‍മാരുടെ സംഘത്തിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്.

2021ലായിരുന്നു ഞാന്‍ ആദ്യമായി നെറ്റ് ബൗളറായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ വര്‍ഷവും നെറ്റ് ബൗളറായി എനിക്കു റോയല്‍സ് ക്യാംപിന്റെ ഭാഗമാവാന്‍ കഴിഞ്ഞുവെന്നും മുഹമ്മദ് ഷരീം കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 5, 2023, 16:52 [IST]
Other articles published on Jun 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+