For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ബാറ്റിങ്ങില്‍ സ്ഥിരത പ്രശ്‌നം, പക്ഷെ സഞ്ജു ഇതിഹാസ നായകന്‍! നാല് കാരണങ്ങളിതാ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ പുരോഗമിക്കവെ ഇത്തവണ കിരീട പ്രതീക്ഷ സജീവമാക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ അവസാന സീസണിലെ റണ്ണറപ്പുകളാണ്. ഈ സീസണിലും തകര്‍പ്പന്‍ തുടക്കമാണ് ടീമിന് ലഭിച്ചിരിക്കുന്നത്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ് സഞ്ജുവും സംഘവുമുള്ളത്.

നായകനെന്ന നിലയില്‍ സഞ്ജു സാംസണ്‍ ഗംഭീര പ്രകടനം കാഴ്ചവെക്കുന്നു. ആദ്യ രണ്ട് മത്സരത്തിലെ ഗംഭീര ബാറ്റിങ് പ്രകടനങ്ങള്‍ക്ക് ശേഷം തുടര്‍ച്ചയായ രണ്ട് മത്സരത്തില്‍ സഞ്ജു ഡെക്കായി പുറത്തായിരുന്നു. ബാറ്റ്‌സ്മാനെന്ന നിലയില്‍ സഞ്ജു പതിവ് പോലെ സ്ഥിരത കാട്ടാതിരിക്കുമ്പോഴും നായകനെന്ന നിലയില്‍ മികച്ച നീക്കങ്ങളോടെ കൈയടി നേടുകയാണ്.

sanju samson

ബൗളിങ് ചെയ്ഞ്ചിലും ഫീല്‍ഡിങ് വിന്യാസത്തിലും ഇംപാക്ട് പ്ലയറെ ഉപയോഗിക്കുന്നതിലുമെല്ലാം സഞ്ജു ക്യാപ്റ്റനെന്ന നിലയില്‍ മികവ് കാട്ടുന്നു. അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചിരുന്നു. രാജസ്ഥാന്റെ ത്രില്ലിങ് ജയത്തിന് പിന്നില്‍ സഞ്ജുവിന്റെ നായക മികവിന് കൈയടിക്കാതിരിക്കാനാവില്ല.

എംഎസ് ധോണി, രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയവരെപ്പോലെയുള്ള ഇതിഹാസ നായകന്മാരുടെ പട്ടികയിലേക്ക് സഞ്ജുവിനെയും ഉള്‍പ്പെടുത്താവുന്നതാണ്. അതിനുള്ള കാരണങ്ങള്‍ പരിശോധിക്കാം. ബൗളര്‍മാരെ ഉപയോഗിക്കുന്ന രീതിയാണ് എടുത്തു പറയേണ്ടത്. സാഹചര്യത്തിനനുസരിച്ച് ബാറ്റ്‌സ്മാന്റെ ദൗര്‍ബല്യം മനസിലാക്കി ബൗളറെ ഉപയോഗിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്.

എംഎസ് ധോണിയുടെ കണക്കുകൂട്ടലുകളെപ്പോലും തെറ്റിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുവെന്നത് അദ്ദേഹത്തിന്റെ പ്രതിഭ എത്രത്തോളമെന്ന് വ്യക്തമാക്കുന്നു. ബൗളര്‍മാരെ ഉപയോഗിക്കുന്നതിലും ബാറ്റ്‌സ്മാനനുസരിച്ച് ഫീല്‍ഡിങ് വിന്യസിക്കുന്നതിലും സഞ്ജുവിനുള്ള മികവ് താരത്തെ ഇതിഹാസ നായകന്മാരുടെ പട്ടികയിലേക്ക് വളര്‍ത്തുന്നു.

sanju samson

സഞ്ജുവിന്റെ മറ്റൊരു എടുത്തു പറയേണ്ട സവിശേഷത ഡിആര്‍എസിലാണ്. തീരുമാനം പുനപരിശോധിക്കുന്നതില്‍ സഞ്ജുവിന് അധികം തെറ്റ് പറ്റാറില്ല. അനാവശ്യമായി ഡിആര്‍എസ് എടുത്ത് നാണംകെടുന്ന നായകന്മാരെപ്പോലെയല്ല സഞ്ജു. ഇക്കാര്യത്തില്‍ എംഎസ് ധോണിയെപ്പോലെ വളരെ കൃത്യത സഞ്ജുവിനുണ്ട്. ബുദ്ധിപൂര്‍വ്വം ഡിആര്‍എസ് ഉപയോഗിക്കുന്നതും ഇംപാക്ട് പ്ലയറെ പരിഗണിക്കുന്നതും സഞ്ജുവിന്റെ നായക മികവ് ഉയര്‍ത്തിക്കാട്ടുന്നതാണ്.

സഞ്ജുവിനെ മികച്ച നായകനാക്കുന്ന മറ്റൊരു പ്രധാന സവിശേഷത സഹതാരങ്ങളോടുള്ള പെരുമാറ്റമാണ്. കളത്തില്‍ ഏത് സാഹചര്യത്തിലും സഹതാരങ്ങളോട് മോശമായി പെരുമാറുകയോ ദേഷ്യപ്പെടുകയോ ചെയ്യാത്ത നായകനാണ് സഞ്ജു. സഹതാരങ്ങള്‍ തമ്മില്‍ ഏറ്റവും ഐക്യമുള്ള ടീമുകളിലൊന്ന് രാജസ്ഥാനാണ്. അതിന്റെ കാരണം സഞ്ജു സാംസണാണ്. കളത്തിനകത്തും പുറത്തും സഹതാരങ്ങളോട് സൗഹൃദം കാട്ടാന്‍ അദ്ദേഹത്തിനാവുന്നു.

സഞ്ജുവെന്ന നായകന്റെ മറ്റൊരു സവിശേഷത സമ്മര്‍ദ്ദം നേരിടാനുള്ള ധൈര്യമാണ്. ഏത് പ്രതിസന്ധിയിലും ചിരിച്ചുകൊണ്ട് ധൈര്യത്തോടെ പ്രശ്‌നങ്ങളെ നേരിടാന്‍ സഞ്ജുവിന് സാധിക്കുന്നു. സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടാത്ത ശാന്തനായ താരമാണ് സഞ്ജു സാംസണെന്ന് പറയാം. എംഎസ് ധോണിയെപ്പോലെ സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ മികച്ച തീരുമാനമെടുക്കാന്‍ സഞ്ജുവിന് സാധിക്കുന്നു.

sanju samson

സഞ്ജു സ്പിന്നര്‍മാരെ നന്നായി ഉപയോഗപ്പെടുത്താന്‍ അറിയാവുന്ന നായകനാണ്. പൊതുവേ ഡെത്ത് ഓവറുകളില്‍ സ്പിന്നര്‍മാരെ ഉപയോഗിക്കാന്‍ നായകന്മാര്‍ മടികാട്ടുന്നു. എന്നാല്‍ സ്പിന്നര്‍മാരെ നന്നായി ഉപയോഗിക്കുന്നതില്‍ എംഎസ് ധോണിയെപ്പോലെ സഞ്ജുവും മിടുക്കുകാട്ടുന്നു. പവര്‍പ്ലേയിലും ഡെത്ത് ഓവറിലും സ്പിന്നറെ വിശ്വസിക്കാന്‍ സഞ്ജു തയ്യാറാവുന്നു.

സഞ്ജു താരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും എടുത്തു പറയേണ്ടതാണ്. യുസ് വേന്ദ്ര ചഹാലിനെ ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ് നേട്ടത്തിലേക്കെത്തിച്ചതിന് പിന്നില്‍ സഞ്ജുവിന്റെ പിന്തുണയും വളരെ വലുതാണ്. ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍ തുടങ്ങിയവരെല്ലാം സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഗംഭീര പ്രകടനം നടത്തുന്നു. പ്രതിഭകളെ വളര്‍ത്തുന്നതില്‍ സഞ്ജുവെന്ന നായകന്‍ വളരെ മികവ് കാട്ടുന്നു.

Story first published: Friday, April 14, 2023, 11:55 [IST]
Other articles published on Apr 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+