Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: 3 പേരെ സഞ്ജു എങ്ങനെ മാനേജ് ചെയ്യുന്നു? എല്ലാ ക്യാപ്റ്റനുമാവില്ല, പുകഴ്ത്തി ശാസ്ത്രി

ഐപിഎല്ലിന്റെ 16ാം സീസണില്‍ രാജസ്ഥന്‍ റോയല്‍സിനെ മികച്ച രീതിയില്‍ നയിച്ചുകൊണ്ടിരിക്കുന്ന സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ കോച്ചും ഇതിഹാസ താരവുമായ രവി ശാസ്ത്രി. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് ലൈവില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം മലയാളി വിക്കറ്റ് കീപ്പറെ പുകഴ്ത്തിയത്.

നിലവില്‍ ഈ സീസണില്‍ പ്ലേഓഫിലെത്താന്‍ ഏറ്റവും സാധ്യതയുള്ള ടീമുകളിലൊന്നാണ് റോയല്‍സ്. ഒമ്പതു മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞ അവര്‍ അഞ്ചു ജയവും നാലു തോല്‍വിയുമടക്കം 10 പോയിന്റോടെ നാലാംസ്ഥാനത്തുണ്ട്. ശേഷിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലെണ്ണം ജയിച്ചാല്‍ റോയല്‍സ് ഉറപ്പായും പ്ലേഓഫിലുണ്ടാവും.

SANJU SAMSON

ഈ സീസണില്‍ കിരീട സാധ്യതയില്‍ ഏറ്റവും മുന്നിലുളള ടീം നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഗുജറാത്ത് ടൈറ്റന്‍സാണെന്നു രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. നിലവിലെ ഫോമും പോയിന്റ് പട്ടികയിലെ സ്ഥാനവും നോക്കുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ജേതാക്കളാവുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ ടീമില്‍ സ്ഥിരതയും അതുപോലെ തന്നെ ഏതു സാഹചര്യവുമായി പൊരുത്തപ്പെടാനും അതിജീവിക്കാനുമുള്ള ശേഷിയുമുണ്ട്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഏഴ്- എട്ട് കളിക്കാരും ജിടി ടീമിലുണ്ടെന്നും ശാസ്ത്രി നിരീക്ഷിച്ചു.

ഗുജറാത്ത് ടൈറ്റന്‍സിനെ പുകഴ്ത്തുന്നതോടൊപ്പം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ആദം സാംപ എന്നീ സ്പിന്‍ ത്രയത്തെ മികച്ച രീതിയില്‍ സഞ്ജു കൈകാര്യം ചെയ്യുന്നത് തന്നെ ആകര്‍ഷിച്ചുവെന്നും രവി ശാസ്ത്രി വ്യക്തമാക്കി.

ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു പക്വത നേടിക്കഴിഞ്ഞു. തന്റെ സ്പിന്നര്‍മാരെ വളരെ നന്നായി ഉപയോഗിക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നു. ഒരു മികച്ച ക്യാപ്റ്റനു മാത്രമേ മൂന്നു സ്പിന്നര്‍മാരെ ഒരുമിച്ച് കളിപ്പിക്കാനും അവരെ സ്മാര്‍ട്ടായി ഉപയോഗിക്കാനും കഴിയുകയുളളൂവെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഐപിഎല്ലില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സുമായി രണ്ടാംപാദ പോരിനു കച്ചമുറുക്കുകയാണ് സഞ്ജു സാംസണും സംഘവും. നേരത്തേ ജിടിയുടെ മൈതാനത്തു നടന്ന കളിയില്‍ വിജയം റോയല്‍സിനൊപ്പമായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ മൂന്നു വിക്കറ്റിനായിരുന്നു റോയല്‍സിന്റെ വിജയം. കഴിഞ്ഞ തവണത്തെ ഫൈനലില്‍ ഇതേ ഗ്രൗണ്ടില്‍ വച്ച് ജിടിയോടേറ്റ തോല്‍വിക്കു റോയല്‍സ് കണക്കുതീര്‍ക്കുകയായിരുന്നു. ഇത്തവണ റോയല്‍സിനോടു അവരുടെ ഗ്രൗണ്ടില്‍ പകരം ചോദിക്കുകയാവും ജിടിയുടെ ലക്ഷ്യം.

SANJU -CHAHAL

ആദ്യപാദത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ജിടി ഏഴു വിക്കറ്റിനു 177 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. 46 റണ്‍സെടുത്ത ഡേവിഡ് മില്ലറും 45 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലുമായിരുന്നു പ്രധാന സ്‌കോറര്‍മാര്‍. മറുപടിയില്‍ റോയല്‍സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടു വിക്കറ്റിനു നാലു റണ്‍സിലേക്കും നാലിന് 55 റണ്‍സിലേക്കും അവര്‍ പതറിയിരുന്നു.

എന്നാല്‍ നായകന്റെ കളി കെട്ടഴിച്ച സഞ്ജു സാംസണ്‍ (60) ടീമിനെ മുന്നില്‍ നിന്നു നയിച്ചു. 32 ബോളില്‍ ആറു സിക്‌സറും മൂന്നു ഫോറും ഇന്നിങ്‌സിലുണ്ടായിരുന്നു. ഫിനിഷിങില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (56*) കത്തിക്കയറിയതോടെ നാലു ബോളും മൂന്നു വിക്കറ്റും ബാക്കിനില്‍ക്കെ റോയല്‍സ് ലക്ഷ്യത്തിലെത്തുകയായിരുന്നു. വെറും 26 ബോൡലായിരുന്നു അഞ്ചു സിക്‌സറും രണ്ടു ഫോറുമടക്കം ഹെറ്റി 56 റണ്‍സെടുത്തത്. ഹെറ്റ്‌മെയറായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. രണ്ടാംപാദത്തിലും സഞ്ജുവില്‍ നിന്നും ഹെറ്റ്‌മെയറില്‍ നിന്നും സമാന പ്രകടനമാണ് ടീം പ്രതീക്ഷിക്കുന്നത്.

Story first published: Friday, May 5, 2023, 14:54 [IST]
Other articles published on May 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+