For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ചേസിങ്ങില്‍ സഞ്ജു മോശമാണോ? റെയ്‌നയെ മറികടന്നു! വമ്പന്‍ റെക്കോഡ്

ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ വിജയത്തോടെ തുടങ്ങിയ രാജസ്ഥാന്‍ റോയല്‍സ് രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് തോറ്റിരിക്കുകയാണ്. അഞ്ച് റണ്‍സിനാണ് ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ രാജസ്ഥാനെ പഞ്ചാബ് കീഴടക്കിയത്. രാജസ്ഥാന്റെ തട്ടകത്തിലാണ് പഞ്ചാബിന്റെ ജയമെന്നതാണ് എടുത്തു പറയേണ്ടത്. രാജസ്ഥാന്റെ ടോപ് ഓഡര്‍ ബാറ്റിങ് തകര്‍ന്നതാണ് തോല്‍വിക്ക് കാരണമായത്.

ടീമിനെ വിജയത്തിലേക്കെത്തിക്കാനായില്ലെങ്കിലും നായകന്‍ സഞ്ജു സാംസണ്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചാണ് മടങ്ങിയത്. 25 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 42 റണ്‍സാണ് സഞ്ജു നേടിയത്. 168 സ്‌ട്രൈക്കറേറ്റിലായിരുന്നു സഞ്ജുവിന്റെ പ്രകടനം. ക്യാപ്റ്റനെന്ന നിലയില്‍ ടീം തോറ്റത് നാണക്കേടായെങ്കിലും വമ്പനൊരു റെക്കോഡ് സ്വന്തം പേരിലാക്കാന്‍ സഞ്ജുവിന് സാധിച്ചു.

sanju samson

ഐപിഎല്ലില്‍ 190ലധികം റണ്‍സ് പിന്തുടരുന്ന മത്സരത്തില്‍ കൂടുതല്‍ ബൗണ്ടറികളെന്ന നേട്ടത്തില്‍ സഞ്ജു സുരേഷ് റെയ്‌നയെ മറികടന്നിരിക്കുകയാണ്. 70 ബൗണ്ടറികളാണ് റെയ്‌ന നേടിയത്. 71 ബൗണ്ടറികളാണ് നിലവില്‍ സഞ്ജുവിന്റെ പേരിലുള്ളത്. എന്നാല്‍ ഈ റെക്കോഡില്‍ സഞ്ജുവിന്റെ മുഖ്യ ശത്രുവാണ് തലപ്പത്തുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ റിഷഭ് പന്താണ് തലപ്പത്ത്. 87 ബൗണ്ടറികളാണ് റിഷഭിന്റെ പേരിലുള്ളത്.

72 ബൗണ്ടറികളുമായി വിരാട് കോലിയാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. നിലവിലെ ഫോം വരുന്ന മത്സരങ്ങളിലും തുടരാനായാല്‍ വിരാട് കോലിയുടെ റെക്കോഡ് തകര്‍ക്കാന്‍ സഞ്ജുവിനായേക്കും. റിഷഭ് പന്ത് ഈ സീസണില്‍ കളിക്കുന്നില്ല. അതുകൊണ്ട് തന്നെ സഞ്ജുവിന് ഈ വമ്പന്‍ റെക്കോഡില്‍ തലപ്പത്തേക്കെത്താനുള്ള അവസരമുണ്ട്. 16ാം സീസണില്‍ ആദ്യ രണ്ട് മത്സരത്തിലും സഞ്ജു മികവ് കാട്ടി.

sanju samson

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഫിഫ്റ്റി നേടിയ സഞ്ജു പഞ്ചാബിനെതിരേയും മികവ് കാട്ടിയിരിക്കുകയാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സഞ്ജുവിന് മിടുക്കുണ്ട്. എന്നാല്‍ ടീമിനെ വിജയത്തിലേക്കെത്തിക്കുന്നതില്‍ സഞ്ജു പിന്നോട്ട് പോവുന്നു. നായകനെന്ന നിലയില്‍ സഞ്ജുവിന് മുന്നില്‍ നിന്ന് ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് പറയാം. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന സഞ്ജുവിന് കാര്യങ്ങള്‍ പ്രയാസമാണെന്നതാണ് വസ്തുത.

ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള അവസരം സഞ്ജുവിന് മുന്നിലുണ്ട്. എന്നാല്‍ മാച്ച് വിന്നിങ് പ്രകടനം നടത്തേണ്ടതായുണ്ട്. എല്ലാ സീസണിലെപ്പോലെ ശരാശരി പ്രകടനം സഞ്ജുവിനെ തുണക്കില്ല. തിരിച്ചുവരാന്‍ സഞ്ജു റണ്‍വേട്ടക്കാരുടെ ടോപ് ഫൈവിലെങ്കിലും ഇടം പിടിക്കേണ്ടതായുണ്ടെന്നതാണ് സത്യം. അതിന് സാധിക്കാത്ത പക്ഷം സഞ്ജുവിന് ലോകകപ്പ് കളിക്കാനാവില്ലെന്നുറപ്പ്.

suresh raina

സഞ്ജുവിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രകടനമാണ് പഞ്ചാബ് കിങ്‌സിന്റെ ജിതേഷ് ശര്‍മ കാഴ്ചവെക്കുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരത്തിന് ഇതുവരെ വമ്പനൊരു പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഉയര്‍ന്ന കായിക ക്ഷമതയുള്ള ജിതേഷിന് മികച്ചൊരു തുടക്കം ലഭിച്ചാല്‍ സഞ്ജുവിന് വലിയ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചേക്കും. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തില്‍ സഞ്ജുവിന് കടുത്ത വെല്ലുവിളിയാണ് ജിതേഷ്.

റിഷഭ് പന്തിന്റെ പരിക്കും ഇഷാന്‍ കിഷന്റെ മോശം ഫോമും സഞ്ജുവിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. സഞ്ജുവിന്റെ സ്ഥിരത വലിയ പ്രശ്‌നമാണ്. ഒരു മികച്ച പ്രകടനം നടത്തിയാല്‍ തുടര്‍ന്ന് ഈ മികവ് കാട്ടുന്നതില്‍ സഞ്ജു പിന്നോട്ട് പോവുന്നു. ഈ സാഹചര്യത്തില്‍ മാറ്റമുണ്ടാവണം. സഞ്ജുവിന് വരുന്ന മത്സരങ്ങളിലും മികവ് കാട്ടാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. തട്ടകത്തിലെ തോല്‍വി സഞ്ജുവിന് ക്ഷീണമായിട്ടുണ്ട്. ഇത് മാറ്റാന്‍ വമ്പന്‍ ജയം വരുന്ന മത്സരത്തില്‍ നേടേണ്ടതായുണ്ട്.

Story first published: Thursday, April 6, 2023, 9:56 [IST]
Other articles published on Apr 6, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+