Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'സഞ്ജുവിന് എല്ലാം ലഭിച്ചു, പക്ഷെ മുതലാക്കിയില്ല! അടുത്ത സീസണ്‍ ബട്‌ലറെ ക്യാപ്റ്റനാക്കും'

ഐപിഎല്ലില്‍ ഇത്തവണ ആരാധകരെ നിരാശരാക്കി പ്ലേഓഫ് കാണാതെ പുറത്തായ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോന്‍. ഈ സീസണില്‍ ഐപിഎല്ലിലെ 10 ക്യാപ്റ്റന്‍മാരൈയും പ്രകടനത്തെക്കുറിച്ച് ക്രിക്ക്ബസിന്റെ ഷോയില്‍ വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

രൂക്ഷമായിട്ടാണ് സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ വോന്‍ വിമര്‍ശിച്ചിരിക്കുന്നത്. റോയല്‍സ് മാനേജ്‌മെന്റിന്റെ ഭാഗമായിരുന്നു താനെങ്കില്‍ അടുത്ത സീസണിലെ പുതിയ ക്യാപ്റ്റനെ കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുപാട് പിഴവുകള്‍ രാജസ്ഥാന്‍ റോയല്‍സ് ഈ സീസണില്‍ വരുത്തിയെന്നും ഈ കാരണത്താലാണ് അവര്‍ക്കു പ്ലേഓഫില്‍ പോലും എത്താന്‍ സാധിക്കാതെ പോയതെന്നും മൈക്കല്‍ വോന്‍ ചൂണ്ടിക്കാട്ടി.

SANJU SAMSON

ടീം സെലക്ഷനില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നതാണ് റോയല്‍സ് ടീം കാണിച്ച ഒരു അബദ്ധം. തന്ത്രങ്ങളുടെ കാര്യത്തിലും അവര്‍ പിഴവുകള്‍ വരുത്തി. കൂടാതെ ഇംപാക്ട് പ്ലെയറെ ശരിയായി ഉപയോഗിച്ചില്ലെന്നതും റോയല്‍സിന്റെ മറ്റൊരു പോരായ്മയാണെന്നു വോന്‍ വിലയിരുത്തി.

കളിയിലെ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിനു തെറ്റുകള്‍ സംഭവിച്ചിരുന്നു. മല്‍സരം കടുപ്പമായി മാറുകയും, കളിക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാവുകയും ചെയ്ത സമയങ്ങളില്‍ അവരെ കൂളാക്കാന്‍ എംഎസ് ധോണിയപ്പോലെയൊരു ക്യാപ്റ്റനുണ്ടായില്ല. തന്റെ കളിക്കാര്‍ വളരെ ശാന്തരായി, ശ്രദ്ധയോടെ മല്‍സരത്തിലുണ്ടെന്നു ഉറപ്പുവരുത്താന്‍ ധോണി എല്ലായ്‌പ്പോഴും ശ്രമിക്കാറുണ്ട്.

സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയിലേക്കു ഞാന്‍ നോക്കുമ്പോള്‍ അത്തരമൊരു അന്തരീക്ഷം ടീമില്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലെന്നു കാണാം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി വളരെ മോശമാണെന്നു തന്നെയാണ് എന്റെ അഭിപ്രായം. കാരണം വളരെ ശക്തമായൊരു ടീമിനെയാണ് സഞ്ജു സാംസണിനു ഇത്തവണ ലഭിച്ചത്.

വളരെ മികച്ച ഒരുപിടി കളിക്കാര്‍ റോയല്‍സ് സ്‌ക്വാഡിലുണ്ടായിരുന്നു. കൂടാതെ വളരെ മികച്ച കോച്ചിങ് സംഘവും സഞ്ജുവിനെ സഹായിക്കാന്‍ കൂടെയുണ്ടായിരുന്ന. പക്ഷെ അവയൊന്നും പരമാവധി പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനായില്ലെന്നും മൈക്കല്‍ വോന്‍ തുറന്നടിച്ചു.

ഞാന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നെങ്കില്‍ സിംപിളായ ഒരു മാറ്റമായിരിക്കും ഉടന്‍ വരുത്തുക. അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ ജോസ് ബട്‌ലര്‍ക്കു ടീമിന്റെ ക്യാപ്റ്റന്‍സി നല്‍കും. അദ്ദേഹം ഇംഗ്ലണ്ടിനെ ഐസിസിയുടെ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരാക്കിയിട്ടുള്ള ക്യാപ്റ്റനാണ്. ഈ കാരണത്താല്‍ തന്നെയാണ് ബട്‌ലര്‍ക്കു ഞാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍സി നല്‍കുകയും ചെയ്യുന്നത്.

JOS BUTTLER

ബട്‌ലര്‍ തീര്‍ച്ചയായിട്ടും വളരെ സ്‌പെഷ്യലായിട്ടുള്ള ക്യാപ്റ്റന്‍ തന്നെയാണ്. സഞ്ജു സാംസണ്‍ മികച്ച ക്രിക്കറ്ററാണ്. പക്ഷെ ക്യാപ്റ്റന്‍സി കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നത് ബട്‌ലര്‍ക്കായിരിക്കും. അടുത്ത സീസണില്‍ ഈയൊരു മാറ്റം റോയല്‍സ് ടീമില്‍ സംഭവിക്കമെന്നു താന്‍ കരുതുന്നുവെന്നും മൈക്കല്‍ വോന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഐപിഎല്ലിലെ റണ്ണറപ്പുകള്‍ കൂടിയായ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ഗംഭീരമായിട്ടായിരുന്നു തുടങ്ങിയത്. ആദ്യത്തെ അഞ്ചു മല്‍സരങ്ങളില്‍ നാലിലും വിജയിക്കാന്‍ റോയല്‍സിനു സാധിച്ചു. ഇതോടെ കഴിഞ്ഞ സീസണിലേതു പോലെ ഇത്തവണയും റോയല്‍സ് ഫൈനലിലെത്തുമെന്നു ആരാധകര്‍ ഉറപ്പിച്ചു. ആദ്യത്തെ കുറച്ചു ആഴ്ചകള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്ത് റോയല്‍സുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ക്കു താളം തെറ്റുന്നതാണ് കണ്ടത്.

ലീഗ് ഘട്ടത്തിലെ ശേഷിച്ച ഒമ്പതു മല്‍സരങ്ങളില്‍ മൂന്നെണ്ണം മാത്രമേ രാജസ്ഥാന്‍ റോയല്‍സ് വിജയിച്ചുള്ളൂ. ആറു മല്‍സരങ്ങളില്‍ അവര്‍ പരാജയമേറ്റു വാങ്ങി. ജയിക്കാന്‍ സാധിക്കുമായിരുന്ന ചില മല്‍സരങ്ങള്‍ പോലും അവസാന ഘട്ടത്തില്‍ റോയല്‍സില്‍ നിന്നും വഴുതിപ്പോയി. ഇതാണ് അവര്‍ക്കു പ്ലേഓഫ് ബെര്‍ത്ത് നഷ്ടമാക്കിയത്.

ഒരൊറ്റ മല്‍സരം കൂടി ജയിച്ചിരുന്നെങ്കില്‍ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് റോയല്‍സ് പ്ലേഓഫിലേക്കു മുന്നേറുമായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും ഏഴു വീതം ജയവും തോല്‍വിയുമടക്കം 14 പോയിന്റുമായി അഞ്ചാംസ്ഥാനത്താണ് റോയല്‍സ് സീസണ്‍ അവസാനിപ്പിച്ചത്.

Story first published: Sunday, May 28, 2023, 15:19 [IST]
Other articles published on May 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+