Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സഞ്ജു ഇന്ത്യന്‍ റസ്സലോ? സിക്‌സറാണ് ഹോബി, ഒന്നാംസ്ഥാനം തൊട്ടരികെ!

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ് സഞ്ജു സാംസണ്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ അവസാനത്തെ മാച്ചിലും അദ്ദേഹം മോശമാക്കിയില്ല. റണ്‍ചേസില്‍ റോയല്‍സ് ഒമ്പതു വിക്കറ്റിന്റെ ഏകപക്ഷീയ വിജയം കൊയ്തപ്പോള്‍ സഞ്ജു പുറത്താവാതെ 48 റണ്‍സ് നേടി. 29 ബോളില്‍ നിന്നും അഞ്ചു സിക്‌സറും രണ്ടു ഫോറുമുള്‍പ്പെടെയായിരുന്നു.

കെകെആറിനെതിരേ നേടിയ അഞ്ചു സിക്‌സറുകളോടെ വമ്പന്‍ റെക്കോര്‍ഡിനൊപ്പവും സഞ്ജു എത്തിയിരിക്കുകയാണ്. 2017 മുതലുള്ള ഐപിഎല്ലില്‍ നിന്നും ഏറ്റവുമധികം സിക്‌സറുകള്‍ വാരിക്കൂട്ടിയ രണ്ടാമത്തെ താരമായി അദ്ദേഹം മാറി. ഈ കാലയളവില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ നേടിയിരിക്കുന്നത് 144 സിക്‌സറുകളാണ്. 1953 ബോളുകളില്‍ നിന്നാണിത്.

SANJU SANSON

ലഖ്‌നൗ സൂപ്പര്‍ ജയന്റസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും 144 സിക്‌സറുകളടിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം സഞ്ജുവിനേക്കാള്‍ കൂടുതല്‍ ബോളുകള്‍ നേരിട്ടിട്ടുണ്ട് (2520 ബോള്‍). ഇതാണ് സഞ്ജുവിനെ രണ്ടാംസ്ഥാനത്തേക്കുയര്‍ത്തിയത്. ഈ ലിസ്റ്റില്‍ ഒന്നാംസ്ഥാനം മലയാളി താരത്തിന് അധികം അകലെയല്ല. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വമ്പനടിക്കാരനായ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലാണ് തലപ്പത്ത്.

155 സിക്‌സറുകളോടെയാണ് അദ്ദേഹം ഒന്നാമതു നില്‍ക്കുന്നത്. വെറും 958 ബോളുകള്‍ മാത്രമേ റസ്സല്‍ നേരിട്ടിട്ടുള്ളൂ. റസ്സലിനെ അധികം വൈകാതെ തന്നെ സഞ്ജു മറികടക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അദ്ദേഹത്തിനൊപ്പമെത്താന്‍ വെറും 11 സിക്‌സറുകള്‍ മാത്രം. റസ്സല്‍ അത്ര മികച്ച ഫോമില്‍ അല്ലാത്തതിനാല്‍ തന്നെ ഈ സീസണില്‍ തന്നെ വിന്‍ഡീസ് സൂപ്പര്‍ താരത്തെ സഞ്ജു പിന്തള്ളിയേക്കും.

2017 മുതലുള്ള സിക്‌സര്‍ വേട്ടക്കാരുടെ ലിസ്റ്റില്‍ രാഹുലിനു പിറകില്‍ നാലു മുതല്‍ 11 വരെ സ്ഥാനങ്ങളിലുള്ളത് രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലര്‍ (138), ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ റിഷഭ് പന്ത് (123), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ നിതീഷ് റാണ (122), ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹാര്‍ദിക് പാണ്ഡ്യ (113), മുന്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം എബി ഡിവില്ലിയേഴ്‌സ് (111), മറ്റൊരു മുന്‍ താരം ക്രിസ് ഗെയ്ല്‍ (106), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഫഫ് ഡുപ്ലെസി (103), മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷന്‍ (100) എന്നിവരാണ്.

SANJU SAMSON

സിക്‌സര്‍ വേട്ടയില്‍ മറ്റൊരു എലൈറ്റ് ക്ലബ്ബില്‍ കൂടി സഞ്ജു സാംസണ്‍ മുന്നില്‍ തന്നെയുണ്ട്. ഐപിഎല്ലില്‍ ഒരിന്നിങ്‌സില്‍ കൂടുതല്‍ തവണ അഞ്ചോ, അതില്‍ കൂടുതലോ സിക്‌സുകള്‍ കൂടുതല്‍ തവണ നേടിയ ഇന്ത്യന്‍ താരങ്ങളിലും അദ്ദേഹം രണ്ടാംസ്ഥാനത്തുണ്ട്. 10 തവണയാണ് സഞ്ജു ഒരിന്നിങ്‌സില്‍ അഞ്ചോ, അതിലധികമോ സിക്‌സറുകള്‍ വാരിക്കൂട്ടിയിട്ടുള്ളത്.

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം രണ്ടാംസ്ഥാനം പങ്കിടുകയാണ് അദ്ദേഹം. തലപ്പത്ത് കെഎല്‍ രാഹുലാണ് (12 തവണ). ഈ ലിസ്റ്റിലെ മറ്റു താരങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി (8), മുന്‍ താരം സുരേഷ് റെയ്‌ന (8), ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭ് പന്ത് (7) എന്നിവരാണ്.

അതേസമയം, ഈ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവുമധികം റണ്ണെടുത്ത മൂന്നാമത്തെ താരമാണ് സഞ്ജു സാംസണ്‍. 12 മല്‍സരങ്ങളില്‍ നിന്നും 356 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 35.60 ശരാശരിയും 156.14 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. മൂന്നു ഫിഫ്റ്റികള്‍ അദ്ദേഹം തന്റെ പേരില്‍ കുറിച്ചപ്പോള്‍ രണ്ടിന്നിങ്‌സുകളില്‍ ഡെക്കായി ക്രീസ് വിടുകയും ചെയ്തു. 24 വീതം ഫോറും സിക്‌സറുകളും അദ്ദേഹം പായിച്ചിട്ടുണ്ട്.

Story first published: Friday, May 12, 2023, 18:58 [IST]
Other articles published on May 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+