Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: 0, 0, റോയല്‍സില്‍ നാണംകെട്ട് സഞ്ജു! മറ്റാര്‍ക്കുമില്ലാത്ത റെക്കോര്‍ഡ്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള പോരാട്ടത്തില്‍ ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായതോടെ വലിയൊരു നാണക്കേട് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ തേടിയെത്തിയിരിക്കുകയാണ്. ചെപ്പോക്കില്‍ നടന്ന പോരാട്ടത്തില്‍ ഡെക്കായി ക്രീസ് വിട്ടതോടെയാണ് റോയല്‍സിന്റെ ചരിത്രത്തില്‍ തന്നെ മറ്റൊരു താരത്തിനുമില്ലാത്ത മോശം റെക്കോര്‍ഡിന് സഞ്ജു അവകാശിയായത്.

ഏറ്റവുമധികം തവണ ഡെക്കായി മടങ്ങിയ റോയല്‍സ് താരമെന്ന നാണക്കേടാണ് സഞ്ജുവിനെ തേടിയെത്തിയത്. എട്ടു തവണയാണ് അദ്ദേഹം ഡെക്കായിട്ടുള്ളത്. നേരത്തേ മുന്‍ നായകനും ഓസ്‌ട്രേലിയയുടെ ഇതിഹാസ സ്പിന്നറുമായ ഷെയ്ന്‍ വോണിനും ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിക്കുമൊപ്പം ഏഴു ഡെക്കുകളുമായി റെക്കോര്‍ഡ് പങ്കിടുകയായിരുന്നു. ചെന്നൈക്കെതിരേയും അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെ വന്നതോടെ സഞ്ജു തലപ്പത്തേക്കു കയറുകയായിരുന്നു.

SANJU SAMSON

ദിവസങ്ങളുടെ ഇടവേളയിലാണ് അദ്ദേഹം റെക്കോര്‍ഡിലേക്കു അതിവേഗം കുതിച്ചത്. കാരണം ഈ സീസണില്‍ കളിക്കാനിറങ്ങുമ്പോള്‍ ആറു ഡെക്കുകളായിരുന്നു സഞ്ജുവിന്റെ പേരിലുണ്ടായിരുന്നത്. എന്നാല്‍ തുടര്‍ച്ചയായി രണ്ടു മാച്ചുകളില്‍ ഡെക്കായതോടെ അദ്ദേഹം ഒന്നാംസ്ഥാനം തന്റെ പേരിലാക്കുകയായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഡെക്കായതിനു പിന്നാലെയാണ് ചെന്നൈയ്‌ക്കെതിരേയും സഞ്ജു ഇതാവര്‍ത്തിച്ചത്.

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നു സഞ്ജു സാംസണിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. നേരിട്ട രണ്ടാമത്തെ ബോളില്‍ തന്നെ അദ്ദേഹത്തെ ജഡ്ഡു ബൗള്‍ഡാക്കുകയായിരുന്നു. പിച്ച് ചെയ്ത ശേഷം ബോള്‍ ടേണ്‍ ചെയ്ത് അകത്തേക്കു കയറിയപ്പോള്‍ സഞ്ജു പ്രതിരോധിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ ബാറ്റ് ബോളിന്റെ ലൈനിലേക്കു എത്തുമ്പോഴേക്കും ബോള്‍ സ്റ്റംപുകളില്‍ പതിച്ചിരുന്നു. ബോളിന്റെ അപ്രതീക്ഷിത ടേണും വേഗതയും സഞ്ജുവിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുകയായിരുന്നു.

SANJU SAMSON SIX

ഈ സീസണില്‍ നന്നായി തുടങ്ങിയ സഞ്ജു സാംസണ്‍ ഇപ്പോള്‍ ഫോമില്‍ താഴേക്കു പോയിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യത്തെ മാച്ചില്‍ അദ്ദേഹം തകര്‍പ്പന്‍ ഫിഫ്റ്റിയോടെയാണ് തുടങ്ങിയത്. 32 ബോളില്‍ മൂന്ന ഫോറും നാലു സിക്‌സറുമടക്കം സഞ്ജു ടീമിന്റെ ടോപ്സ്‌കോററായിരുന്നു. പഞ്ചാബ് കിങ്‌സിനെതിരായ രണ്ടാമത്തെ മല്‍സരത്തിലും അദ്ദേഹം മോശമാക്കിയില്ല. റണ്‍ചേസില്‍ തകര്‍പ്പന്‍ ഇന്നിങ്‌സ് കളിച്ച സഞ്ജു ടീമിന്റെ അമരക്കാരനാവുകയായിരുന്നു. 25 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടക്കം 42 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.

Story first published: Wednesday, April 12, 2023, 22:21 [IST]
Other articles published on Apr 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+