Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ആരാവും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍? റണ്‍വേട്ടയില്‍ പോര് സഞ്ജുവും രാഹുലും തമ്മില്‍

ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ മടങ്ങിവരവ് വൈകുമെന്നതിനാല്‍ ഐപിഎല്ലിനു ശേഷമുള്ള അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ആരാവും വിക്കറ്റ് കീപ്പറെന്നകാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. റിഷഭിന്റെ അഭാവത്തില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെ കണ്ടെത്താനുള്ള 'യോഗ്യതാ പരീക്ഷ' കൂടിയാണ് ഇപ്പോള്‍ പുരോഗമിക്കുന്ന ഐപിഎല്‍.

ഐപിഎല്ലിനു ശേഷം ഏഷ്യാ കപ്പും ഐസിസിയുടെ ഏകദിന ലോകകപ്പുമടക്കം വമ്പന്‍ ടൂര്‍ണമെന്റുകളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ റിഷഭ് ഇല്ലെങ്കില്‍ ആരെന്നു ഇന്ത്യക്കു എത്രയും വേഗം ഉറപ്പിക്കേണ്ടതുണ്ട്. നിലവില്‍ ഈ സ്ഥാനത്തേക്കു ത്രികോണ പോരാട്ടമാണ് നടക്കുന്നത്. ബിസിസിഐയ്ക്കും ടീം മാനേജ്‌മെന്റിനും വേണ്ടപ്പെട്ട കെഎല്‍ രാഹുലും ഇഷാന്‍ കിഷനുമാണ് ഇക്കൂട്ടത്തിലെ രണ്ടു പേര്‍. മൂന്നാമത്തെയാണ് ഇവരേക്കാളെല്ലലാം ആരാധക പിന്തുണയുമുള്ള സഞ്ജു സാംസണുമാണ്.

SANJU SAMSON- ISHAN KISHAN

നിലവില്‍ മൂന്നാം റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി ടീമുകള്‍ അടുത്ത റൗണ്ടിലേക്കു കടക്കുകയാണ്. അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സൊഴികെ ശേഷിച്ച ഒമ്പതു ടീമുകളും മൂന്നോ, അതിലധികമോ മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞു. ഇതുവരെ നടന്നിട്ടുള്ള മല്‍സരങ്ങളുടെ അടിസ്ഥാനത്തില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് ആരാണെന്നു പരിശോധിക്കാം. തന്റെ മുഖ്യ എതിരാളികളായ കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരെ പിന്തള്ളി സഞ്ജു സാംസണ്‍ ഈ റേസില്‍ ഇപ്പോള്‍ മുന്നിട്ടുനില്‍ക്കുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സാംസണ്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും 32.33 ശരാശരിയില്‍ 159.01 സ്‌ട്രൈക്ക് റേറ്റോടെ 97 റണ്‍സോടെയാണ് തലപ്പത്തുള്ളത്. ഒരു ഫിഫ്റ്റിയും അദ്ദേഹം ഈ സീസണില്‍ നേടിക്കഴിഞ്ഞു. ആദ്യ മല്‍സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ 55 റണ്‍സോടെയാണ് സഞ്ജു സീസണ്‍ ആരംഭിച്ചത്. 32 ബോളില്‍ നാലു സിക്‌സറും മൂന്നു ഫോറുമടക്കായിരുന്നു ഇത്. ടീമിന്റ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു.

SANJU SAMSON

രാജസ്ഥാന്‍ റോയല്‍സുമായുള്ള രണ്ടാമത്തെ മാച്ചില്‍ 42 റണ്‍സും താരം നേടി. 25 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. പക്ഷെ അവസാനമായി കളിച്ച മല്‍സരത്തില്‍ സഞ്ജു നിരാശപ്പടുത്തി. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ അദ്ദേഹം പൂജ്യത്തിനു പുറത്താവുകയായിരുന്നു. അല്ലായിരുന്നെങ്കില്‍ 100ന് മുകളില്‍ റണ്‍സ് ഇതിനകം അദ്ദേഹത്തിന്റെ പേരിലുണ്ടാവുമായിരുന്നു.

അതേസമയം, സഞ്ജു കഴിഞ്ഞാല്‍ രണ്ടാംസ്ഥാനത്തുള്ളത് കെഎല്‍ രാഹുലാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനായ അദ്ദേഹം സഞ്ജുവിനേക്കാള്‍ ഒരു മല്‍സരവും ഇഷാന്‍ കിഷനേക്കാള്‍ രണ്ടു മല്‍സരവും അധികം കളിച്ചിട്ടുണ്ട്. നാല് ഇന്നിങ്‌സുകളില്‍ നിന്നും രാഹുല്‍ നേടിയിരിക്കുന്നത്. 81 റണ്‍സാണ്. ഒരു ഫിഫ്റ്റി പോലും ഇതിലുള്‍പ്പെടുന്നില്ല. ഉയര്‍ന്ന സ്‌കോര്‍ 35 റണ്‍സാണ്. സഞ്ജുവിനെ അപേക്ഷിച്ച് സ്‌ട്രൈക്ക് റേറ്റിലും രാഹുല്‍ വളരെ പിറകിലാണ്.

വെറും 100 മാത്രമാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഏഴു ഫോറും ഒരേയൊരു സിക്‌സറും മാത്രമേ നാലു മല്‍സരങ്ങളില്‍ നിന്നും രാഹുല്‍ നേടുകയും ചെയ്തിട്ടുള്ളൂ. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ 12 ബോളില്‍ എട്ടു റണ്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 18 ബോളില്‍ 20 റണ്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 31 ബോളില്‍ 35 റണ്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിനെതിരേ 20 ബോളില്‍ 18 റണ്‍സ എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

KL RAHUL

ഇഷാന്‍ കിഷനാവട്ടെ പ്രകടനത്തിന്റെ കാര്യത്തില്‍ മറ്റു രണ്ടു പേരേക്കാള്‍ ഏറെ പിന്നിലാണ്. മുംബൈ ഇന്ത്യന്‍സിനു വേണ്ടി രണ്ടു മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചിരിക്കുന്നത്. ഇവയില്‍ നിന്നും 21 ശരാശരിയില്‍ 123.52 സ്‌ട്രൈക്ക് റേറ്റോടെ 42 റണ്‍സാണ് ഇഷാന് നേടിയിരിക്കുന്നത്. റണ്‍സില്‍ രാഹുലിനേക്കാള്‍ പിറകിലാണെങ്കിലും സ്‌ട്രൈക്ക് റേറ്റില്‍ സഞ്ജുവിനു പിന്നില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തുണ്ട്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ സീസണിലെ ആദ്യ മാച്ചില്‍ 13 ബോളില്‍ 10 റണ്‍സാണ് ഇഷാന് നേടാനായത്. ചെന്നൈ സൂപ്പര്‍ സിങ്‌സുമായുള്ള രണ്ടാമത്തെ കളിയില്‍ 21 ബോളില്‍ 32 റണ്‍സും താരം സ്‌കോര്‍ ചെയ്തു.

Story first published: Tuesday, April 11, 2023, 17:42 [IST]
Other articles published on Apr 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+