For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: റുതുരാജില്ല, സഞ്ജു കീപ്പര്‍! ഈ സീസണിലെ ബെസ്റ്റ് ഇന്ത്യന്‍ 11 ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ഫൈനല്‍ ഇന്ന് നടക്കാന്‍ പോവുകയാണ്. കിരീട പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഏറ്റുമുട്ടും. ആവേശകരമായ ലീഗ് മത്സരങ്ങള്‍ക്കൊടുവില്‍ ഗുജറാത്തും സിഎസ്‌കെയും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും മുംബൈ ഇന്ത്യന്‍സുമാണ് പ്ലേ ഓഫ് ടിക്കറ്റെടുത്തത്. ഇതില്‍ ലഖ്‌നൗവും മുംബൈയും ഫൈനല്‍ കാണാതെ പുറത്താവുകയും ചെയ്തു.

ഇന്ത്യന്‍ താരങ്ങള്‍ നിറഞ്ഞാടിയ സീസണാണ് 2023ലേത്. ഇന്ത്യയുടെ ഭാവിയിലേക്കും പ്രതീക്ഷ നല്‍കി നിരവധി യുവതാരങ്ങളും ഇത്തവണ മികവുകാട്ടിയിട്ടുണ്ട്. 2023ലെ സീസണിന് ഇന്ന് കൊടിയിറങ്ങാനൊരുങ്ങവെ ഈ സീസണിലെ ബെസ്റ്റ് ഇന്ത്യന്‍ 11 പരിഗണിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക? പരിശോധിക്കാം. ഓപ്പണിങ്ങില്‍ റുതുരാജ് ഗെയ്ക് വാദിന് ഇടമില്ല. യശ്വസി ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലുമാണ് ഈ പ്ലേയിങ് 11ലെ ഓപ്പണര്‍മാര്‍.

sanju samson, shubman gill

ശുബ്മാന്‍ ഗില്‍ 16 മത്സരത്തില്‍ നിന്ന് 851 റണ്‍സാണ് നേടിയത്. 60ന് മുകളില്‍ ശരാശരിയും 156ന് മുകളില്‍ സ്‌ട്രൈക്കറേറ്റുമായി ഇത്തവണ റണ്‍വേട്ടക്കാരില്‍ തലപ്പത്താണ് ഗില്ലുള്ളത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ഫൈനലിലേക്കുള്ള കുതിപ്പില്‍ നിര്‍ണ്ണായക പങ്കാണ് ഗില്‍ വഹിച്ചത്. രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറായ യശ്വസി ജയ്‌സ്വാള്‍ 14 മത്സരത്തില്‍ നിന്ന് 625 റണ്‍സാണ് നേടിയത്. 48ന് മുകളില്‍ ശരാശരിയും 163ന് മുകളില്‍ സ്‌ട്രൈക്കറേറ്റും ഇടം കൈയന്‍ ഓപ്പണര്‍ക്കുണ്ട്.

മൂന്നാം നമ്പറില്‍ വിരാട് കോലിക്കാണ് അവസരം. 14 മത്സരത്തില്‍ നിന്ന് 639 റണ്‍സാണ് കോലി നേടിയത്. 53ന് മുകളില്‍ ശരാശരിയും 139ന് മുകളില്‍ സ്‌ട്രൈക്കറേറ്റും കോലിക്കുണ്ട്. സീസണില്‍ രണ്ട് സെഞ്ച്വറിയും കോലി നേടിയിരുന്നു. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ പരിഗണിക്കാം. മുംബൈ ഇന്ത്യന്‍സിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഇത്തവണ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

16 മത്സരത്തില്‍ നിന്ന് 605 റണ്‍സ് നേടിയ താരം 43ന് മുകളില്‍ ശരാശരിയും 181ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലുമാണ് കസറിയത്.അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെ പരിഗണിക്കാം. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ 14 മത്സരത്തില്‍ നിന്ന് 362 റണ്‍സാണ് നേടിയത്. 30ന് മുകളില്‍ ശരാശരിയും 153ന് മുകളില്‍ സ്‌ട്രൈക്കറേറ്റും സഞ്ജുവിനുണ്ട്. ആറാം നമ്പറില്‍ കെകെആറിന്റെ റിങ്കു സിങ്ങിനാണ് അവസരം. ഇത്തവണ വെടിക്കെട്ട് ഫിനിഷറായി തിളങ്ങാന്‍ അണ്‍ക്യാപ്പഡ് താരത്തിനായി.

14 മത്സരത്തില്‍ നിന്ന് 59ന് മുകളില്‍ ശരാശരിയില്‍ 474 റണ്‍സാണ് റിങ്കു നേടിയത്. 149ന് മുകളില്‍ സ്‌ട്രൈക്കറേറ്റും റിങ്കുവിനുണ്ട്.ഏഴാം നമ്പറില്‍ നായകനും ഓള്‍റൗണ്ടറുമായി ഹര്‍ദിക് പാണ്ഡ്യയെ പരിഗണിക്കാം. 15 മത്സരത്തില്‍ നിന്ന് 325 റണ്‍സ് നേടിയ ഹര്‍ദിക്ക് പന്തുകൊണ്ടും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഗുജറാത്തിനെ തുടര്‍ച്ചയായ രണ്ടാം ഫൈനലിലേക്കെത്തിക്കാനും ഹര്‍ദിക്കിനായി.

Yashasvi Jaiswal

എട്ടാം നമ്പറില്‍ രവീന്ദ്ര ജഡേജക്കാണ് അവസരം. സിഎസ്‌കെ സ്പിന്‍ ഓള്‍റൗണ്ടര്‍ 15 മത്സരത്തില്‍ നിന്ന് 175 റണ്‍സും 19 വിക്കറ്റുമാണ് നേടിയത്. ഒമ്പതാമനായി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അക്ഷര്‍ പട്ടേലിനെ പരിഗണിക്കാം.11 വിക്കറ്റും 283 റണ്‍സുമാണ് ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ നേടിയത്. ബാറ്റിങ്ങില്‍ പക്വതയോടെ കളിക്കാന്‍ അക്ഷറിന് സാധിച്ചു. 10ാം നമ്പറില്‍ ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ മുഹമ്മദ് ഷമിക്കാണ് അവസരം.

16 മത്സരത്തില്‍ നിന്ന് 28 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്താണ് ഷമിയുള്ളത്.11ാം നമ്പറില്‍ ആര്‍സിബിയുടെ മുഹമ്മദ് സിറാജിനാണ് അവസരം. 14 മത്സരത്തില്‍ നിന്ന് 19 വിക്കറ്റാണ് സിറാജ് നേടിയത്. 7.25 എന്ന മികച്ച ഇക്കോണമിയിലാണ് സിറാജിന്റെ പ്രകടനം.

ബെസ്റ്റ് ഇന്ത്യന്‍ 11- ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ (c), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്‌

Story first published: Sunday, May 28, 2023, 10:45 [IST]
Other articles published on May 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+