For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ബുംറയ്ക്കു തുല്യം സന്ദീപ്! സഞ്ജൂ, ഈ കപ്പ് നിങ്ങള്‍ക്കു തന്നെ, ഉറപ്പിക്കാം

ഐപിഎല്ലിന്റെ 16ാം സീസണിനു തൊട്ടുമുമ്പ് ഒരു അപ്രതീക്ഷിത നീക്കത്തിലൂടെ സഞ്ജു സാംസണിന്റ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആവനാഴിയിലേക്കു പുതിയൊരു അസ്ത്രം കൂടി ചേര്‍ത്തിരിക്കുകയാണ്. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ സന്ദീപ് ശര്‍മയാണ് റോയല്‍സിലേക്കു പുതുതായി വന്നിരിക്കുന്നത്. കഴിഞ്ഞ ലേലത്തില്‍ അദ്ദേഹത്തെ ആരും വാങ്ങാന്‍ തയ്യാറാവാതിരുന്നത് വലിയ സര്‍പ്രൈസ് തന്നെയായിരുന്നു.

SANDEEP SHARMA IN RR

കാരണം ഐപിഎല്ലില്‍ ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്തുണ്ടായിട്ടും മികച്ച ന്യൂബോള്‍ ബൗളറായ സന്ദീപിനെ ആര്‍ക്കും വേണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പകരക്കാരനായി അദ്ദേഹത്തിനു കരിയറില്‍ നിര്‍ണായക ബ്രേക്ക്ത്രൂ ലഭിച്ചിരിക്കുകയാണ്. പരിക്കേറ്റ പ്രസിദ്ധ് കൃഷ്ണയ്ക്കു പകരമാണ് സന്ദീപിനെ ടീമിലേക്കു റോയല്‍സ് കൊണ്ടുവന്നിരിക്കുന്നത്.

തീര്‍ച്ചയായും സന്ദീപിന്റെ വരവ് റോയല്‍സിന്റെ ബൗളിങിനെ മറ്റൊരു തലത്തിലേക്കു ഉയര്‍ത്തിയിരിക്കുകയാണ്. പ്രസിദ്ധിനേക്കാള്‍ ഒരുപടി മുകളില്‍ നിര്‍ത്താവുന്ന ബൗളറാണ് അദ്ദേഹമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം ഐപിഎല്ലിനെ സംബന്ധിച്ച് 100ന് മുകളില്‍ മല്‍സരങ്ങളില്‍ കളിച്ച വെറ്ററനാണ് അദ്ദേഹം. സന്ദീപിന്റെ ഈ അനുഭസമ്പത്ത് സഞ്ജുവിനും റോയല്‍സിനും പല നിര്‍ണാക ഘട്ടങ്ങളിലും മുതല്‍ക്കൂട്ടായി മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ട്രെന്റ് ബോള്‍ട്ടും സന്ദീപും നയിക്കുന്ന റോയല്‍സിന്റെ ന്യൂബോള്‍ ആക്രമണം ഏതൊരു ടീമിന്റെയും ഉറക്കം കെടുത്തുമെന്നുറപ്പാണ്. ഇവര്‍ക്കു പിന്തുണയുമായി സ്റ്റാര്‍ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍ എന്നിവര്‍ കൂടി ചേരുന്നതോടെ റോയല്‍സിനെ നേരിടാന്‍ ആരും ഒന്നും ഭയക്കും.

സന്ദീപ് ശര്‍മയുടെ ഐപിഎല്‍ കരിയറെടുത്താല്‍ അദ്ദേഹം ഇതിനകം 104 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞു. 2013 മുതല്‍ താരം ഐപിഎല്ലിലുണ്ട്. പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായിട്ടാണ് സന്ദീപ് 2021 വരെ കളിച്ചത്. 7.77 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 114 വിക്കറ്റുകള്‍ പേസര്‍ നേടുകയും ചെയ്തു. 20.33 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും സന്ദീപിനുണ്ട്. രണ്ടു തവണ നാലു വിക്കറ്റ് നേട്ടവും പേസര്‍ തന്റെ പേരില്‍ കുറിച്ചു.

2014ല്‍ 18ഉം 2017ല്‍ 17ഉം വിക്കറ്റുകള്‍ അദ്ദേഹം നേടിയിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയോടൊപ്പം നിര്‍ത്താവുന്ന ബൗളര്‍ കൂടിയാണ് സന്ദീപെന്നു കണക്കുകള്‍ അടിവരയിടുന്നു. ബുംറയുടെ ഇരക്കോണമി റേറ്റ് 7.39 ആണെങ്കില്‍ സന്ദീപിന്റേത് 7.77 ആണ്. ബുംറ 145 വിക്കറ്റുകളെടുത്തെങ്കില്‍ സന്ദീപ് 114 വിക്കറ്റുകളുമായി അധികം പിന്നിലല്ലാതെ താഴെയുണ്ട്.

SANDEEP SHARMA RR

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ളമാച്ചില്‍ അവരുടെ ഇതിഹാസ ബാറ്ററും മുന്‍ നായകനുമായ വിരാട് കോലിക്കെതിരേ സഞ്ജു പ്രയോഗിക്കുന്ന വജ്രായുധമായിരിക്കും സന്ദീപ് ശര്‍മ. കാരണം കോലിയെ ഇത്രമാതം ഐപിഎല്ലില്‍ വെള്ളം കുടിപ്പിച്ച മറ്റൊരു ഫാസ്റ്റ് ബൗളര്‍ വേറെയില്ല. 14 ഇന്നിങ്‌സുകളിലാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ ഏഴിലും കോലിയെ പുറത്താക്കിയത് സന്ദീപായിരുന്നു. ഏറ്റവുമധികം തവണ അദ്ദേഹത്തിന്റെ വിക്കറ്റെടുത്ത ഫാസ്റ്റ് ബൗളറും സന്ദീപ് തന്നെയാണ്. 11 എന്ന ദയനീയ ശരാശരിയില്‍ വെറും 78 റണ്‍സ് മാത്രമേ പേസര്‍ക്കെതിരേ കോലിക്കു നേടാനായിട്ടുള്ളൂ.

ഐപിഎല്ലിന്റെ പവര്‍പ്ലേയില്‍ ഏറ്റവുമധികം അപകടകാരിയായ രണ്ടാമത്തെ ബൗളര്‍ കൂടിയാണ് സന്ദീപ് ശര്‍മയെന്നതും രാജസ്ഥാന്‍ റോയല്‍സ് ക്യാംപിനെ കൂടുതല്‍ ആവേശത്തിലാക്കുന്നു. 53 വിക്കറ്റുകള്‍ പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കു വേണ്ടി കളിക്കവെ പവര്‍പ്ലേയില്‍ നിന്നും അദ്ദേഹം കൊയ്തിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ തന്റെ മുന്‍ സഹതാരവും ഇന്ത്യന്‍ ഫാസ്റ്റ് ബൗളറുമായ ഭുവനേശ്വര്‍ കുമാറിന്റെ പേരിലാണ് പവര്‍പ്ലേയിലെ റെക്കോര്‍ഡ്. 54 വിക്കറ്റുകളാണ് ഭുവി നേടിയിരിക്കുന്നത്.

Story first published: Monday, March 27, 2023, 21:40 [IST]
Other articles published on Mar 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+