Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഹൈദരാബാദാണോ, സഞ്ജു തീര്‍ത്തിരിക്കും! വീണ്ടും തീപ്പൊരി, ക്യാപ്റ്റന്‍ ഡാ

ഐപിഎല്ലിലെ ഡു ഓര്‍ ഡൈ മാച്ചില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി കസറി സഞ്ജു സാംസണ്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള നിര്‍ണായക മാച്ചില്‍ ആരാധര്‍ കാണാനാഗ്രഹിച്ച സഞ്ജുവിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിങായിരുന്നു കണ്ടത്. 66 റണ്‍സാണ് പുറത്താവാത അദ്ദേഹം സ്‌കോര്‍ ചെയ്തത്. 38 ബോളുകള്‍ നേരിട്ട സഞ്ജു അഞ്ചു സിക്‌സറും നാലു ഫോറുമടിച്ചു.

ഈ സീസണിലെ മൂന്നാമത്തെ ഫിഫ്റ്റി കൂടിയാണ് അദ്ദേഹം നേടിയത്. അതോടൊപ്പം സീസണില്‍ 300 റണ്‍സ് സഞ്ജു പിന്നിടുകയും ചെയ്തു. യശസ്വി ജയ്‌സ്വാളിനെ (35) അഞ്ചാം ഓവറില്‍ തന്നെ റോയല്‍സിനു നഷ്ടമായിരുന്നു. തുടര്‍ന്നാണ് സഞ്ജു ക്രീസിലേക്കു വരുന്നത്. ജോസ് ബട്‌ലറെ കൂട്ടുപിടിച്ച് അദ്ദേഹം ടീമിനെ വമ്പന്‍ ടോട്ടലിലേക്കു കൈപിടിച്ചുയര്‍ത്തുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഈ ജോടി അടിച്ചെടുത്തത് 138 റണ്‍സാണ്.

SANJU SAMSON

ടീം സ്‌കോര്‍ 54ല്‍ ഒരുമിച്ച ബട്‌ലര്‍- സഞ്ജു ജോടി വേര്‍പിരിഞ്ഞത് 192ല്‍ വച്ചായിരുന്നു. ബട്‌ലറിനു (95) സെഞ്ച്വറിക്കരികെ കാലിടറിയെങ്കിലും സഞ്ജു സഞ്ജു ഉജ്ജ്വലമായി തന്നെ ഇന്നിങ്‌സ് ഫിനിഷ് ചെയ്യുകയായിരുന്നു. നിശ്ചിത ഓവറില്‍ രണ്ടു വിക്കറ്റിനു 214 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് റോയല്‍സ് പടുത്തുയര്‍ത്തിയത്. ഹൈദരാബാദിനെതിരേ നിലവില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരം കൂടിയാണ് സഞ്ജു സാംസണ്‍.

ഓറഞ്ച് ആര്‍മിക്കെതിരേയുള്ള തന്റെ ആധിപത്യം ഈ കളിയിലും അദ്ദേഹം ആവര്‍ത്തിക്കുകയായിരുന്നു. 2019നു ശേഷമുള്ള കണക്കുകളെടുത്താല്‍ ഹൈദരാബാദിനെതിരേ ഒരു കളിയില്‍പ്പോലും സഞ്ജു പൂജ്യത്തിനോ, ഒറ്റയക്ക സ്‌കോറിനോ പുറത്തായിട്ടില്ല. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളു നേടുകയും ചെയ്തു. 102* (55 ബോള്‍), 48* (32 ബോള്‍), 26 (25 ബോള്‍), 36 (26 ബോള്‍), 48 (33 ബോള്‍), 82 (57 ബോള്‍), 55 (27 ബോള്‍), 55 (32 ബോള്‍), 66* (38 ബോള്‍) എന്നിങ്ങനെയാണ് സ്‌കോറുകള്‍.

SANJU SAMSON

ടി നടരാജനെറിഞ്ഞ 18ാം ഓവറിലായിരുന്നു സഞ്ജു തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. ഓവറിലെ അവസാന ബോളില്‍ ഡബിളെടുത്ത് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിടുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19ാം ഓവറില്‍ ഏഴു റണ്‍സ് മാത്രമേ റോയല്‍സിനു നേടാനായുള്ളൂ. ജോസ് ബട്‌ലറുടെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു.

എന്നാല്‍ 20ാം ഓവറില്‍ സഞ്ജു ഇതിന്റെ ക്ഷീണം തീര്‍ത്തു. പുതുതായി ക്രീസിലെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ബോള്‍ നന്നായി സ്‌ട്രൈക്ക് ചെയ്യാന്‍ വിഷമിച്ചപ്പോള്‍ സഞ്ജു ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഒരു സിക്‌സറും രണ്ടു ഫോറുമടക്കം 17 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. ഇതോടെ റോയല്‍സ് 214 റണ്‍സെന്ന മികച്ച ടോട്ടലിലെത്തുകയും ചെയ്തു.

സഞ്ജു സാംസണിന്റെ ഇന്നിങ്‌സിനെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പ്രശംസിച്ചിരിക്കുകയാണ്. ഏറ്റവും നിസ്വാര്‍ഥനായ ക്രിക്കറ്ററാണ് സഞ്ജു സാംസണ്‍. ഫിഫ്റ്റികളെക്കുറിച്ച് അദ്ദേഹം ഒരിക്കലും ചിന്തിക്കാറില്ല. ടീം പ്ലെയറാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍. ഈ വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി നാലാം നമ്പറിലോ, അഞ്ചാം നമ്പറിലോ കളിക്കണമെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

Story first published: Sunday, May 7, 2023, 21:27 [IST]
Other articles published on May 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+