Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ബൗളര്‍മാരുണ്ട്, ഉപയോഗിക്കാന്‍ സഞ്ജുവിനറിയില്ല! ഇങ്ങനെ പോയാല്‍ ബട്‌ലര്‍ ക്യാപ്റ്റനാവും

ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ വാനോളം വാഴ്ത്തിയവരെല്ലാം ഇപ്പോള്‍ എന്തു പറയണമന്നറിയാതെ അമ്പരന്നു നില്‍ക്കുകയാണ്. കാരണം രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു അബദ്ധങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇതിന്റെ ഫലമായിട്ടാണ് സീസണിലെ തുടര്‍ച്ചയായ മൂന്നാമത്തെ മല്‍സരവും റോയല്‍സ് തോറ്റിരിക്കുന്നത്. ഇതോടെ പ്ലേഓഫും തുലാസിലായിരിക്കുകയാണ്. ശേഷിച്ച മൂന്നു കളിയും ജയിക്കുന്നതോടൊപ്പം മറ്റു മല്‍സര ഫലങ്ങള്‍ കൂടി അനുകൂലമാവുകയും ചെയ്താല്‍ മാത്രമേ ഇനി റോയല്‍സ് പ്ലേഓഫിലെത്തുകയുള്ളൂ.

ഈ സീസണില്‍ ഏറ്റവും മോശം പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന, പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍ കൂടിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ വലിയൊരു മാര്‍ജിനില്‍ റോയല്‍സ് ജയിക്കുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചിരുന്നത്. ആദ്യം ബാറ്റ് ചെയ്ത ശേഷം 214 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി അവര്‍ ആദ്യ കടമ്പ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. പക്ഷെ ബൗളിങെന്ന രണ്ടാമത്തെ കടമ്പയില്‍ റോയല്‍സ് കാലിടറി വീണു. ഇത്രയും വലിയൊരു ടോട്ടലുണ്ടായിട്ടും അതു പ്രതിരോധിക്കാന്‍ റോയല്‍സിനു സാധിക്കാതെ പോയത് സഞ്ജുവിന്റെ കഴിവുകേട് തന്നെയാണ്.

SANJU SAMSON-R ASHWIN

ചില പിഴവുകള്‍ ബൗളിങ് ചേഞ്ചുകളില്‍ സഞ്ജുവിന്റെ ഭാഗത്തു നിന്നും ഈ മല്‍സരത്തിലും സംഭവിച്ചതായി കാണാം. വളരെ മികച്ച ബൗളിങ് നിരയുണ്ടായിട്ടും അതും ശരിയായി ഉപയോഗിക്കുന്നതില്‍ അദ്ദേഹം വീണ്ടും പരാജയമായിരിക്കുകയാണ്. സഞ്ജുവിന്റെ ചില ബൗളിങ് ചേഞ്ചുകള്‍ തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്. അതുകൊണ്ടു തന്നെ ഈ തോല്‍വിയില്‍ നിന്നും അദ്ദേഹത്തിനു ഒഴിഞ്ഞുമാറാനും സാധിക്കില്ല.

ഇംപാക്ട് പ്ലെയറായി ഈ മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഒബെഡ് മക്കോയിയെയാണ് റോയല്‍സ് പരീക്ഷിച്ചത്. പക്ഷെ ഒരോവര്‍ മാത്രമേ അദ്ദേഹത്തെ ബൗള്‍ ചെയ്യിച്ചുള്ളൂ. 17ാം ഓവറിലാണ് മക്കോയ് ബൗള്‍ ചെയ്യുന്നത്. 13 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. ഓരോ സിക്‌സറും ഫോറും വഴങ്ങിയതൊഴിച്ചാല്‍ മികച്ച ഓവര്‍ തന്നെയായിരുന്നു ഇത്.

അതുകൊണ്ടു തന്നെ 19ാം ഓവറും മക്കോയ്ക്ക് തന്നെ സഞ്ജു നല്‍കണമായിരുന്നു. പക്ഷെ അന്താരാഷ്ട്ര മല്‍സര പരിചയെ തീരെയില്ലാത്ത കുല്‍ദിപ് യാദവിനാണ് സഞ്ജു ബോള്‍ നല്‍കിയത്. ഇതു വലിയ മണ്ടത്തരമായെന്നു പിന്നാലെ തെളിഞ്ഞു.

24 റണ്‍സാണ് ഈ ഓവറില്‍ കുല്‍ദിപ് വിട്ടുകൊടുത്തത്. ജയിച്ചെന്നുറപ്പിച്ച മല്‍സരം റോയല്‍സില്‍ നിന്നും വഴുതിപ്പോയതും ഇതോടെയാണ് ആദ്യത്തെ മൂന്നു ബോളും ഗ്ലെന്‍ ഫിലിപ്‌സ് സിക്‌സറിലേക്കു പറത്തുകയായിരുന്നു. അടുത്ത ബോളില്‍ ബൗണ്ടറിയുമടിച്ചു. ഒരുപക്ഷെ മക്കോയ്ക്കു സഞ്ജു ഈ ഓവര്‍ നല്‍കിയിരുന്നെങ്കില്‍ അതു ഇത്രയും വലിയ ദുരന്തമായി മാറില്ലായിരുന്നു. കാരണം അന്താരാഷ്ട്ര ക്രിക്കറ്റിലും മറ്റു ലീഗുകളിലും ഇത്തരം സാഹചര്യങ്ങളില്‍ കളിച്ച് പരിചയമുള്ള താരമാണ് അദ്ദേഹം. പക്ഷെ സഞ്ജു വിശ്വാമര്‍പ്പിച്ചത് കുല്‍ദിപിലായിരുന്നു.

RR-SRH MATCH

കുല്‍ദിപിനു പകരം 19ാം ഓവറില്‍ സഞ്ജുവിന് മറ്റൊരു ഓപ്ഷന്‍ കൂടിയുണ്ടായിരുന്നു. ഈ ഓവറില്‍ സന്ദീപ് ശര്‍മയെക്കൊണ്ട് ബൗള്‍ ചെയ്യിച്ച് 20ാമത്തെ ഓവര്‍ ഒബെഡ മക്കോയ്ക്കു നല്‍കിയാലും റോയല്‍സിനു ഈ ടോട്ടല്‍ പ്രതിരോധിച്ച് നിര്‍ണായക വിജയം സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ സഞ്ജുവിനു ഇങ്ങനെയൊരു ബുദ്ധി തോന്നാതെ പോയത് റോയല്‍സിനെ ഹാട്രിക്ക് തോല്‍വിയിലേക്കു തള്ളിയിടുകയായിരുന്നു.

ബൗളിങ് ചേഞ്ചുകളില്‍ മാത്രമല്ല വിക്കറ്റ് കീപ്പറെന്ന നിലയില്‍ വിക്കറ്റിനു പിന്നില്‍ സഞ്ജു സാംസണ്‍ വരുത്തിയ ചില പിഴവുകളും ക്യാച്ച് പാഴാക്കിയതുമെല്ലാം ഹൈദരാബാദിനെ സഹായിക്കുകയും ചെയ്തു. 17ാം ഓവറില്‍ രാഹുല്‍ ത്രിപാഠിയുടെ ഒരു സിംപിള്‍ ക്യാച്ച് സഞ്ജു താഴെയിട്ടിരുന്നു. തൊട്ടടുത്ത ബോളില്‍ സിക്‌സറിച്ചാണ് ത്രിപാഠി ഇതു ആഘോഷിച്ചത്. അതിനു മുമ്പ് മികച്ചൊരു റണ്ണൗട്ട് അവസരവും സഞ്ജു പാഴാക്കിയിരുന്നു. ഷിംറോണ്‍ ഹെറ്റ്‌മെയറുടെ ത്രോ കൈയിലെത്തും മുമ്പ് സഞ്ജു ബെയ്ല്‍സ് തട്ടിത്താഴെയിടുകയായിന്നു.

Story first published: Sunday, May 7, 2023, 23:50 [IST]
Other articles published on May 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+