Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സഞ്ജു ദുരന്തം! ഇതെന്ത് ക്യാപ്റ്റന്‍? യാതൊരു അഗ്രഷനുമില്ല, ആഞ്ഞടിച്ച് മുന്‍ പാക് താരം

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മല്‍സരത്തിലെ ഞെട്ടിക്കുന്ന പരാജയത്തിനു പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയയും സഞ്ജുവിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം രംഗത്തുവന്നിരിക്കുന്നത്.

യാതൊരു അഗ്രഷനുമില്ലാത്ത സഞ്ജുവിന് പറ്റിയ പണിയല്ല ക്യാപ്റ്റന്‍സിയെന്നും കനേരിയ ചൂണ്ടിക്കാട്ടി. ഹോംഗ്രൗണ്ടായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ റെക്കോര്‍ഡ് ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും അതു പ്രതിരോധിക്കാന്‍ കഴിയാതെയാണ് റോയല്‍സ് വന്‍ പരാജയത്തിലേക്കു വീണത്. ഈ തോല്‍വിയോടെ ടീമിന്റെ പ്ലേഓഫ് സാധ്യതകള്‍ക്കും മങ്ങലേറ്റിരിക്കുകയാണ്.

SANJU SAMSON

സണ്‍റൈസേഴ്‌സിനെതിരേ വിജയിച്ച മല്‍സരമാണ് രാജസ്ഥാന്‍ റോയല്‍സ് കൈവിട്ടു കളഞ്ഞത്. യുസ്വേന്ദ്ര ചഹല്‍ ഈ മല്‍സരത്തില്‍ റോയല്‍സിനായി ഗംഭീര ബൗളിങായിരുന്നു കാഴ്ചവച്ചത്. ഇന്ത്യക്കു വേണ്ടിയും ഇതുപോലെ ബൗള്‍ ചെയ്യാന്‍ അദ്ദേഹത്തിനായാല്‍ അതു ടീമിനു വളരെയധികം ഗുണം ചെയ്യും. ഈ മല്‍സരത്തില്‍ ചഹല്‍ ബോള്‍ നന്നായി ടേണ്‍ ചെയ്യുന്നതും ഫ്‌ളിപ്പര്‍ നന്നായി പരീക്ഷിക്കുന്നതുമെല്ലാം കണ്ടു. ഇതേ രീതിയില്‍ തുടര്‍ന്നും ബൗള്‍ ചെയ്യാനായാല്‍ അദ്ദേഹത്തിനു കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നും ഡാനിഷ് കനേരിയ വിലയിരുത്തി.

214 റണ്‍സെന്ന വലിയ ടോട്ടല്‍ നേടിയിട്ടും രാജസ്ഥാന്‍ റോയല്‍സ് ഈ മല്‍സരത്തില്‍ പരാജയപ്പെട്ടത് സഞ്ജു സാംസണിന്റെ പിഴവ് കാരണം തന്നെയാണ്. സഞ്ജുവിനു ടീമിനെ നയിക്കാനറിയില്ല. വെറുതെ തലയാട്ടിയതു കൊണ്ടു മാത്രം കാര്യമില്ല. ബൗളറുടെ അടുത്തു പോയി നീയെന്താണ് കാണിക്കുന്നതെന്നു ചോദിക്കാനുള്ള ചങ്കൂറ്റം ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം കാണിക്കണം.

അടുത്ത ബോളില്‍ എന്താണ് പ്ലാനെന്നും എന്താണ് ചെയ്യാന്‍ പോവുന്നതെന്നും ബൗളറോടു ചോദിച്ചറിയണം. യുസ്വേന്ദ്ര ചഹല്‍ റോയല്‍സിനു തളികയിലാക്കി തട്ടിയും അവര്‍ വിജയം കളഞ്ഞുകുളിക്കുകയായിരുന്നുവെന്നും ഡാനിഷ് കനേരിയ വിലയിരുത്തി.

SANJU SAMSON - R ASHWIN

ക്യാപ്റ്റന്‍സിയെന്നത് സഞ്ജു സാംസണിനു പറ്റിയ പണിയല്ല. സഞ്ജു മികച്ച താരമാണ്, നല്ല ബാറ്ററുമാണ്, വിക്കറ്റ് കീപ്പിങും മികച്ചതാണ്. പക്ഷെ ക്യാപ്റ്റന്‍സിയെന്നത് അദ്ദേഹത്തിനു വഴങ്ങുന്ന കാര്യമല്ല. സഞ്ജു ഒരു ഫ്‌ളോപ്പ് ക്യാപ്റ്റനാണ്. മുരുഗന്‍ അശ്വിനെക്കൊണ്ട് തുടര്‍ച്ചയായി മുന്നോവറുകള്‍ അദ്ദേഹം ബൗള്‍ ചെയ്യിച്ചു. ഒബെഡ് മക്കോയ്ക്കു ഒരോവര്‍ മാത്രമാണ് ബൗള്‍ ചെയ്യാനായത്. ഈ ഓവറില്‍ താരം 13 റണ്‍സ് വഴങ്ങുകയും ചെയ്തു.

മല്‍സരം ഏറെക്കുറെ കൈവിട്ട ശേഷമായിരുന്നു മക്കോയിയെ ബൗള്‍ ചെയ്യാന്‍ സഞ്ജു വിളിക്കുന്നത്. കുല്‍ദിപ് യാദവ് നാലോവറില്‍ വിട്ടുകൊടുത്തത് 50 റണ്‍സാണ്. എവിടെയാണ് അയാള്‍ ബൗള്‍ ചെയ്തു കൊണ്ടിരുന്നത് ? ഇംപാക്ട് പ്ലെയറായി നിങ്ങള്‍ ഒരാളെ ടീമിലെടുക്കുന്നുണ്ടെങ്കില്‍ അയാളെ ആ രീതിയില്‍ ഉപയോഗിക്കണം. ഇംപാക്ട് പ്ലെയറായി വന്ന മക്കോയ് ദുരന്തമായി തീര്‍ന്നുവെന്നും മുന്‍ പാക് താരം വിമര്‍ശിച്ചു.

ഇംപാക്ട് പ്ലെയറെന്നല്ല രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചയാളെന്ന പേരാണ് ഒബെഡ് മക്കോയ്ക്കു നല്‍കേണ്ടത്. അന്താരാഷ്ട്ര താരമായ അദ്ദേഹം വളരെ മോശമായിട്ടാണ് ബൗള്‍ ചെയ്തത്. മല്‍സരം ടീമിനു അനുകൂലമായി നില്‍ക്കെ നിങ്ങളെ ബൗള്‍ ചെയ്യാന്‍ നിയോഗിക്കുമ്പോള്‍ അതു നന്നായി ഉപയോഗിക്കണം.

സന്ദീപ് ശര്‍മ മുന്‍ മല്‍സരങ്ങളില്‍ ഡെ്ത്ത് ഓവറുകളില്‍ നന്നായി ബൗള്‍ ചെയ്തുകൊണ്ടിരുന്നയാളാണ്. അബ്ദുള്‍ സമദിന്റെ സിംപിള്‍ ക്യാച്ചാണ് സന്ദീപിന്റെ അവസാന ഓവറില്‍ മക്കോയ് കൈവിട്ടത്. അതുകൊണ്ടു തന്നെയാണ് അദ്ദേഹം ഇംപാക്ട് പ്ലെയറായിരുന്നില്ലെന്നു ഞാന്‍ ആവര്‍ത്തിക്കുന്നത്.

നോ ബോള്‍ ഒരിക്കലും അംഗീകരിക്കാവുന്നതല്ല. സന്ദീപ് ശര്‍മ അവസാനത്തെ ബോള്‍ നോ ബോള്‍ എറിഞ്ഞത് വലിയ പിഴവ് തന്നെയാണ്. ഇത്രയുമധികം പരിശീലനം നടത്തിയിട്ടും ഈ തരത്തില്‍ നോ ബോളുകളെറിയുന്നത് ക്ഷമിക്കാവുന്നതല്ല. സന്ദീപ് നോ ബോള്‍ എറിഞ്ഞ ശേഷവും സഞ്ജു സാംസണിന്റെ മുഖത്ത് യാതൊരു ഭാവവുമില്ലായിരുന്നു. വിരാട് കോലിയിലും മറ്റു ക്രിക്കറ്റര്‍മാരിലുമെല്ലാം നമ്മള്‍ കാണുന്ന യാതൊരു അഗ്രഷനും സഞ്ജുവില്‍ കാണുന്നില്ല. ഇതു യഥാര്‍ഥത്തില്‍ ദുരന്തം തന്നെയാണെന്നും ഡാനിഷ് കനേരിയ ആഞ്ഞടിച്ചു.

Story first published: Monday, May 8, 2023, 12:53 [IST]
Other articles published on May 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+