For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: എവിടെയാണ് പിഴച്ചത്? തോല്‍വിയുടെ കാരണം പറഞ്ഞ് സഞ്ജു! വിമര്‍ശനം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ പ്ലേ ഓഫിലേക്കടുക്കവെ കളി മറന്ന് രാജസ്ഥാന്‍ റോയല്‍സ്. അവസാന മത്സരത്തില്‍ അവസാന സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് നാല് വിക്കറ്റിന് തോറ്റിരിക്കുകയാണ് സഞ്ജുവും സംഘവും. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ രണ്ട് വിക്കറ്റിന് 214 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദ് അവസാന പന്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

രാജസ്ഥാന്‍ താരങ്ങള്‍ വരുത്തിയ ഫീല്‍ഡിങ് പിഴവുകളും സഞ്ജു സാംസണെന്ന നായകന്റെ ക്യാപ്റ്റന്‍സിയിലെ പാളിച്ചകളും രാജസ്ഥാന്റെ തോല്‍വിയുടെ കാരണമായി പറയാം. അവസാന ഓവറിലെ അവസാന പന്ത് നോബോളായി മാറിയതാണ് രാജസ്ഥാന് തിരിച്ചടിയായത്. വിജയത്തിന്റെ സന്തോഷത്തില്‍ നിന്ന് നിമിഷങ്ങള്‍ക്കകം സങ്കടത്തിലേക്ക് രാജസ്ഥാന് ഗിയര്‍ മാറ്റേണ്ടി വന്നു. ഇപ്പോഴിതാ മത്സരത്തിലെ തോല്‍വിയെക്കുറിച്ച് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

sanju samson

ആരെയും പേരെടുത്ത് വിമര്‍ശിക്കുകയോ സ്വന്തം പിഴവെന്ന് പറയുകയോ ചെയ്യാതെ പൊതുവായി പറഞ്ഞ് തടിയൂരുകയായിരുന്നു സഞ്ജു. 'ഇത്തരം മത്സരങ്ങളാണ് ഐപിഎല്ലിലെ സവിശേഷമാക്കുന്നത്. ഇതാണ് ഐപിഎല്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. ഒരിക്കലും ഒരു സമയത്തും നിങ്ങള്‍ക്ക് ജയിച്ചതായി തോന്നരുത്. നന്നായി ബാറ്റ് ചെയ്താല്‍ ഏത് എതിരാളിക്കും ജയിക്കാമെന്നാണ് കരുതുന്നത്.

എന്നാല്‍ സന്ദീപ് അവസാന ഓവറില്‍ റണ്‍സ് പ്രതിരോധിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. സിഎസ്‌കെയ്‌ക്കെതിരേ സമാനമായ സാഹചര്യത്തില്‍ സന്ദീപ് വിജയിപ്പിച്ചിരുന്നു. അവന്‍ ഇന്നും അത് ചെയ്തിരുന്നുവെങ്കിലും നോബോളായത് മത്സരഫലത്തെ ബാധിച്ചു. ബാറ്റുകൊണ്ട് മികച്ച പ്രകടനം നടത്താനും മികച്ച സ്‌കോര്‍ സൃഷ്ടിക്കാനുമായി. എന്നാല്‍ ഹൈദരാബാദ് വളരെ ബുദ്ധിപരമായി ബാറ്റ് ചെയ്‌തെന്നാണ് കരുതുന്നത്. അവരുടെ ബാറ്റിങ്ങാണ് അഭിനന്ദനം അര്‍ഹിക്കുന്നത്'-സഞ്ജു പറഞ്ഞു.

അവസാന പന്ത് പൂര്‍ത്തിയാക്കി വിജയാഹ്ലാദത്തില്‍ സന്ദീപ് കൈകള്‍ മുകളിലേക്കുയര്‍ത്തവെയാണ് നോബോള്‍ വിധിയെത്തുന്നത്. ഇതിനെക്കുറിച്ചും സഞ്ജു പ്രതികരിച്ചു. 'പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അതൊരു നോബോള്‍ വീണ്ടും പന്തെറിയണം എന്ന് മാത്രമാണ് ചിന്തിച്ചത്. അതിനെക്കുറിച്ച് അധികമായി ചിന്തിച്ചിട്ട് കാര്യമില്ല. എന്താണ് ചെയ്യേണ്ടതെന്ന് സന്ദീപിന് നന്നായി അറിയാം.

അതുകൊണ്ട് തന്നെ ഞാന്‍ അതിനെക്കുറിച്ച് കൂടുതലായി ചിന്തിക്കേണ്ടതില്ല. നോബോളിന് തൊട്ടുമുമ്പുവരെ തന്റെ ജോലി പൂര്‍ത്തിയായെന്ന തരത്തില്‍ മാനസിക നില അല്‍പ്പം മാറാന്‍ കാരണമായിട്ടുണ്ട്. എല്ലാവരും ആഘോഷിച്ച് തുടങ്ങിയിരുന്നു. ഇതാണ് മത്സരത്തിന്റെ സ്വഭാവം'- സഞ്ജു പറഞ്ഞു. ബാറ്റിങ് നിര മികച്ച പ്രകടനം നടത്തിയിട്ടും മികച്ച ബൗളിങ് കരുത്തുണ്ടായിട്ടും രാജസ്ഥാന് ജയിക്കാനായില്ലെന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്.

sanju samson

രാജസ്ഥാന്റെ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് സഞ്ജു പറഞ്ഞതിങ്ങനെയാണ്. 'ടീമെന്ന നിലയില്‍ എല്ലാവരുടെയും ഒത്തിണക്കമുള്ള ബാറ്റിങ് പ്രകടനം സന്തോഷം നല്‍കുന്നു. എന്നാല്‍ ഇത്രയും മികച്ച ടോട്ടല്‍ നേടിയിട്ടും ജയം നേടിയാല്‍ മാത്രമെ നമുക്ക് സന്തോഷിക്കാനാവു. അതുകൊണ്ട് തന്നെ ഇപ്പോള്‍ പൂര്‍ണ്ണ സന്തോഷവാനല്ല'. സഞ്ജുവിന്റെ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരണം ഇങ്ങനെയായിരുന്നു. 'വരുന്ന മത്സരങ്ങളിലും ഇതേ പ്രകടനം നടത്താനാവുമോയെന്നറിയില്ല.

സത്യസന്ധമായി പറഞ്ഞാല്‍ ഈ ഫോര്‍മാറ്റില്‍ കളിക്കുക എളുപ്പമല്ല. പ്രത്യേകിച്ച് ഐപിഎല്ലില്‍. എല്ലാ മത്സരത്തിലും ഏറ്റവും മികച്ച നിലവാരത്തില്‍ കളിക്കേണ്ടതായുണ്ട്. ശക്തമായി തിരിച്ചെത്തും. മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കും'- സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രാജസ്ഥാന്റെ തോല്‍വിയില്‍ കൂടുതല്‍ വിമര്‍ശനം നേരിടുന്നത് സഞ്ജുവാണ്. റണ്ണൗട്ട്, ക്യാച്ച് അവസരങ്ങള്‍ പാഴാക്കിയതും ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാത്തതും വിമര്‍ശനത്തിന് കാരണമായി.

ഒബെഡ് മെക്കോയിക്ക് ഒരോവര്‍ മാത്രമാണ് നല്‍കിയത്. ജോ റൂട്ടിനെ ബൗളിങ്ങില്‍ പരീക്ഷിക്കാമായിരുന്നു. എന്നാല്‍ സാഹസികമായ വഴിയിലേക്ക് കടക്കാന്‍ സഞ്ജു ധൈര്യം കാട്ടിയില്ല. ഇതാണ് തോല്‍വിക്ക് കാരണമായത്. സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കുന്നതില്‍ സഞ്ജുവിന് മികവ് കാട്ടാനാവുന്നില്ലെന്നാണ് സമീപകാലത്തെ മത്സരങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. ഹൈദരാബാദിനോടേറ്റ തോല്‍വിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകളും മങ്ങിയിരിക്കുകയാണ്.

Story first published: Monday, May 8, 2023, 7:13 [IST]
Other articles published on May 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+