IPL 2023: സമദിന്റെ ഉള്ള് നീറുകയായിരുന്നു, ആ മുറിവ് ഇപ്പോള്‍ ഉണങ്ങി! ബാറ്റിങ് കോച്ച് പറയുന്നു
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അവസാന ഓവറിലെ അവസാന പന്തിലേക്ക് നീണ്ട ആവേശത്തിനൊടുവിലാണ് ഹൈദരാബാദ് വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നാല് വിക്കറ്റ് ബാക്കിനിര്‍ത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ഭാഗ്യം രാജസ്ഥാനെ കൈവിട്ട മത്സരത്തില്‍ നോബോള്‍ ഫ്രീഹിറ്റായി ലഭിച്ച അവസാന പന്തില്‍ സിക്‌സര്‍ പറത്തി അബ്ദുല്‍ സമദാണ് കെകെആറിന് വിജയമൊരുക്കിയത്. ഏഴ് പന്തില്‍ രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 17 റണ്‍സുമായി സമദ് പുറത്താവാതെ നില്‍ക്കുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഹൈദരാബാദിനെ വിജയത്തിലേക്കെത്തിക്കാന്‍ സമദിന് സാധിച്ചിരുന്നില്ല. ഇതിന്റെ നിരാശയിലായിരുന്നു താരമുണ്ടായിരുന്നത്.

എന്നാല്‍ രാജസ്ഥാനെതിരേ ത്രില്ലിങ് ജയത്തിലേക്ക് ടീമിനെ എത്തിച്ചതോടെ ഈ സങ്കടം സമദ് മാറ്റിയിരിക്കുകയാണ്. ഇപ്പോഴിതാ കെകെആറിനെതിരായ മത്സരത്തിലെ തോല്‍വി സമദിനെ കാര്യമായി ബാധിച്ചിരുന്നുവെന്നും മത്സര ശേഷം തന്നോട് സമദ് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ് ഹൈദരാബാദിന്റെ ബാറ്റിങ് പരിശീലകനായ ഹേമങ് ബദാനി.
'ഹൈദരാബാദിന്റെ വിജയത്തില്‍ മുഴുവന്‍ മാര്‍ക്കും ഞാന്‍ സമദിന് നല്‍കുകയാണ്. കെകെആറിനെതിരായ മത്സരത്തിലെ തോല്‍വിക്ക് ശേഷം എന്റെ അടുത്തേക്ക് ആദ്യം എത്തിയത് സമദാണ്. ഞാന്‍ ഈ മത്സരം ഫിനിഷ് ചെയ്യേണ്ടിയിരുന്നുവെന്നാണ് സമദ് എന്നോട് പറഞ്ഞത്. കെകെആറിനെതിരായ തോല്‍വിയുടെ കാരണക്കാരന്‍ താനാണെന്നാണ് സമദ് പറഞ്ഞത്.
6 പന്തില്‍ 9 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നപ്പോള്‍ വേറെ ഏതെങ്കിലും താരമായിരുന്നെങ്കില്‍ വിജയിപ്പിക്കുമായിരുന്നുവെന്ന തോന്നല്‍ സമദിനുണ്ടായിരുന്നു. അതുകൊണ്ട് തോല്‍വി സമദിനെ വല്ലാതെ നിരാശനാക്കി. മുംബൈക്കെതിരേയും സമാന സംഭവമാണ് സമദ് നേരിട്ടത്. ആ സമയത്തും ഫിനിഷര്‍ റോളിലേക്ക് സമദ് എത്തിയെങ്കിലും ഈ മത്സരത്തിലും വിജയം നേടാനായില്ല. ഇതും അവനെ നിരാശപ്പെടുത്തി.
അവനോട് ആത്മധൈര്യത്തോടെ ഇരിക്കാനാണ് പറഞ്ഞത്. കുറച്ച് കാര്യങ്ങള്‍ മെച്ചപ്പെടുത്താനുണ്ടായിരുന്നു. അതിനെക്കുറിച്ച് പറയാനാവില്ല. എന്നാല്‍ മെച്ചപ്പെടുത്തിയ ആ കാര്യങ്ങളാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്'-ബദോനി പറഞ്ഞു. രാജസ്ഥാനെതിരേ അവസാന പന്ത് സമദിന് ഒന്നും ചെയ്യാനാവാതെ വന്നതോടെ വിജയം ഉറപ്പിച്ച് സന്ദീപ് ശര്‍മ കൈകള്‍ മുകളിലേക്കുയര്‍ത്തി ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു.
എന്നാല്‍ അപ്പോഴാണ് നോബോളിന്റെ രൂപത്തില്‍ ഫിനിഷ് ചെയ്യാനുള്ള ഒരവസരം കൂടി സമദിന് ലഭിക്കുന്നത്. ഈ അവസരം അദ്ദേഹം പാഴാക്കിയില്ല. വൈഡ് ലൈന്‍ യോര്‍ക്കറാണ് സന്ദീപ് ശ്രമിച്ചതെങ്കിലും മികച്ച ഫുട് വര്‍ക്കിലൂടെ സമദ് ഇത് സിക്‌സറാക്കി മാറ്റുകയായിരുന്നു. സമദിനെ ഹൈദരാബാദ് നിലനിര്‍ത്തിയതിന്റെ പേരില്‍ പല വിമര്‍ശനങ്ങളും കേട്ടിരുന്നു. എന്നാല്‍ ഇവരോടെല്ലാം മറുപടി പറയാന്‍ സമദിന് സാധിച്ചിരിക്കുകയാണ്.

ഗ്ലെന്‍ ഫിലിപ്‌സിന്റെ പ്രകടനമാണ് മത്സരഫലത്തെ മാറ്റിമറിച്ചത്. ആറാമനായി ക്രീസിലേക്കെത്തിയ താരം 7 പന്തില്‍ 25 റണ്‍സാണ് നേടിയത്. 1 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 357ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ കളിച്ച ഫിലിപ്‌സിന്റെ പ്രകടനമാണ് മത്സരം രാജസ്ഥാനില്‍ നിന്ന് തട്ടിത്തെറിപ്പിച്ചത്. കുല്‍ദീപ് യാദവ് എറിഞ്ഞ 19ാം ഓവറില്‍ തുടരെ മൂന്ന് സിക്‌സുകളാണ് അദ്ദേഹം പറത്തിയത്. സമദിന്റെ ഫിനിഷിങ് പ്രകടനത്തിന് അടിത്തറ പാകിയത് ഫിലിപ്‌സാണ്.
അതുകൊണ്ടാണ് താരത്തെ കളിയിലെ താരമായി തിരഞ്ഞെടുത്തതും. വെടിക്കെട്ട് നടത്താന്‍ കെല്‍പ്പുള്ള ഗ്ലെന്‍ ഫിലിപ്‌സിനെ ഇത്രയും നാള്‍ പുറത്തിരുത്തിയത് തന്നെ ഹൈദരാബാദിന്റെ വലിയ മണ്ടത്തരമാണ്. മോശം ഫോമിലുള്ള ഹാരി ബ്രൂക്കിനെ നേരത്തെ തന്നെ പുറത്തിരുത്തേണ്ടതായിരുന്നു. വൈകിത്തോന്നിയ വിവേകമാണ് ഹൈദരാബാദിന്റെ ജയത്തില്‍ നിര്‍ണ്ണായകമായതെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications