IPL 2023: സഞ്ജുവിന് നിയമം അറിയില്ലേ? അംപയറോട് അനാവശ്യമായി ഉടക്കി- പണി ഉറപ്പ്!
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ ആര്‍സിബിയോട് പൊരുതിത്തോറ്റിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് ആറ് വിക്കറ്റിന് 182 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഏഴ് റണ്‍സിന്റെ ആവേശ ജയം ആര്‍സിബിക്ക് സ്വന്തം.
മത്സരത്തില്‍ നായകനെന്ന നിലയില്‍ സഞ്ജു സാംസണിന് ഉത്തരവാദിത്തം ഏറ്റെടുക്കാനായില്ലെന്ന വിമര്‍ശനം ശക്തമായി ഉയരുന്നുണ്ട്. നാലാമനായി ക്രീസിലെത്തിയ സഞ്ജുവിന് തന്റെ മികവ് കാട്ടിക്കൊടുക്കാനുള്ള സുവര്‍ണ്ണാവസരമാണ് ലഭിച്ചത്. എന്നാല്‍ 15 പന്തില്‍ 22 റണ്‍സെടുത്ത് സഞ്ജു പുറത്തായതോടെ രാജസ്ഥാന്‍ കളി കൈവിടുകയായിരുന്നു. ടീമിന്റെ വമ്പനടിക്കാരനായിട്ടും സഞ്ജുവിന് കളി പിടിക്കാനായില്ല.

സ്ഥിരതയില്ലാതെ കളിക്കുന്ന സഞ്ജുവിന്റെ ബാറ്റിങ് പ്രകടനത്തിനെതിരേ വിമര്‍ശനം ഉയരവെ മറ്റൊരു പ്രശ്‌നം കൂടി സഞ്ജുവിനെ കാത്തിരിക്കുകയാണ്. അംപയറോട് അനാവശ്യമായി കയര്‍ത്തതിന്റെ പേരില്‍ സഞ്ജുവിന് പിഴ ശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആര്‍സിബിയുടെ ബാറ്റിങ്ങിന്റെ ആറാം ഓവറിലാണ് വിവാദ സംഭവം. പവര്‍പ്ലേ പൂര്‍ത്തിയായതിന് പിന്നാലെ രാജസ്ഥാന്റെ പരിശീലകരടക്കം മൈതാനത്തേക്കെത്തി.
കുമാര്‍ സംഗക്കാര സഞ്ജുവിന്റെ അടുത്തേക്കെത്തുകയും ഇരുവരും തമ്മില്‍ സംസാരിക്കുകയും ചെയ്യവെ സംഗക്കാരയോട് മടങ്ങിപ്പോകണമെന്നും ഇത് ടൈം ഔട്ടല്ലെന്നും ചെറിയൊരു ഇടവേള മാത്രമാണെന്നുമാണ് അംപയര്‍ പറഞ്ഞത്. ടൈം ഔട്ട് അനുവദിക്കാതെ പരിശീലകര്‍ക്ക് മൈതാനത്തിലേക്കെത്താനാവില്ലെന്നും അംപയര്‍ അറിയിച്ചു. എന്നാല്‍ ഇതില്‍ പ്രകോപിതനായ സഞ്ജു അംപയറോട് കയര്‍ക്കുകയായിരുന്നു.
സഞ്ജു അംപയറോട് കയര്‍ക്കുന്നതിന്റെയും ദേഷ്യത്തോടെ മടങ്ങുന്നതിന്റെയും വീഡിയോ വൈറലായിട്ടുണ്ട്. സഞ്ജുവിന് നായകനായിട്ടും നിയമം അറിയില്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സഞ്ജുവിന് ഇത്രയും അഹങ്കാരം എന്തിനാണെന്നും അംപയറോട് അനാവശ്യമായി കയര്‍ത്ത് പണി ചോദിച്ചുവാങ്ങുകയാണെന്നും ആരാധകര്‍ പറയുന്നു.
സഞ്ജുവിന്റെ അംപയറോടുള്ള മോശം പെരുമാറ്റത്തിന്റെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഫീല്‍ഡ് അംപയര്‍ മോശം റിപ്പോര്‍ട്ട് നല്‍കിയാല്‍ സഞ്ജുവിന് പിഴ ശിക്ഷ ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ഡീമെറിറ്റ് പോയിന്റ് ലഭിക്കാവുന്ന അച്ചടക്ക ലംഘനമാണ് സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
രാജസ്ഥാന്റെ തോല്‍വിയില്‍ സഞ്ജു സാംസണിനെതിരേയാണ് കൂടുതല്‍ വിമര്‍ശനം ഉയരുന്നത്. ടീമിനെ എങ്ങനെയാണ് ജയിപ്പിക്കേണ്ടതെന്ന് സഞ്ജുവി അറിയില്ല. ഉത്തരവാദിത്തം ഏറ്റെടുത്ത് ബാറ്റുകൊണ്ട് ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ നായകസ്ഥാനം ഒഴിഞ്ഞ് സഞ്ജു ജോസ് ബട്‌ലറിനായി വഴിമാറണമെന്നാണ് ആരാധകര്‍ പറയുന്നത്.

സഞ്ജു ഇതുവരെ റണ്‍സ് പിന്തുടരുമ്പോള്‍ പുറത്താവാതെ നിന്ന് ജയിപ്പിച്ചത് വളരെ അപൂര്‍വ്വമായി മാത്രമാണ്. തന്റേതായ ദിവസം വലിയ പ്രകടനം നടത്തുമെന്നത് മാറ്റിനിര്‍ത്തിയാല്‍ സഞ്ജുവിന് കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. സ്ഥിരതയില്ലാത്ത ബാറ്റ്‌സ്മനാണ് സഞ്ജു. ഈ സീസണില്‍ രണ്ട് ഫിഫ്റ്റി നേടിയതോടൊപ്പം രണ്ട് തവണ ഡെക്കുമായി.
സ്ഥിരതയില്ലാത്ത താരത്തെ നായകനാക്കുമ്പോള്‍ തോല്‍വികള്‍ സാധാരണമാണെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. രാജസ്ഥാന്‍ ബാറ്റിങ് ഓഡറില്‍ നിരന്തരം മാറ്റംവരുത്തുന്നതും അനാവശ്യ പരീക്ഷണം നടത്തുന്നതും തോല്‍വിയുടെ പ്രധാന കാരണമായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. സഞ്ജുവില്‍ നിന്ന് ഉത്തരവാദിത്തത്തോടെയുള്ള പ്രകടനങ്ങള്‍ കാണാനാവുന്നില്ല. അതുകൊണ്ട് തന്നെ സഞ്ജുവിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് ആരാധകര്‍ പറയുന്നത്.
രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുണ്ടെങ്കിലും ഇപ്പോഴും ടീമിന് സ്ഥിരതയോടെ കളിക്കാനാവുന്നില്ല. ടീമിന് മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാന്‍ സാധിക്കാതെ പോവുന്നത് സഞ്ജുവിന്റെയും കുമാര്‍ സംഗക്കാരയുടെയും അനാവശ്യ പരീക്ഷണങ്ങളാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications