Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: റോയല്‍സിനെതിരേ ആറാമതും കോലി നനഞ്ഞ പടക്കം, ഇനി ഓപ്പണ്‍ ചെയ്യരുത്!

ഐപിഎല്ലില്‍ ഇത്തവണ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി സ്ലോ ഇന്നിങ്‌സുകള്‍ കളിക്കന്നത് ശീലമാക്കിയ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി രാജസ്ഥാന്‍ റോയല്‍സിനെതിരേയും പതിവുതെറ്റിച്ചില്ല. പവര്‍പ്ലേ ആനുകൂല്യം പോലും മുതലാക്കാന്‍ ശ്രമിക്കാതെ തട്ടിയും മുട്ടിയും നിന്ന് കാണികളെ ബോറടിപ്പിച്ച ശേഷം അദ്ദേഹം ക്രീസ് വിടുകയായിരുന്നു. 18 റണ്‍സാണ് കോലിക്കു നിര്‍ണാക മല്‍സരത്തില്‍ ടീമിനായി സംഭാവന ചെയ്യാന്‍ സാധിച്ചത്.

19 ബോളുകള്‍ ഇതിനായി കോലിക്കു കളിക്കേണ്ടിയും വന്നു. ഒരേയൊരു ഫോര്‍ മാത്രമേ താരം നേടിയുള്ളൂ. സ്‌ട്രൈക്ക് റേറ്റ് വെറും 94.74 ആയിരുന്നു. തനിക്കു നേരത്തേ ഏറ്റവുമധികം വെല്ലുവിളിയുര്‍ത്തിയിട്ടുള്ള ന്യൂസിലാന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട് രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവനില്‍ ഇല്ലാതിരുന്നിട്ടും ഇതിന്റെ ആനുകൂല്യം മുതലെടുക്കാന്‍ കോലിക്കായില്ല. പവര്‍പ്ലേയിലെ രണ്ടോവറുകളൊഴികെ നാലും സ്പിന്നര്‍മാരാണ് എറിഞ്ഞത്.

VIRAT KOHLI

പക്ഷെ കോലി റണ്ണെടുക്കാന്‍ ശരിക്കും പാടുപെട്ടു. ഇതിനിടെ കോലിയുമായുള്ള ആശക്കുഴപ്പം കാരണം നായകന്‍ ഫഫ് ഡുപ്ലെസി രണ്ടു തവണ റണ്ണൗട്ടാവേണ്ടതുമായിരുന്നു. കഷ്ടിച്ചാണ് പുറത്താവലില്‍ നിന്നും അദ്ദേഹം രക്ഷപ്പെട്ടത്. പവര്‍പ്ലേയില്‍ 42 റണ്‍സ് മാത്രമേ ആര്‍സിബിക്കു നേടാനായുള്ളൂ. തൊട്ടടുത്ത ഓവറിലെ അവസാന ബോളില്‍ കോലി പുറത്താവുകയും ചെയ്തു.

മലയാളി പേസര്‍ കെഎം ആസിഫിനായിരുന്നു വിക്കറ്റ്. നക്ക്ള്‍ ബോളായിരുന്നു പേസര്‍ പരീക്ഷിച്ചത്. ഡ്രൈവിനു ശ്രമിച്ച കോലിക്കു പാളി. ബോള്‍ നേരെ മുകളിലേക്കുയരുകയായിരുന്നു. എക്‌സ്ട്രാ കവറില്‍ യശസ്വി ജയ്‌സ്വാള്‍ അനായാസം പിടികൂടുകയും ചെയ്തു.

രാജസ്ഥാന്‍ റോയല്‍സുമായുള്ള അവസാനത്തെ ആറു മല്‍സരങ്ങളിലും വിരാട് കോലിക്കു ബാറ്റിങില്‍ തിളങ്ങാനായിട്ടില്ല. ഒരേയൊരു തവണ മാത്രമേ അദ്ദേഹം 20നു മുകളില്‍ നേടിയിട്ടുള്ളൂ. മൂന്നു ഇന്നിങ്‌സുകളില്‍ ഒറ്റയക്ക സ്‌കോറില്‍ പുറത്തായപ്പോള്‍ ഒന്നില്‍ ഡെക്കാവുകയും ചെയ്തു. 18, 0, 7, 9, 5, 25 എന്നിങ്ങനെയാണ് ആറു ഇന്നിങ്‌സുകളില്‍ കോലിയുടെ സ്‌കോറുകള്‍.

VIRAT KOHLI

ആര്‍സിബിയെ സംബന്ധിച്ചു നോക്കൗട്ടിനു തുല്യമായ മല്‍സരത്തില്‍ ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ വിരാട് കോലിക്ക നേരെ ആരാധകര്‍ ആഞ്ഞടിച്ചിരിക്കുകയാണ്. വിരാട് കോലി ഇനി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഓപ്പണ്‍ ചെയ്യാന്‍ പാടില്ല. പവര്‍പ്ലേ പൂര്‍ണമായി അദ്ദേഹം പാഴാക്കിയിരിക്കുകയാണ്.

ഫഫ് ഡുപ്ലെസിക്കു 38 വയസ്സായി. വിരാട് കോലിയേക്കാള്‍ നാലു വയസ് കൂടുതലാണ് അദ്ദേഹത്തിന്. എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയും ചെയ്തു. എന്നിട്ടും വിരാട് കോലിയേക്കാള്‍ വേഗത്തിലാണ് സ്‌കോര്‍ ചെയ്യുന്നതെന്നും ആരാദകര്‍ ചൂണ്ടിക്കാട്ടി. എന്തായിരിക്കണം വിരാട് കോലിയുടെ സമീപനം? 18 റണ്‍സെടുക്കാന്‍ അദ്ദേഹം ഒരു ബോള്‍ അധികമായെടുത്തു. സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തേണ്ട ഘട്ടമെത്തിയപ്പോള്‍ വിക്കറ്റ് വലിച്ചെറിയുകയും ചെയ്തു.

പവര്‍പ്ലേയില്‍ തന്നെ കോലിക്കു ഈ തരത്തിലുള്ള വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കാമായിരുന്നില്ലേ? വിരാട് വലിയ താരം തന്നെയാണ്. പക്ഷെ തന്റെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്ന. വിരാട് കോലി എല്ലായ്‌പ്പോഴും വ്യക്തിഗത നേട്ടങ്ങള്‍ക്കു വേണ്ടി മാത്രമേ കളിക്കാറുള്ളൂ. ടീം പ്ലെയറല്ല. വിരാട് കോലിക്കു പഴയതു പോലെ സ്പിന്നര്‍മാരെ നേരിടാന്‍ സാധിക്കുന്നില്ല. സ്പിന്‍ ബൗളിങിനെതിരേ ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ട് കളിക്കാനുള്ള ആത്മവിശ്വാസില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

Story first published: Sunday, May 14, 2023, 16:41 [IST]
Other articles published on May 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+